ASIA CUP: രാഹുല്‍ വേണ്ട, സഞ്ജുവായിരുന്നു ടീമില്‍ വേണ്ടിയിരുന്നത്, വിമര്‍ശിച്ച് കനേരിയ

ദുബായ്: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. 27നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിനിറങ്ങുന്നത്. 28ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നേരത്തെ തന്നെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. വലിയ മുന്നൊരുക്കമാണ് ഇന്ത്യ ടൂര്‍ണമെന്റിനായി നടത്തിയിരിക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചില താരങ്ങളുടെ അഭാവം എടുത്തു പറയേണ്ടതാണ്. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഈ വര്‍ഷം ഗംഭീര പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് തഴഞ്ഞു. നേരത്തെ തന്നെ സഞ്ജുവിന്റെ ഒഴിവാക്കല്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ തഴഞ്ഞതിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

കെ എല്‍ രാഹുല്‍ ടീമില്‍ വേണ്ടായിരുന്നുവെന്നും സഞ്ജു സാംസണെയായിരുന്നു ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നതെന്നുമാണ് കനേരിയ പറയുന്നത്. 'ടി20 ലോകകപ്പിനായി തയ്യാറെടുക്കാന്‍ കെ എല്‍ രാഹുലിന് അല്‍പ്പം കൂടി സമയം അനുവദിച്ച് സഞ്ജു സാംസണിനെ ഏഷ്യാ കപ്പില്‍ കളിപ്പിക്കുകയായിരുന്നു വേണ്ടത്. രാഹുല്‍ വലിയ പരിക്ക് നേരിട്ട് വിശ്രമത്തിന് ശേഷമാണ് സിംബാബ് വെയില്‍ കളിച്ചത്. പിന്നാലെ ഇപ്പോള്‍ ഏഷ്യാ കപ്പും കളിക്കാന്‍ പോകുന്നു. ഇന്ത്യക്കൊപ്പം സഞ്ജുവിനെപ്പോലെ മികച്ച താരങ്ങളുണ്ട്. പ്രതിഭാശാലിയായ ക്രിക്കറ്റ് താരമാണവന്‍. വളരെ നന്നായി അവന് കളിക്കാന്‍ സാധിക്കും'-കനേരിയ പറഞ്ഞു.

കെ എല്‍ രാഹുല്‍ പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തോളം പുറത്തായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് രാഹുല്‍ ഇപ്പോള്‍ തിരിച്ചെത്തുന്നത്. സിംബാബ് വെ പര്യടനത്തില്‍ ആദ്യം രാഹുലിനെ പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ പരമ്പരയില്‍ അവസരം ലഭിച്ചു. നായകനായി എത്തിയ രാഹുലിന് ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യേണ്ടി വന്നില്ല. രണ്ടാം മത്സരത്തില്‍ 1 റണ്‍സും മൂന്നാം മത്സരത്തില്‍ 30 റണ്‍സുമാണ് രാഹുല്‍ നേടിയത്.
ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനമല്ല രാഹുല്‍ കാഴ്ചവെച്ചത്. നിലവിലെ അദ്ദേഹത്തിന്റെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഏഷ്യാ കപ്പിലും ഇന്ത്യ രാഹുലിനെ ഓപ്പണറാക്കാനാണ് സാധ്യത. രാഹുലിന്റെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അദ്ദേഹം ഓപ്പണറാവുന്നത് ടീമിന് തിരിച്ചടിയായി മാറാനാണ് സാധ്യത. ഇന്ത്യ രാഹുലിന്റെ ബാറ്റിങ് ഓഡറിന്റെ കാര്യത്തില്‍ പുനര്‍ചിന്ത നടത്താനുള്ള സാധ്യതയുമുണ്ട്.

സഞ്ജു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നും കനേരിയ പറഞ്ഞു. 'സഞ്ജുവിന് ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരമായി അവസരം ലഭിക്കുന്നില്ല. ടീമില്‍ വരികയും പോവുകയും ചെയ്യുന്ന അവസ്ഥ. ഇപ്പോള്‍ അല്‍പ്പം കൂടുതല്‍ അവസരം ലഭിക്കുന്നത് രാഹുല്‍ ദ്രാവിഡിനെ സഞ്ജുവിനെ അറിയാവുന്നതിനാലാണ്. ദ്രാവിഡിന് സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാം. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്തണമായിരുന്നു'-ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.
ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെട്ടതോടെ സഞ്ജു ടി20 ലോകകപ്പിലും ഇന്ത്യക്കൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഏഷ്യാ കപ്പിന് ശേഷം ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടി20 പരമ്പരയാണ് പ്രധാനമായും ഇന്ത്യക്ക് മുന്നിലുള്ളത്. രണ്ടിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. അതിന് ശേഷം സഞ്ജുവിന് ഇനി പെട്ടെന്നൊരു തിരിച്ചുവരവ് നടത്തുക പ്രയാസമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications