Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: വീണ്ടും വരുന്നു ഇന്ത്യ-പാക് ക്ലാസിക്ക്! ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? സാധ്യതാ 11

indvspak

ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം വീണ്ടും ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യ കപ്പിലും ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പിലുമെല്ലാം ഇവര്‍തമ്മിലുള്ള പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ചിരുന്നു. ഏഷ്യാ കപ്പില്‍ രണ്ടു തവണയും ടി20 ലോകകപ്പില്‍ ഒരു തവണയുമായിരുന്നു ഇന്ത്യ- പാക് അങ്കം. ഏഷ്യാ കപ്പില്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിട്ടപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ത്രില്ലിങ് വിജയം കൈക്കലാക്കിയിരുന്നു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുയാണ്. ഇതോടെയാണ് വീണ്ടുമൊരു ത്രസിപ്പിക്കുന്ന മല്‍സരത്തിനു വഴിയൊരുങ്ങിയത്. ഇത്തവണത്തെ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഏഷ്യാ കപ്പിനു ശേഷമാണ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. ഈ ടൂര്‍ണമെന്റിനുള്ള ഡ്രസ് റിഹേഴ്‌സല്‍ കൂടിയായിരിക്കും ഏഷ്യാ കപ്പ്.

ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂര്‍ണമെന്റായതിനാല്‍ ഏഷ്യാ കപ്പില്‍ ഏറ്റവും മികച്ച ടീമിനെയായിരിക്കും ഇന്ത്യ ഇറക്കുക. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുന്നത്. ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു പരിശോധിക്കാം.

രോഹിത് നയിക്കും, ഹാര്‍ദിക് വൈസ് ക്യാപ്റ്റന്‍

രോഹിത് നയിക്കും, ഹാര്‍ദിക് വൈസ് ക്യാപ്റ്റന്‍

രോഹിത് ശര്‍മയ്ക്കു കീഴില്‍ തന്നെയായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം തേടിയിറങ്ങുക. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹമാണ് വൈസ് ക്യാപ്റ്റന്‍.കെഎല്‍ രാഹുലിനെ മാറ്റിയാണ് ഹാര്‍ദിക്കിനെ ഈ ഈ റോളിലേക്കു പ്രൊമോട്ട് ചെയ്തിരിക്കുന്നത്.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാളായിരിക്കും കളിക്കുക. റിഷഭ് പന്ത് പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവന്നില്ലെങ്കില്‍ ഇഷാന്‍ തന്നെയായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.

കോലി, സൂര്യ, ശ്രേയസ്/ രാഹുല്‍

കോലി, സൂര്യ, ശ്രേയസ്/ രാഹുല്‍

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി തന്നെ മൂന്നാം നമ്പറില്‍ കളിക്കും. നാലാമനായി സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും. ടി20 ഫോര്‍മാറ്റില്‍ കഴിഞ്ഞ വര്‍ഷം അസാധാരണ ബാറ്റിങ് കാഴ്ചവച്ച സ്‌കൈ ഈ വര്‍ഷം ഏകദിനത്തിലും ഈ ഫോം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

സൂര്യക്കു ശേഷം അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാളായിരിക്കും ബാറ്റ് ചെയ്യുന്നത്. മോശം ഫോമിലൂടെ കടന്നുപോവുന്ന രാഹുല്‍ ഈ വര്‍ഷം ശക്തമായി തിരിച്ചുവന്നാല്‍ അദ്ദേഹത്തിനായിരിക്കും മുന്‍തൂക്കം ലഭിക്കുക. എന്നാല്‍ രാഹുല്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ശ്രേയസ് ഉറപ്പായും കളിക്കും.

Also Read:IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ സൂപ്പര്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമായിരിക്കും. കഴിഞ്ഞ തവണത്തെ ഏഷ്യാ കപ്പിനിടെയായിരുന്നു ജഡേജയ്ക്കു പരിക്കേറ്റത്.

തുടര്‍ന്ന് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാവാതെ അദ്ദേഹം പിന്‍മാറുകയും ചെയ്തു. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേനായ ജഡ്ഡുവിനു ടി20 ലോകകപ്പും നഷ്ടമായിരുന്നു. അടുത്ത ഏഷ്യാ കപ്പിലും ലോകകപ്പിലുമെല്ലാം ടീമിന്റെ നിര്‍ണായക താരമായിരിക്കും അദ്ദേഹം.

ബൗളിങ് നിര

ബൗളിങ് നിര

ഇന്ത്യന്‍ ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരിക്കും. ചഹലും ജഡേജയും ചേര്‍ന്നായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. നിലവില്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ചഹല്‍ പഴയ താളത്തിലേക്കു വൈകാതെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. അദ്ദേഹത്തിന്റെ ബൗളിങ് പങ്കാളികളായി ടീമിലുണ്ടാവുക മുഹമ്മദ് സിറാജും മുഹമ്മദ് ഷമി/ അര്‍ഷ്ദീപ് സിങ് എന്നിവരില്‍ ഒരാളുമായിരിക്കും.

ഏകദിനത്തില്‍ ഷമി കൂടുതല്‍ അപകടകാരിയായതിനാല്‍ അദ്ദേഹത്തിനു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. അനുഭവസമ്പത്തും മുതല്‍ക്കൂട്ടാണ്.

Also Read:IND vs SL: ഒത്തുകളി തന്നെ! അല്ലാതെ ഇതു സംഭവിക്കില്ല, അര്‍ഷ്ദീപിനെതിരേ അന്വേഷിക്കണം

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍/ കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി/ അര്‍ഷ്ദീപ് സിങ്.

Story first published: Saturday, January 7, 2023, 13:58 [IST]
Other articles published on Jan 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+