
ഇന്ത്യ-പാക് പോരാട്ടം ടൂര്‍ണമെന്റില്‍ രണ്ടാം തവണയെത്തുമ്പോള്‍ ആവേശം കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചെങ്കിലും അവസാന ഓവര്‍ വരെ വിറപ്പിക്കാന്‍ പാക് നിരക്കായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ശക്തമായ പേസ് നിരയിലൂടെ ആക്രമിക്കുന്ന പാകിസ്താന്‍ ഇന്ത്യക്ക് വലിയ ഭീഷണി തന്നെ ഉയര്‍ത്തു.
ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം പാകിസ്താനെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവം ഒരു തരത്തിലും പാകിസ്താനെ ബാധിച്ചിട്ടില്ല. നസീം ഷാ, ഷഹനവാസ് ധഹാനി എന്നീ യുവ പേസര്‍മാര്‍ ഹാരിസ് റഊഫിനൊപ്പം മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹോങ്കോങ്ങിനെ 38 റണ്‍സിന് ഓള്‍ഔട്ടിയാണ് പാകിസ്താന്‍ വരുന്നത്. ഇത് ഇന്ത്യക്ക് നല്‍കുന്ന വ്യക്തമായ മുന്നറിയിപ്പാണെന്ന് പറയാം.
IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

ഇന്ത്യക്കെതിരേ 150ന് മുകളില്‍ സ്‌കോര്‍ നേടിയ ഹോങ്കോങ്ങിനെയാണ് പാക് ബൗളര്‍മാര്‍ 38ല്‍ ഒതുക്കിയതെന്നത് രണ്ട് ടീമിന്റെയും ബൗളിങ് കരുത്ത് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. തുടര്‍ച്ചയായി 140 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരങ്ങളാണ് പാകിസ്താന്റേത്. ഇന്ത്യയുടെ പേസര്‍മാരില്‍ ആര്‍ക്കും ഈ നേട്ടം അവകാശപ്പെടാനാവില്ല.

പാകിസ്താനെ സംബന്ധിച്ച് പറഞ്ഞാല്‍ നായകന്‍ ബാബര്‍ അസമിന്റെ മോശം ഫോമാണ് അവര്‍ക്ക് അല്‍പ്പം തിരിച്ചടി നല്‍കുന്നത്. ഇന്ത്യക്കെതിരേ 10 റണ്‍സും ഹോങ്കോങ്ങിനെതിരേ 9 റണ്‍സുമാണ് ബാബര്‍ അസം നേടിയത്. ഇന്ത്യക്കെതിരേ സൂപ്പര്‍ ഫോറിലേക്കെത്തുമ്പോഴും ബാബറിന്റെ പ്രകടനത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നു. ബാബര്‍ - മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് മികച്ച് നില്‍ക്കേണ്ടത് പാകിസ്താനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ബാബര്‍, റിസ്വാന്‍, ഫഖര്‍ സമാന്‍ കൂട്ടുകെട്ടിലാണ് പാകിസ്താന്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യക്ക് മുന്നിലും വലിയ വെല്ലുവിളികള്‍. സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് ടീമിന് പുറത്തായത് ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുകയാണ്. ജഡേജക്ക് പകരം ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ തന്നെയായ അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11 എത്തിയേക്കും. ആര്‍ അശ്വിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

ഹോങ്കോങ്ങിനെതിരേ ഇന്ത്യ വിശ്രമം അനുവദിച്ച ഹര്‍ദിക് പാണ്ഡ്യ പ്ലേയിങ് 11 തിരിച്ചെത്തുമ്പോള്‍ റിഷഭ് പന്തിനെ ഇന്ത്യ പുറത്തിരുത്തണോയെന്ന വലിയ ചോദ്യം ഉയരുന്നു. ജഡേജയും പുറത്തായതോടെ ഇന്ത്യന്‍ ടീമില്‍ വിശ്വസ്തനായ മറ്റൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് റിഷഭിനെ പുറത്തിരുത്തുക എളുപ്പമാവില്ല. ജഡേജയെപ്പോലെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അക്ഷറിനെ വിശ്വസിക്കാനാവില്ല.
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. ആദ്യ രണ്ട് മത്സരത്തിലും ഈ കൂട്ടുകെട്ട് ഫ്‌ളോപ്പായിരുന്നു. പാകിസ്താനെതിരേ ഈ കൂട്ടുകെട്ട് ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാവും. വിരാട് കോലിയും സൂര്യകുമാര്‍ യാദവും ഫോമിലേക്കെത്തിയതും ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താകുന്നു.

ബൗളിങ്ങില്‍ ഇന്ത്യക്ക് പ്രശ്‌നമുണ്ട്. അര്‍ഷദീപ് സിങ്ങും ആവേശ് ഖാനും ഹോങ്കോങ്ങിനെതിരേ തല്ലുകൊള്ളികളായി മാറി. ആവേശാണ് കൂടുതല്‍ തല്ലുവാങ്ങുന്നത്. അതുകൊണ്ട് തന്നെ താരത്തെ പുറത്തിരുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. എന്നാല്‍ മറ്റ് പേസര്‍മാര്‍ ടീമിലില്ലാത്തതിനാല്‍ ഇന്ത്യക്ക് ആവേശുമായി മുന്നോട്ട് പോകാതെ മറ്റ് വഴികളുമില്ല. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചെങ്കിലും മാനസികമായി ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്ന് പറയാനാവില്ല. എന്തായാലും മറ്റൊരു വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

സാധ്യതാ 11: ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍, ആവേശ് ഖാന്‍
പാകിസ്താന്‍-ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഖുല്‍ഷിദ് ഷാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റഊഫ്, നസീം ഷാ, ഷഹനവാസ് ധഹാനി.


Click it and Unblock the Notifications
