Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: അശ്വിനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണം! സര്‍പ്രൈസ് നിര്‍ദേശം, കാരണം പറഞ്ഞ് ഡിക്കെ

ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ക്രിക്കറ്റിലും പുരുഷ, വനിതാ ടീമുകളെ ഇറക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. നേരത്തേ രണ്ടു തവണയാണ് ഗെയിംസില്‍ ക്രിക്കറ്റ് മല്‍സര ഇനമായിട്ടുള്ളത്. 2010, 14 വര്‍ഷങ്ങളിലായിരുന്നു ഇത്. പക്ഷെ രണ്ടു തവണയും ടീമുകളെ അയക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഗെയിംസില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ടീമുകളെ പങ്കെടുപ്പിക്കുമെന്നു ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു.

ഐസിസിയുടെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്ന അതേ സമയത്തു തന്നെയാണ് ഏഷ്യന്‍ ഗെയിംസും അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ പുരുഷ വിഭാഗത്തില്‍ ബി ടീമിനെയാണ് ഇന്ത്യ ഏഷ്യാഡിനായി അയക്കാന്‍ ആലോചിക്കുന്നത്. ഏകദിന ലോകകപ്പ് പ്ലാനിന്റെ ഭാഗമായവരെയൊന്നും ഏഷ്യന്‍ ഗെയിംസിനു പരിഗണിക്കില്ല.

R ASHWIN

പകരം രണ്ടാം നിര ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുക്കുക. നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ലാത്ത വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ചേക്കുകയെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യക്കു സര്‍പ്രൈസ് ക്യാപ്റ്റനെ നിര്‍ദേശിച്ചിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.

നാട്ടുകാരന്‍ കൂടിയായ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യയുടെ നായകനായി നിയമിക്കണമെന്നാണ് ഡിക്കെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ചടങ്ങില്‍ അതിഥിയായി എത്തിയ ശേഷം സംസംസാരിക്കുകയായിരുന്നു അദ്ദേഹം.

അശ്വിന്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളാണ്. ബൗളിങ് മികവെടുത്താലും നേടിയ വിക്കറ്റുകളെടുത്താലും നമുക്കു ഇതു കാണാന്‍ സാധിക്കും. കൂടാതെ അശ്വിന്‍ നേടിയിട്ടുള്ള മാന്‍ ഓഫ് ദി സീരീസ് ട്രോഫികളും ഇതു തെളിയിക്കുന്നതായി ഡിക്കെ പറഞ്ഞു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ബി ടീമിനെ അയക്കാന്‍ തയ്യാറെടുക്കുകയാണ്.

DINESH KARTHIK

കാരണം പ്രധാന ടീം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു തയ്യാറെടുക്കുകയായിരിക്കും. ആര്‍ അശ്വിന്‍ ഇന്ത്യയുടെ ലോകകപ്പ് പ്ലാനിന്റെയും ഏകദിന സെറ്റപ്പിന്റെയും ഭാഗമല്ലെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബി ടീമിനെ അശ്വിന്‍ നയിക്കണമെന്നു ഞാന്‍ അതിയായി ആഗ്രഹിക്കുകയും അതു സംഭവിക്കുമെക്കു പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ആര്‍ അശ്വിന്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. ഇതുവരെ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ദേശീയ ടീമിനെ നയിക്കാനുള്ള അവകാശം നേടിയെടുത്തിട്ടുള്ള താരങ്ങളിലൊരാളാണ് അശ്വിനെന്നു ഞാന്‍ വിശ്വസിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോള്‍ വ്യത്യസ്ത ദിശയിലേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ അശ്വിനെ ഇന്ത്യന്‍ ക്യാപ്റ്റനാക്കാനുള്ള കോള്‍ സെലക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയും അതു ആഗ്രഹിക്കുകയും ചെയ്യുന്നു. ഏഷ്യന്‍ ഗെയിംസില്‍ നായകസ്ഥാനം ലഭിക്കുകയാണെങ്കില്‍ അതു അശ്വിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ കൂടിയായിരിക്കും. അദ്ദേഹം അതു അര്‍ഹിക്കുകയും ചെയ്യുന്നതായി ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 1, 2023, 17:22 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+