Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: അഫ്ഗാനെതിരേ ഇന്ത്യക്ക് എവിടെ മാറ്റം വേണം?, മൂന്ന് മാറ്റം!, ബെസ്റ്റ് 11 ഇതാ

1

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുകയാണ്. നാളെ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ചാല്‍ മാത്രമെ ടൂര്‍ണമെന്റില്‍ ഫൈനലിലെത്താന്‍ എന്തെങ്കിലും പ്രതീക്ഷ വെക്കാനാവൂ. ഫൈനലില്‍ കടക്കാന്‍ സാധ്യത വളരെ കുറവാണെന്നതാണ് വാസ്തവം. എങ്കിലും അത്ഭുതത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ വെക്കണമെങ്കില്‍ പോലും അഫ്ഗാനെതിരേ വമ്പന്‍ ജയം നേടണം.

ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പിനെതിരേ ഇതിനോടകം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യ അനാവശ്യ പരീക്ഷണം ടീമില്‍ നടത്തുവെന്ന ആക്ഷേപം മിക്കവരും ഉന്നയിക്കുന്നു. അഫ്ഗാനെതിരേ ഇന്ത്യക്ക് ടീമില്‍ മാറ്റം അനിവാര്യം. ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാവുമെന്ന് പരിശോധിക്കാം.

റിഷഭിന് പകരം കാര്‍ത്തിക്

റിഷഭിന് പകരം കാര്‍ത്തിക്

ഇന്ത്യയുടെ പ്ലേയിങ് 11 ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവുമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ അതിനായി മോശം ഫോമിലുള്ള റിഷഭ് പന്തിനെ ഇന്ത്യ ഇനിയും പിന്തുണക്കുന്നതില്‍ അര്‍ത്ഥമില്ല. റിഷഭിനെ ഇന്ത്യ പുറത്തിരുത്തി ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. നേരത്തെ തന്നെ ഇന്ത്യ റിഷഭ് പന്തിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി കാര്‍ത്തികിനെ തഴഞ്ഞതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ ഇന്ത്യ പ്രയാസപ്പെടുന്നതില്‍ കാര്‍ത്തികിനെ ഇന്ത്യ പ്ലേയിങ് 11 എത്തിക്കേണ്ടതായുണ്ട്. ഇനിയും കാര്‍ത്തികിനെ ഇന്ത്യ തഴഞ്ഞാല്‍ അത് നീതികേടായി മാറുമെന്നുറപ്പ്.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ദീപക് ഹൂഡക്ക് പകരം അക്ഷര്‍ പട്ടേല്‍

ദീപക് ഹൂഡക്ക് പകരം അക്ഷര്‍ പട്ടേല്‍

ദീപക് ഹൂഡയെ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയിലാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ഹൂഡയെ രണ്ട് മത്സരത്തിലും രോഹിത് പന്തെറിയിപ്പിച്ചില്ല. ഈ സാഹചര്യത്തില്‍ ബാറ്റ്‌സ്മാനായി മാത്രം ഹൂഡയെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുന്നതില്‍ കാര്യമില്ല. ഇന്ത്യക്ക് ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അത്യാവശ്യമായതിനാല്‍ അക്ഷര്‍ പട്ടേലിനെ പ്ലേയിങ് 11 എത്തിക്കാം.

3

അക്ഷര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. രവീന്ദ്ര ജഡേജക്ക് പകരം ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് അക്ഷറിനെയാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനവും മികച്ചതാണ്. അതുകൊണ്ട് തന്നെ ഹൂഡയെ തഴഞ്ഞ് ഇന്ത്യ അക്ഷറിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതാണ്. വേണമെങ്കിലും നാലാം നമ്പറിലും ഇന്ത്യക്ക് ബാറ്റ് ചെയ്യിക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍ പട്ടേല്‍.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ചഹാലിന് പകരം ദീപക് ചഹാര്‍

ചഹാലിന് പകരം ദീപക് ചഹാര്‍

ഇന്ത്യക്ക് മൂന്നാം പേസറെ ടീമില്‍ അത്യാവശ്യമാണ്. ന്യൂബോളില്‍ വിക്കറ്റ് നേടാനാവാതെ ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും നനഞ്ഞ പടക്കമാവുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ ഇന്ത്യക്ക് വിക്കറ്റ് നേടേണ്ടതായുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കനായ ദീപക് ചഹാറിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടതാണ്.

ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറാക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമല്ല. അത് ഹര്‍ദിക്കിനെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ദുബായിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനുള്ള അവസരമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ ചഹാലിനോ അശ്വിനോ വിശ്രമം നല്‍കി ചഹാറിനെ കളിപ്പിക്കാവുന്നതാണ്. ചഹാറെത്തിയാല്‍ ബാറ്റിങ്ങിലും ഇന്ത്യക്കത് ഗുണം ചെയ്യും.

5

ഇന്ത്യയുടെ ബെസ്റ്റ് 11: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍/ ദീപക് ചഹാര്‍

Story first published: Wednesday, September 7, 2022, 12:09 [IST]
Other articles published on Sep 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+