IND vs PAK: റിഷഭ് വേണ്ട, ബൗളിങ് നിരയില്‍ ബിഷ്‌നോയ്!, ഇന്ത്യയുടെ ബെസ്റ്റ് 11മായി ആകാശ്

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാക് മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് വലിയ സമ്മര്‍ദ്ദമുയര്‍ത്തി നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ബെസ്റ്റ് 11 നിര്‍ദേശിച്ചിരിക്കുന്നത്. റിഷഭ് പന്തിനെയും ദിനേഷ് കാര്‍ത്തികിനെയും പ്ലേയിങ് 11 പരിഗണിച്ച് ആവേശ് ഖാനെ ഒഴിവാക്കിയുള്ള പ്ലേയിങ് 11 ആണ് ആകാശ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലും തുടരണമെന്നാണ് ആകാശ് പറയുന്നത്. രണ്ട് പേരും ആദ്യ രണ്ട് മത്സരങ്ങളിലും ഫ്‌ളോപ്പായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇവര്‍ ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവുമെന്നുറപ്പ്. മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് തന്നെ സ്ഥാനം. കോലിയുടെ ഫോം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. നാലാം നമ്പറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ ഇറങ്ങിയത് രവീന്ദ്ര ജഡേജയാണ്.

എന്നാല്‍ താരം പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണമെന്നാണ് ആകാശ് പറയുന്നത്. സൂര്യകുമാര്‍ ഹോങ്കോങ്ങിനെതിരേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ എത്തും. റിഷഭ് പന്തിനെ കളിപ്പിക്കേണ്ടെന്നാണ് ആകാശ് പറയുന്നത്. ആറാം നമ്പറില്‍ ഫിനിഷറായി ദിനേഷ് കാര്‍ത്തികെത്തുമ്പോള്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെയാണ് ആകാശ് നിര്‍ദേശിക്കുന്നത്.
ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് അക്ഷര്‍ പട്ടേല്‍. സമീപകാലത്തായി ബാറ്റിങ്ങിലും അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്ഷര്‍ പട്ടേലിനെത്തന്നെ ജഡേജക്ക് പകരക്കാരനായി പരിഗണിക്കണമെന്നാണ് ആകാശ് പറയുന്നത്. സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് ആദ്യ രണ്ട് മത്സരത്തിലും മികവ് കാട്ടാനായില്ല. എന്നാല്‍ ചഹാലിനെ നിലനിര്‍ത്തണമെന്നാണ് ആകാശ് പറയുന്നത്.
Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

ഭുവനേശ്വര്‍ കുമാര്‍ ഒമ്പതാം നമ്പറില്‍ സ്ഥാനം ഉറപ്പ്. 10ാം നമ്പറില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിനും സ്ഥാനം ഉറപ്പാണ്. എന്നാല്‍ 11ാം നമ്പറില്‍ പേസര്‍ ആവേശ് ഖാന്‍ വേണ്ടെന്നാണ് ആകാശ് പറയുന്നത്. മോശം ഇക്കോണമിയില്‍ പന്തെറിയുന്ന ആവേശിന് പകരം രവി ബിഷ്‌നോയിയെ കളിപ്പിക്കണമെന്നാണ് ആകാശ് ചോപ്ര നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ മാറ്റം ഇന്ത്യന്‍ ടീമില്‍ വരുത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ഇന്ത്യ റിഷഭ് പന്തിനെ പ്ലേയിങ് 11 പുറത്തിരുത്താന്‍ സാധ്യത കുറവാണ്. അക്ഷര്‍ പട്ടേലിനെ ജഡേജക്ക് പകരക്കാരനാക്കിയാലും നാലാം നമ്പറില്‍ കളിപ്പിക്കുക പ്രയാസം. ഇന്ത്യയുടെ പ്ലേയിങ് 11 മറ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ റിഷഭിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

കെ എല്‍ രാഹുലിന് ഇന്ന് കൂടി അവസരം നല്‍കിയേക്കും. ഇന്നും നിരാശപ്പെടുത്തിയാല്‍ ചിലപ്പോള്‍ പുറത്തിരുത്തിയേക്കും. ഇന്ത്യ ബാക്കപ്പ് ഓപ്പണര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് രാഹുലുമായി മുന്നോട്ട് പോകാനുള്ള കാരണം. രാഹുലിനെ പുറത്തിരുത്തിയാല്‍ സൂര്യകുമാര്‍ യാദവ്, വിരാട് കോലി എന്നിവരിലൊരാളെ ഇന്ത്യക്ക് ഓപ്പണറാക്കേണ്ടി വരും. ഇത് ടീമില്‍ വലിയ പൊളിച്ചെഴുത്തിന് കാരണമാവുന്നതില്‍ സാഹസത്തിന് ഇന്ത്യ തയ്യാറായേക്കില്ല.

ആകാശ് തിരഞ്ഞെടുത്ത 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, രവി ബിഷ്‌നോയ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications