Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്‍റെ കളി വിദേശ ലീഗിലും കാണാം! ബിസിസിഐ നീക്കത്തില്‍ ത്രില്ലടിച്ച് ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ മറ്റു വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പൂര്‍ണമായി വിരമിച്ചവര്‍ക്കു മാത്രമേ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അനുമതിയുള്ളൂ. ഈ കാരണത്താല്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഇന്ത്യന്‍ താരങ്ങളുടെ ഏക പ്രതീക്ഷ ഐപിഎല്ലാണ്.

എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മറ്റു വിദേശ ലീഗുകളിലേക്കും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന സൗത്താഫ്രിക്കയിലെ സിഎസ്എ ടി20 ലീഗിലെ ആറു ടീമുകളെയും സ്വന്തമാക്കിയത് ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികളാണ്.

1

ഇതോടെയാണ് വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കണമോയെന്നതിനെക്കുറിച്ച് പുനപ്പരിശോധിക്കാന്‍ ബിസിസിഐ തയ്യാറെടുക്കുന്നത്. സപ്തംബറില്‍ നടക്കാനിരിക്കുന്ന ബിസിസിഐയുടെ അടുത്ത വാര്‍ഷിക യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2

ബിസിസിഐയുടെ പച്ചക്കൊടി ലഭിക്കുകയാണെങ്കില്‍ രാജ്യത്തെ ഒരുപാട് ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമായിരിക്കും ഇത്. നിലവില്‍ ഐപിഎല്‍ മാത്രമാണ് ദേശീയ ടീമില്‍ ഇടം ലഭിക്കാത്ത കളിക്കാര്‍ക്കു മികവ് തെളിയിക്കാനുള്ള ഏക വേദി. വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാനുള്ള അനുവാദം ലഭിച്ചാല്‍ അതു താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുകമാത്രമല്ല സാമ്പത്തികമായും വലിയ ഗുണം ചെയ്യും.

3

വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സഞ്ജു സാംസണിന്റെ ആരാധകരെയാണ് കൂടുതല്‍ ത്രില്ലടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെടുന്ന അദ്ദേഹത്തെ സംബന്ധിച്ച് ഐപിഎല്ലാണ് ഏറ്റവും വലിയ ആശ്വാസം.

IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

4

കഴിഞ്ഞ രണ്ടു സീസണുകളായി രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിന്റെ കന്നി ഫൈനല്‍ പ്രവേശനം കൂടിയായിരുന്നു ഇത്. വിദേശ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോടു നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇവരില്‍ കൂടുതലും സഞ്ജുവിന്റെ ഫാന്‍സ് തന്നെയാണ്.

5

വളരെ നല്ല കാര്യം. ഏറ്റവും കുറഞ്ഞത് സഞ്ജു സാംസണിനു മറ്റു ലീഗുകളില്‍ കളിച്ച് ഞങ്ങളെ രസിപ്പിക്കാമല്ലോയെന്നാണ് ഒരു യൂസറുടെ ട്വീറ്റ്.
സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി തുടങ്ങി ഒരുപുാട് കളിക്കാരെ സംബന്ധിച്ച് ഇതൊരു ശരിയായ തീരുമാനമായിരിക്കുമെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു.

6

അവസാനം വേറെ എവിടെയെിങ്കലും സഞ്ജു സാംസണിനും പൃഥ്വി ഷായ്ക്കുമെല്ലാം കളിക്കാന്‍ സാധിക്കുമല്ലോയെന്നായിരുന്നു ഒരു പ്രതികരണം.
ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലാത്ത സഞ്ജു സാംസണ്‍, പൃഥ്വി ഷാ തുടങ്ങിയവരെപ്പോലെയുള്ളവര്‍ക്കു നല്ലതാണ് ഈ നീക്കമെന്നു ഒരു യൂസര്‍ കുറിച്ചു.

തിരക്കേറിയ ഷെഡ്യൂള്‍ ഇനിയും താങ്ങില്ല- ഇവര്‍ ഒരു ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിക്കും!

7

ഐപിഎല്ലില്‍ മാത്രമാണ് നിലവില്‍ സഞ്ജു സാംസണിന്റെ പ്രകടനം കാണാന്‍ സാധിക്കുന്നത്. എന്നാല്‍ പുതിയ നീക്കത്തിലൂടെ വേറെയിടത്തും അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ സാധിക്കുമെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

8

അതേസമയം, ആരാധകര്‍ ആഗ്രഹിക്കുന്നതു പോലെ സഞ്ജു സാംസണിനെ വിദേശ ലീഗുകളില്‍ കാണാനുള്ള സാധ്യത തീരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. ബിസിസിഐയുമായി കരാര്‍ ഇല്ലാത്തവരോ. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു സംസ്ഥാനത്തിനും വേണ്ടി കളിക്കാത്തവരോ ആയിട്ടുള്ള താരങ്ങളെ മാത്രം വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ സഞ്ജുവിനു അനുമതി ലഭിക്കില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിന്റെ നിര്‍ണായക താരം മാത്രമല്ല ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം.

Story first published: Friday, July 22, 2022, 14:15 [IST]
Other articles published on Jul 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+