Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: 'ഐ ലവ് ഇന്ത്യ', ഇന്ത്യന്‍ ആരാധികയെ കണ്ട് ഹസന്‍ അലി, വീഡിയോ വൈറല്‍

1

ദുബായ്: ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തെ പലപ്പോഴും ചിരവൈരി പേരാട്ടമായാണ് വിശേഷിപ്പിക്കാറ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുടെ വീറും വാശിയും പലപ്പോഴും ഇന്ത്യ-പാക് മത്സരങ്ങളിലും ആരാധകര്‍ കാണുന്നു. എന്നാല്‍ വൈര്യമില്ലാതെ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആരാധകരും ഏറെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങളെ സ്‌നേഹിക്കുന്ന പാകിസ്താന്‍ കാരും പാക് താരങ്ങളെ സ്‌നേഹിക്കുന്ന ഇന്ത്യക്കാരുമുണ്ട്.

ഇന്ത്യയുടെ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം പാകിസ്താനില്‍ ആരാധകരുണ്ട്. പാകിസ്താന്റെ ബാബര്‍ അസമിനാണ് ഇന്ത്യക്കാരില്‍ കൂടുതല്‍ ആരാധകര്‍. ഇപ്പോഴിതാ കഴിഞ്ഞ ദിവസം രാത്രി പരിശീലനം നടത്തുന്നതിനിടെ മൈതാനത്ത് വെച്ച് തന്റെ ഇന്ത്യക്കാരിയായ ആരാധികയെ ഹസന്‍ അലി കണ്ടതും ഒന്നിച്ച് ചിത്രങ്ങളെടുത്തതും സംസാരിച്ചതുമെല്ലാം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

1

ഐ ലവ് ഇന്ത്യ എന്നാണ് ഹസന്‍ അലി ആ പെണ്‍കുട്ടിയോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. നേരത്തെ പല തവണ ഇന്ത്യയെ വെല്ലുവിളിച്ചിട്ടുള്ള താരമാണ് ഹസന്‍ അലി. അതുകൊണ്ട് തന്നെ അദ്ദേഹം ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നതിനെതിരേ രസകരമായ പല ട്രോളുകളും ഉയരുന്നുണ്ട്.

ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

2

ഇന്ത്യയില്‍ നിന്നൊരു വനിതാ ആരാധിക കാത്ത് നില്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഓട്ട പരിശീലനത്തിനിടെ ഹസന്‍ അലി അവിടെ നില്‍ക്കുകയും 'ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന് പറയുകയും ചെയ്യുകയായിരുന്നു. വനിതാ ആരാധികയുടെയും കൂടെയുള്ളവരുടെയും അഭ്യര്‍ത്ഥന പ്രകാരം ഹസന്‍ അലി സെല്‍ഫിക്കും പോസ് ചെയ്തു. ഹസന്‍ അലിക്ക് ഇന്ത്യയില്‍ ആരാധകരുണ്ടെന്നും ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ചിരിക്കുകയാണ് പാക് പേസര്‍ ചെയ്തത്.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

3

മാധ്യമപ്രവര്‍ത്തകരാണ് ആ പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്നവരും. രാത്രിയിലുള്ള പാകിസ്താന്റെ പരിശീലനം കാണാന്‍ അപ്രതീക്ഷിതമായി അവസരം ലഭിക്കുകയായിരുന്നു. ഹസന്‍ അലി മത്സരത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഇന്ത്യയുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്. ഹസന്‍ അലിയുടെ ഭാര്യ സാമിയ അര്‍സൂ ഇന്ത്യന്‍ വംശജയാണ്.

വലിയ പ്രതീക്ഷ നല്‍കിയ പേസറാണ് ഹസന്‍ അലിയെങ്കിലും സമീപകാലത്തായി മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമിന് പുറത്താണ്. ഇത്തവണ ഏഷ്യാ കപ്പിലും ഹസന്‍ അലിക്ക് പാക് ടീമില്‍ ഇടമില്ലായിരുന്നു. പരിക്ക് വേട്ടയാടിയതോടെയാണ് ഹസന്‍ അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹസന്‍ അലിയെ പരിഗണിച്ചിരുന്നില്ല. അടുത്ത മത്സരത്തിലും ഹസന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

Story first published: Wednesday, August 31, 2022, 16:48 [IST]
Other articles published on Aug 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+