Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: കപ്പടിച്ചാല്‍ ധോണിക്കൊപ്പം രോഹിത്, കോലിക്ക് ഒന്നു പോലുമില്ല!

ഏഷ്യാ കപ്പില്‍ ചാംപ്യന്‍മാരുടെ തലയെടുപ്പോടെയാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ അങ്കത്തിന് ഇറങ്ങുക. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് യുഎഇയില്‍ വച്ചു തന്നെ നേടിയ കിരീടം ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അന്നു ടീമിന്റെ താല്‍ക്കാലിക നായകനായിരുന്നു രോഹിത്തെങ്കില്‍ ഇത്തവണ സ്ഥിരം ക്യാപ്റ്റന്‍ കൂടിയാണ്.

ഏറ്റവുമധികം തവണ ഏഷ്യാ കപ്പില്‍ മുത്തമിട്ട ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു അവകാശപ്പെട്ടതാണ്. ഇതുവരെ ഏഴു തവണ ഇന്ത്യ ചാംപ്യന്‍മാരായിട്ടുണ്ട്. ഏഷ്യാ കപ്പ് സ്വന്തമാക്കിയ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നറിയാം.

1

ഇന്ത്യയുടെ രണ്ടു ക്യാപ്റ്റന്‍മാരാണ് കൂടുതല്‍ തവണ ഏഷ്യാ കപ്പ് ഏറ്റുവാങ്ങിയിട്ടുള്ളത്. ഒരാള്‍ മുഹമ്മദ് അസ്ഹറുദ്ദീനാണെങ്കില്‍ മറ്റൊരാള്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. ഇരുവരും രണ്ടു തവണ വീതം കപ്പുയര്‍ത്തിയിട്ടുണ്ട്.
ആദ്യമായി ഒന്നിലധികം ഏഷ്യാ കപ്പുകള്‍ ഇന്ത്യക്കു സമ്മാനിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അസ്ഹറിനു സ്വന്തമാണ്. 1990, 95 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ടു തവണയും ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം

2

2015 വരെ കൂടുതല്‍ ഏഷ്യാ കപ്പുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാന്‍ മുഹമ്മദ് അസ്ഹറുദ്ദീനു കഴിഞ്ഞു. പക്ഷെ 2016ല്‍ എംഎസ് ധോണിയും ഈ റെക്കോര്‍ഡിനൊപ്പമെത്തി.
2010ലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ഏഷ്യാ കപ്പ് വിജയം. 2016ല്‍ രണ്ടാമത്തെ ട്രോഫിയും അദ്ദേഹം രാജ്യത്തിനു നേടിത്തന്നു.

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

3

2010ലെ ഫൈനലില്‍ ശ്രീലങ്കയെ 81 റണ്‍സിനു തകര്‍ത്തായിരുന്നു ഇന്ത്യ ചാംപ്യന്‍മാരായത്. 2016ലെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശായിരുന്നു. എട്ടു വിക്കറ്റിന്റെ മിന്നുന്ന വിജയവുമായി ഇന്ത്യ ആറാം കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

4

മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎസ് ധോണി എന്നിവരെക്കൂടാതെ ഇന്ത്യക്കു ഏഷ്യാ കപ്പ് സമ്മാനിച്ച മറ്റു ക്യാപ്റ്റന്‍മാര്‍ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സാര്‍ക്കര്‍, രോഹിത് ശര്‍മ എന്നിവരാണ് ഇവരെല്ലാം ഓരോ തവണയാണ് കിരീടമേറ്റു വാങ്ങിയത്. 1984ലെ കന്നി ടൂര്‍ണമെന്റിലായിരുന്നു ഗവാസ്‌കറിനു കീഴില്‍ ഇന്ത്യ വിജയികളായത്.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

5

1988ലെ മൂന്നാമത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യ വീണ്ടും വിജയികളായി. വെങ്‌സാര്‍ക്കര്‍ നയിച്ച ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ ആറു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
2018ലെ അവസാന ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിട്ടത്. ടി20 ഫോര്‍മാറ്റിലായിരുന്ന ചാംപ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിനെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ കിരീടമണിയുകയായിരുന്നു. ഇത്തവണ ടീമിനെ ചാംപ്യന്‍മാരാക്കാനായാല്‍ അസ്ഹര്‍, ധോണി തുടങ്ങിയ എലൈറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം രോഹിത്തുമെത്തും.

Story first published: Saturday, August 13, 2022, 10:57 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+