Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യക്ക് ഫൈനല്‍ കളിക്കണോ?, അവര്‍ അതിന് തയ്യാറാവണം!, നിര്‍ദേശിച്ച് ഇന്‍സമാം

1

ദുബായ്: ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് പരാജയപ്പെട്ടതിന് പിന്നാലെ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യക്ക് ഇപ്പോള്‍ ഫൈനല്‍ കളിക്കാന്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളെ പരാജയപ്പെടുത്തിയാലെ സാധിക്കു. ഏതെങ്കിലും ഒരു ടീമിനോട് പരാജയപ്പെട്ടാല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സീറ്റ് നഷ്ടമായേക്കും. അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല.

ഇന്ത്യയുടെ ടീം കരുത്ത് മറ്റാരെക്കാളും മുന്നിലാണ്. എന്നാല്‍ സ്ഥിരതയില്ലായ്മയും പരിക്കും മോശം ഫോമുമെല്ലാം ഇന്ത്യയെ അലട്ടുന്നു. പാകിസ്താനെതിരേ 181 എന്ന മികച്ച സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാനായില്ല. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന് ഫൈനല്‍ കളിക്കാന്‍ വരുന്ന മത്സരങ്ങള്‍ ഓപ്പണര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ നായകനും പരിശീലകനുമായ ഇന്‍സമാം ഉല്‍ ഹഖ്.

1

'ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലോ രോഹിത് ശര്‍മയോ വലിയ ഇന്നിങ്‌സ് കളിക്കേണ്ടതായുണ്ട്. സീനിയര്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. ഇന്ത്യയുടെ ടോപ് ത്രീ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കേണ്ടതായുണ്ട്'-ഇന്‍സമാം പറഞ്ഞു. രാഹുലും രോഹിത്തും പാകിസ്താനെതിരേ സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ തിളങ്ങിയിരുന്നു. ആക്രമിച്ച് കളിച്ച ഇരുവരും പവര്‍പ്ലേയില്‍ 50 റണ്‍സിലധികം കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു.

എന്നാല്‍ വലിയ സ്‌കോര്‍ നേടാന്‍ രണ്ട് പേര്‍ക്കുമായില്ല. സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവരുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. രോഹിത്തും രാഹുലും പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. വെടിക്കെട്ട് ബാറ്റിങ് നടത്തേണ്ടത് അത്യാവശ്യമാണെങ്കിലും വിക്കറ്റ് പോവാതെ നോക്കേണ്ടതും വളരെ പ്രധാന കാര്യമാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും രോഹിത്തിനും രാഹുലിനും വലിയൊരു പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഇത് ഇന്ത്യയെ ബാധിക്കുന്നു.

ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

2

വിരാട് കോലി തുടര്‍ച്ചയായി രണ്ട് ഫിഫ്റ്റിയടക്കം നേടി മികച്ച ഫോമിലാണ്. കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നതെങ്കിലും സ്‌ട്രൈക്കറേറ്റ് പ്രശ്‌നമാണ്. കോലി ആംഗര്‍ റോള്‍ നന്നായി ചെയ്യുന്നുണ്ട്. ഇത് സഹതാരങ്ങള്‍ മുതലാക്കേണ്ടതായുണ്ട്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും റിഷഭ് പന്തും സ്ഥിരത കാട്ടേണ്ടതായുണ്ട്. കൂടാതെ അതിവേഗം റണ്‍സുയര്‍ത്താനും ഇവര്‍ക്ക് സാധിക്കേണ്ടതായുണ്ട്.

3

പാകിസ്താനെതിരായ ഇന്ത്യയുടെ പ്രകടനവും ഇന്‍സമാം വിലയിരുത്തി. 200ലധികം റണ്‍സ് ഇന്ത്യ നേടേണ്ടതായിരുന്നുവെന്നാണ് ഇന്‍സമാം പറയുന്നത്. 'രോഹിത്തും രാഹുലും കോലിയും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. മികച്ചൊരു തുടക്കമാണ് ഇവര്‍ നല്‍കിയത്. എന്നാല്‍ പിന്നാലെയെത്തിയവര്‍ക്ക് ഇത് മുതലാക്കാനായില്ല. ഇന്ത്യ 200 പ്ലസ് വിജയലക്ഷ്യം പാകിസ്താന് മുന്നില്‍ വെക്കേണ്ടതായിരുന്നു'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

4

പാകിസ്താനെതിരേ ഇന്ത്യ 181 റണ്‍സാണ് നേടിയത്. ലഭിച്ച മികച്ച തുടക്കം പരിഗണിക്കുമ്പോള്‍ ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. കൂടാതെ നിരവധി ടോട്ട്‌ബോളുകളാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വരുത്തിയത്. മധ്യനിരയിലെ യുവതാരങ്ങള്‍ കൂടുതല്‍ ആക്രമിച്ച് കളിക്കുകയും വിക്കറ്റ് മോശം ഷോട്ടുകളിലൂടെ നഷ്ടപ്പെടുത്താതെ ഇരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

IND vs PAK: രോഹിത് എന്തുകൊണ്ട് ഫോം ഔട്ടാകുന്നു?, കാരണം ഒന്ന് മാത്രം-അക്തര്‍

5

ബൗളിങ് നിരയിലും ഇന്ത്യക്ക് ദൗര്‍ബല്യങ്ങളുണ്ട്. ഭുവനേശ്വര്‍ കുമാറിനൊപ്പം പേസ് സ്‌പെഷ്യലിസ്റ്റായി അര്‍ഷദീപ് സിങ് മാത്രം. ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി പരിഗണിക്കുന്നത് വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. തോറ്റാല്‍ വലിയ നാണക്കേടോടെ ഇന്ത്യക്ക് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നേക്കും.

Story first published: Tuesday, September 6, 2022, 15:09 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+