Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന്റെ തൂത്തുവാരല്‍ നടന്നില്ല, ആശ്വാസ ജയവുമായി ഓസ്‌ട്രേലിയ ഒന്നാം റാങ്ക് തിരിച്ചുവാങ്ങി

1
49133

സതാംപ്റ്റണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തൂത്തുവാരുകയെന്ന ഇംഗ്ലണ്ടിന്റെ മോഹം നടന്നില്ല. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ അഞ്ചു വിക്കറ്റ് വിജയവുമായി ഓസ്‌ട്രേലിയ ഐസിസി ടി20 റാങ്കിങില്‍ ഒന്നാംസ്ഥാനം തിരിച്ചുവാങ്ങി. ഈ മല്‍സരത്തിനു മുമ്പ് ഇംഗ്ലണ്ട് ഒന്നാമതും ഓസീസ് രണ്ടാംസ്ഥാനത്തുമായിരുന്നു. എന്നാല്‍ മൂന്നാമത്തെ കളിയിലെ ആശ്വാസ ജയം ഓസീസിനെ ഒന്നാം റാങ്ക് തിരികെ പിടിക്കാന്‍ സഹായിക്കുകയായിരുന്നു.

പരമ്പരയ്ക്കു ഓസീസ് എത്തിയത് റാങ്കിങിലെ ഒന്നാംസ്ഥാനക്കാരെന്ന തലയെടുപ്പോടെയായിരുന്നു. എന്നാല്‍ ആദ്യത്തെ രണ്ടു കളികളിലും തോറ്റതോടെ ഓസീസില്‍ നിന്നും ഇംഗ്ലണ്ട് ഒന്നാം റാങ്ക് കൈക്കലാക്കിയിരുന്നു. ഇതാണ് ആരോണ്‍ ഫിഞ്ചും കൂട്ടരും തിരികെ വാങ്ങിയത്.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന് 145 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഓസീസ് വിജയപ്രതീക്ഷയിലായിരുന്നു. മൂന്നു പന്തുകള്‍ ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഓസീസ് നിരയില്‍ ആരും വലിയ സ്‌കോറൊന്നും നേടിയില്ല. 39 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മിച്ചെല്‍ മാര്‍ഷുമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍മാര്‍.

26 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഫിഞ്ച് 39 റണ്‍സെടുത്തതെങ്കില്‍ മാര്‍ഷ് 36 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി. മാര്‍ക്കസ് സ്‌റ്റോയ്ണിസ് (26), ആഷ്ടണ്‍ ആഗര്‍ (16*), മാത്യു വെയ്ഡ് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നു വിക്കറ്റുകളെടുത്തു.

നേരത്തേ ഓപ്പണ്‍ ജോണി ബെയര്‍സ്‌റ്റോയുടെ (55) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനു തുണയായത്. 44 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമുണ്ടായിരുന്നു. ജോ ഡെന്‍ലി (29*), ക്യാപ്റ്റന്‍ മോയിന്‍ അലി (23), ഡേവിഡ് മലാന്‍ (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനു ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചതോടെയാണ് അലിക്കു ക്യാപ്റ്റനായി നറുക്കുവീണത്. നാസര്‍ ഹുസൈനു ശേഷം ഇംഗ്ലണ്ട് ടീമിനെ നയിച്ച ആദ്യത്തെ ഏഷ്യന്‍ വംശജന്‍ കൂടിയായി ഇതോടെ അദ്ദേഹം മാറി.

2

ഓസ്‌ട്രേലിയന്‍ താരം മാര്‍ഷാണ് കളിയിലെ കേമനായി തിരഞ്ഞെുക്കപ്പെട്ടത്. ഇംഗ്ലണ്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍ പരമ്പരയുടെ താരമായി. ഐസിസി ടി20 റാങ്കിങില്‍ ഒന്നാംസ്ഥാനത്തിനു വേണ്ടി കടുത്ത പോരാട്ടം തന്നെയാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്നത്. ഇരുടീമുകളെയും വേര്‍തിരിച്ചു നിര്‍ത്തുന്നത് വെറും നാലു പോയിന്റാണ്. ഓസീസിന് 275ഉം ഇംഗ്ലണ്ടിന് 271ഉം പോയിന്റാണുള്ളത്.

Story first published: Wednesday, September 9, 2020, 10:29 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+