Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഒരു ടീമിനെതിരേ കൂടുതല്‍ സിക്‌സര്‍- ദാദ രണ്ടാമന്‍, രോഹിത്തിനെ കാത്ത് ഒന്നാംസ്ഥാനം!

ഏഷ്യാ കപ്പിന്റെ പുതിയൊരു എഡിഷനു ശനിയാഴ്ച തുടക്കമാവുകയാണ്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും അപകടകാരികളായ അഫ്ഗാനിസ്താനും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. എന്നാല്‍ ഫൈനലിനേക്കാള്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ ഞായറാഴ്ചയാണ്.

1

അതേസമയം, ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 14 എഡിഷനുകളിലെ ചരിത്രമെടുത്താല്‍ ഒരുപാട് സിക്‌സര്‍ വീരന്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ഒരു ടീമിനെതിരേ കൂടുതല്‍ സിക്‌സറുകള്‍ നേടിയിട്ടുള്ളവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

2

നിലവില്‍ ഒരു ടീമിനെതിരേ ഏഷ്യാ കപ്പില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ പേരിലാണ്. ബംഗ്ലാദേശിനെതിരേ 13 സിക്‌സറുകള്‍ പായിച്ചാണ് അദ്ദേഹം ഈ റെക്കോര്‍ഡ് കൈയടക്കി വച്ചിരിക്കുന്നത്.

3

ലിസ്റ്റിലെ രണ്ടാമന്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ്. 12 സിക്‌സറുകളോടെയാണ് അദ്ദേഹം രണ്ടാമനായത്. അഫ്രീഡിയെപ്പോലെ ദാദയും ബംഗ്ലാദേശിനെതിരേ തന്നെയാണ് കൂടുതല്‍ സിക്‌സറുകളടിച്ചത്. ഗാംഗുലിക്കൊപ്പം തന്നെ ശ്രീലങ്കയുടെ മുന്‍ ഇതിഹാസം സനത് ജയസൂര്യയുമുണ്ട്. ബംഗ്ലാദശിനെതിരേ തന്നെ അദ്ദേഹവും 12 സിക്‌സറുകളടിച്ചു.

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

4

എന്നാല്‍ ഷാഹിദ് അഫ്രീഡിയുടെ ഓള്‍ടൈം റെക്കോര്‍ഡ് ഇത്തവണ തകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ റെക്കോര്‍ഡ് നോട്ടമിടുന്നത്. നിലവില്‍ അദ്ദേഹം ലിസ്റ്റില്‍ നാലാമനാണ്. എന്നാല്‍ പാകിസ്താനെതിരേ അദ്ദേഹം ഇതിനകം 10 സിക്‌സറുകളടിച്ചു കഴിഞ്ഞു.
ഞായറാഴ് നടക്കാനിരിക്കുന്ന സൂപ്പര്‍ പോരില്‍ പാകിസ്താനെതിരേ നാലു സിക്‌സറുകള്‍ പായിക്കാനായാല്‍ ഹിറ്റ്മാന്‍ ലിസ്റ്റിലെ കിങായി മാറും.

5

അതു മാത്രമല്ല പാകിസ്താനെതിരേ കൂടാതെ ബംഗ്ലാദേശിനെതിരേയും രോഹിത് 10 സിക്‌സറുകളടിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യും ബംഗ്ലാദേശും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഈ കളിയിലും അദ്ദേഹത്തിനു റെക്കോര്‍ഡ് തിരുത്താന്‍ അവസരമുണ്ട്.

ASIA CUP: ചിരവൈരി പോരാട്ടം, ഇന്ത്യ x പാകിസ്താന്‍, പ്രിവ്യൂ, സാധ്യതാ 11, എല്ലാം അറിയാം

6

രോഹിത് ശര്‍മ കഴിഞ്ഞാല്‍ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ തുടര്‍ന്നുള്ളത് ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖുമാണ്. രണ്ടു താരങ്ങളും നേടിയിട്ടുള്ളത് ഒമ്പതു വീതം സിക്‌സറുകളാണ്. മാത്രമല്ല അസ്ഹറും മിസ്ബയും ഇത്രയും സിക്‌സറുകള്‍ നേടിയത് ശ്രീലങ്കയ്‌ക്കെതിരേയുമാണ്.

Story first published: Friday, August 26, 2022, 22:47 [IST]
Other articles published on Aug 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+