Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: രാഹുലിന് ലാസ്റ്റ് ചാന്‍സ്, ഓപ്പണിങ് സീറ്റ് തെറിച്ചാല്‍ പകരമാര്?, കണ്ണുവെച്ച് നാല് പേര്‍

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് പാകിസ്താനെതിരേയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കാനിരിക്കെ വലിയ തലവേദന സൃഷ്ടിക്കുന്നതാണ് സൂപ്പര്‍ താരങ്ങളുടെ ഫോം. ഇതില്‍ പ്രധാനമായും കെ എല്‍ രാഹുലിന്റെ മോശം പ്രകടനമാണ് എടുത്തു പറയേണ്ടത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ മോശം ഫോം തുടരുകയാണ്.

സിംബാബ് വെ പര്യടനത്തില്‍ രണ്ട് മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോഴും നിരാശപ്പെടുത്തിയ രാഹുല്‍ ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഹോങ്കോങ്ങിനെതിരേയും മെല്ലപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഇന്ന് കൂടി ഫോമിലേക്കെത്താനാവാത്ത പക്ഷം രാഹുലിന് കാര്യങ്ങള്‍ എളുപ്പമാവില്ല. രാഹുലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാല്‍ ഇന്ത്യക്ക് പകരം പരിഗണിക്കാന്‍ കഴിയുന്നത് ആരെയൊക്കെയാണ്?. ടി20യില്‍ ഓപ്പണിങ് സ്ഥാനം മോഹിച്ചിരിക്കുന്ന നാല് പേര്‍ ആരൊക്കെയാണെന്നറിയാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ഇന്ത്യക്ക് എളുപ്പത്തില്‍ തള്ളിക്കളയാനാവുന്ന താരമല്ല ഇഷാന്‍ കിഷന്‍. ടി20 ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി ഇഷാനെ പരിഗണിക്കാനാണ് സാധ്യത. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഫോമിലേക്കെത്തിയാല്‍ വലിയ നാശം വിതക്കാന്‍ കെല്‍പ്പുള്ളവനാണ്. ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും കിഷനില്‍ ഇന്ത്യക്ക് ഇപ്പോഴും പ്രതീക്ഷകളേറെ. ഐപിഎല്ലില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായുള്ള അനുഭവസമ്പത്തും ഇഷാനുണ്ട്. കൂടാതെ ഇടത്-വലത് ഓപ്പണിങ് കൂട്ടുകെട്ടും കൊണ്ടുവരാനാവും. അതുകൊണ്ട് തന്നെ ഇഷാനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യ ദിനേഷ് കാര്‍ത്തികിന്റെ ഫിനിഷിങ് മികവില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ റിഷഭ് പന്ത് പ്ലേയിങ് 11 പുറത്താണ്. ഭാവി നായകനായിപ്പോലും വിലയിരുത്തപ്പെടുന്ന റിഷഭിനെ ഇന്ത്യക്ക് പുറത്തിരുത്താനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് റിഷഭിനെ നിലവില്‍ കളിപ്പിക്കാന്‍ സാധിക്കുന്നത് ഓപ്പണിങ്ങിലാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് റിഷഭ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള റിഷഭ് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം കൂടിയാണ്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കും. കോപ്പീബുക്ക് ശൈലികളുടെ പൊളിച്ചെഴുത്താണ് റിഷഭിന്റെ ബാറ്റിങ് എന്ന് പറയാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ നാലാം നമ്പറിലെ വിശ്വസ്തനാണ് സൂര്യകുമാര്‍. ടി20 ടീമിലേക്കെത്തിയതുമുതല്‍ എല്ലാവരെയും വിസ്മയിപ്പിക്കുന്ന സൂര്യ മൈതാനത്തിന്റെ ഏത് കോണിലേക്കും ഷോട്ട് പായിക്കാന്‍ മിടുക്കുള്ള താരമാണ്. സൂര്യ ഐപിഎല്ലിലും ഓപ്പണറായിട്ടുണ്ട്. മികച്ച പ്രകടനവും നടത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇന്ത്യ സൂര്യകുമാറിനെ ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം പരിഗണിച്ചേക്കും. പവര്‍പ്ലേ സൂര്യക്ക് മുതലാക്കാനായാല്‍ വമ്പന്‍ സ്‌കോര്‍ തന്നെ ഇന്ത്യക്ക് അനായാസം പടുത്തുയര്‍ത്താനാവും. വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് സൂര്യ.

ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യ പുറത്തിരുത്തി പാഴാക്കിക്കളയുന്ന പ്രതിഭയാണ് ദീപക് ഹൂഡയുടേത്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവ് മാത്രമല്ല സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹൂഡ. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കാന്‍ ഹൂഡക്ക് ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഹൂഡയെ ഇന്ത്യ ഓപ്പണറാക്കി എത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പന്തെറിയുന്നവരായി ആരുമില്ലാത്തതിനാല്‍ ഹൂഡയെപ്പോലൊരു താരം ഇന്ത്യയുടെ പ്ലേയിങ് 11 അത്യാവശ്യമാണ്.

Story first published: Sunday, September 4, 2022, 15:15 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+