
ഇപ്പോഴിതാ കാര്‍ത്തികിനോട് പൂര്‍ണ്ണ ബഹുമാനം ഉണ്ടെങ്കിലും റിഷഭ് പന്താണ് ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സാബ കരീം. ഭാവി മുന്നില്‍ക്കണ്ട് അവനെ കൂടുതല്‍ പിന്തുണക്കണമെന്നാണ് സാബ കരീം പറയുന്നത്. 'റിഷഭ് പന്തിനെ പുറത്തിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. ഞാന്‍ എപ്പോഴും ദിനേഷ് കാര്‍ത്തികിന് മുകളില്‍ റിഷഭിന് സ്ഥാനം നല്‍കുന്നു.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും കളിച്ച ഇന്നിങ്‌സുകളാണ് തിരിച്ചടിയായത്. ചില സമയങ്ങളില്‍ അത്ഭുതപ്പെടുത്തുകയും ചില സമയങ്ങളില്‍ നിരാശപ്പെടുത്തുകയും ചെയ്യുന്നു. ടി20 ക്രിക്കറ്റില്‍ ഇനിയുമേറെ റിഷഭിന് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ മുന്നത്തെക്കാളും മികച്ച താരമാണവന്‍. റിഷഭ് കളിച്ചാല്‍ കൂടുതല്‍ ആത്മവിശ്വാസവും എതിരാളികള്‍ക്ക് കൂടുതല്‍ ഭയവുമുണ്ടാവും'-സാബ കരീം പറഞ്ഞു.
ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

രവീന്ദ്ര ജഡേജയെ നാലാം നമ്പറിലേക്കെത്തിക്കാനുള്ള കാരണത്തെക്കുറിച്ചും സാബ കരീം പറഞ്ഞു. കാര്‍ത്തികിനെ ഫിനിഷറാക്കിയപ്പോള്‍ നാലാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് അത്യാവശ്യമായി വന്നു. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന പക്വതയുള്ള താരമാണവന്‍. ആദ്യ മത്സരത്തില്‍ 1 പന്ത് മാത്രമാണ് കാര്‍ത്തിക് നേരിട്ടത്.

അതുകൊണ്ട് തന്നെ ഇന്ത്യ കാര്‍ത്തികിനെ തുടര്‍ന്നും അവസരം നല്‍കിയേക്കും. എന്നാല്‍ ഇപ്പോഴും വിശ്വസിക്കുന്നത് റിഷഭ് ടീമിലെ എക്‌സ് ഫാക്ടറാണെന്നാണ്. ഏത് സാഹചര്യത്തിലും ടീമിന് ജയം നേടിക്കൊടുക്കാന്‍ കഴിവുള്ളവനാണത്. അതുകൊണ്ട് തന്നെ അവനെ പ്ലേയിങ് 11 പുറത്തിരുത്തുന്നത് ശരിയല്ല'-സാബ കരീം കൂട്ടിച്ചേര്‍ത്തു.
ഹോങ്കോങ്ങിനെതിരേ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു. വിരാട് കോലിക്കും വലിയ സ്‌കോര്‍ നേടാനായില്ല. അതുകൊണ്ട് തന്നെ ഹോങ്കോങ്ങിനെതിരേ വലിയ സ്‌കോര്‍ നേടി ഇവര്‍ക്കെല്ലാം ഫോമിലേക്കെത്തേണ്ടതായുണ്ട്.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

പാകിസ്താനെതിരേ ഈ ആഴ്ച തന്നെ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ മത്സരമുണ്ടാവും. അതിന് മുന്നോടിയായി ഇന്ത്യക്ക് മികച്ച പ്രകടനം നടത്താനാവാത്ത പക്ഷം അടുത്ത പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യ പ്രയാസപ്പെടും. ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെടിക്കെട്ട് പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications












