IND vs SL: ശ്രീലങ്ക നിസാരരല്ല, ഈ മൂന്ന് പിഴവുകള്‍ ഇന്ത്യ വരുത്തരുത്!, ഇല്ലെങ്കില്‍ തോല്‍വി ഉറപ്പ്

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്കിന്ന് ജയിക്കാനാവാത്ത പക്ഷം ഫൈനല്‍ സീറ്റ് ലഭിക്കുക പ്രയാസമാവും. ശ്രീലങ്കയെ ഇന്ത്യക്ക് പെട്ടെന്ന് എഴുതിത്തള്ളാനാവില്ല. കരുത്തരായ താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരെയും വീഴ്ത്താന്‍ അവര്‍ക്ക് മികവുണ്ട്.
കണക്കുകളില്‍ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരേ വ്യക്തമായ ആധിപത്യമുണ്ട്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കെല്ലാം ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡുകളാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ടാവും. എന്നാല്‍ പാകിസ്താനോട് തോറ്റെത്തുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ടെങ്കിലും ടീമിനുള്ളില്‍ ഒത്തിണക്കത്തോടെ സ്ഥിരതയുള്ള പ്രകടനം ഉണ്ടാവുന്നില്ല.

അഫ്ഗാനിസ്ഥാനെ തകര്‍ത്തെത്തുന്ന ശ്രീലങ്ക രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍ ഇന്ത്യക്ക് തടുത്തുനിര്‍ത്തുക പ്രയാസമാവും. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ മൂന്ന് പിഴവുകള്‍ സംഭവിക്കാതെ നോക്കണം. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബാറ്റിങ് നിരയില്‍ മികച്ച കൂട്ടുകെട്ട് വേണം
ഇന്ത്യയുടെ ബാറ്റിങ് നിരയെ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളുടെ വലിയ പട്ടിക കാണാനാവും. എന്നാല്‍ ഇവരിലാര്‍ക്കും സ്ഥിരത കാട്ടാനാവുന്നില്ല. മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതിലും പരാജയപ്പെടുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ തിളങ്ങിയിരുന്നു. വിരാട് കോലിയും ഫോമിലാണ്. എന്നാല്‍ മധ്യനിരയില്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാവുന്നില്ല. ചെറിയ സ്‌കോര്‍ നേടി താരങ്ങള്‍ വിക്കറ്റ് വലിച്ചെറിയുന്നു. ഇത് ടീമിന് തിരിച്ചടിയാവുന്നു. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ വലിയ ടീമുകള്‍ക്കെതിരേ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ മധ്യനിരയില്‍ വലിയ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാത്ത പക്ഷം തോല്‍ക്കാനുള്ള സാധ്യത കൂടുതല്‍.
ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

ഫീല്‍ഡിങ് പിഴവ് വരുത്തരുത്
ഫീല്‍ഡിങ് പിഴവുകള്‍ക്ക് ടി20യില്‍ വലിയ വില നല്‍കേണ്ടിവരും. ഇന്ത്യയുടെ പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരം ഇതിന്റെ ഉദാഹരണമാണ്. അര്‍ഷദീപ് സിങ് ആസിഫ് അലിയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ഇത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമാവുകയും ചെയ്തു. പാകിസ്താനെതിരേ അവസാന ഓവറുകളില്‍ ഫീല്‍ഡിങ് പിഴവുകള്‍ ഇന്ത്യ വരുത്തിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ഇത് സംഭവിക്കരുത്. ഓരോ റണ്‍സും മത്സര ഫലത്തെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഇന്ത്യ മികച്ച ഫീല്‍ഡിങ് കാഴ്ചവെക്കേണ്ടതായുണ്ട്.
IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

പ്ലേയിങ് 11 പരീക്ഷണം വേണ്ട
ഇന്ത്യയുടെ പ്ലേയിങ് 11 പരീക്ഷണം നടത്തുന്നത് അവസാനിപ്പിക്കണം. ദിനേഷ് കാര്‍ത്തികിനെ ഫിനിഷര്‍ റോളിലേക്ക് തിരിച്ചെത്തിക്കുന്നതാവും നന്നാവുക. പന്തെറിയിപ്പിക്കുന്നില്ലെങ്കില്‍ ദീപക് ഹൂഡയെ ടീമിലേക്ക് പരിഗണിക്കേണ്ട. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അര്‍ഷദീപ് സിങ്ങിനെ രവീന്ദ്ര ജഡേജക്ക് പകരം പ്ലേയിങ് 11 ഉള്‍പ്പെടുത്തണം. ഇന്ത്യ റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് എന്നിവരെ മാറി മാറി പരീക്ഷിക്കുന്നത് തിരിച്ചടിയായി മാറും. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ അനാവശ്യ സാഹസത്തിന് മുതിരാതെ ഇരിക്കുന്നതാവും നന്നാവുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications