Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: 'ഫ്‌ളോപ്പ് മാന്‍' രാഹുലിനെ ഇന്ത്യ ഒഴിവാക്കുമോ? വസീം ജാഫര്‍ പറയുന്നു

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ആദ്യ മല്‍സരം കഴിഞ്ഞപ്പോള്‍ ടീമിനു ഏറ്റവും വലിയ തലവേദനയായിരിക്കുന്ന താരം ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ്. പരിക്കു കാരണം ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം ബ്രേക്ക് എടുക്കേണ്ടി വന്നതിന്റെ ആലസ്യം അദ്ദേഹത്തിന്റെ ബാറ്റിങില്‍ നമുക്ക് കാണാന്‍ സാധിക്കും. പഴയ ടൈമിങോ, ചടുലതയയോയൊന്നും രാഹുലിന്റെ ബാറ്റിങില്‍ ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കില്ല.

1

പാകിസ്താനുമായുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യന്‍ ബാറ്റിങിലെ ദുരന്തമായിരുന്നു അദ്ദേഹം. ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡായ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്. നേരത്തേ സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയില്‍ കളിച്ചായിരുന്നു താരം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. പക്ഷെ ഈ പരമ്പരയിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല. 1, 30 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റിനിര്‍ത്തുമോയെന്നതിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

2

ഹോങ്കോങുമായുള്ള ഇന്നത്തെ മല്‍സരത്തില്‍ കെഎല്‍ രാഹുലിനെ പ്ലെയിഹ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റിനിര്‍ത്തുമെന്നു തോന്നുന്നില്ലെന്നു വസീം ജാഫര്‍ പറഞ്ഞു. ഓരോ താരത്തിനു മതിയായ അവസരങ്ങള്‍ ഇന്ത്യന്‍ ടീം നല്‍കുന്നതായി കഴിഞ്ഞ ഒരു വര്‍ഷത്തെ മല്‍സരങ്ങള്‍ നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും.
ഹോങ്കോങിനെതിരേ ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ടീമിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും.

3

കാരണം തൊട്ടുമുമ്പത്തെ കളിയില്‍ ഒരു വലിയ ടീമിനെതിരേയാണ് ഇന്ത്യ കളിച്ചത്. ഒന്നോ, രണ്ടോ പരാജയങ്ങളുടെ പേരില്‍ രാഹുലിനെ ഇന്ത്യ കൈവിടുമെന്നും പരിക്കുകളൊന്നുമില്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നു തോന്നുന്നില്ലെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

4

വിക്കറ്റില്‍ പേസും ബൗണ്‍സുമുണ്ട്. അതുകൊണ്ടു തന്നെ ആവേശ് ഖാന്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. എങ്കിലും രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും വസീം ജാഫര്‍ വ്യക്തമാക്കി. പാകിസ്താനുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ആവേശ് ഖാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

5

ഫഖര്‍ സമാന്റെ വിക്കറ്റ് ഭാഗ്യം കൊണ്ടു മാത്രം നേടിയതൊഴിച്ചാല്‍ രണ്ടോവറില്‍ 19 റണ്‍സ് താരം വിട്ടുകൊടുത്തിരുന്നു. പിന്നീട് ആവേശിനെ കളിയില്‍ ബൗള്‍ ചെയ്യിച്ചതുമില്ല. പകരം ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് നാലോവര്‍ ക്വാട്ട രോഹിത് ശര്‍മ പൂര്‍ത്തിയാക്കുകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത അദ്ദേഹം 25 റണ്‍സിനു മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു.

Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

6

ഹോങ്കോങ് നിരയില്‍ മൂന്നു താരങ്ങളെ ഇന്ത്യ സൂക്ഷിക്കണമെന്നു വസീം ജാഫര്‍ മുന്നറിയിപ്പ് നല്‍കി. ക്യാപ്റ്റന്‍ നിസാഖാത്ത് ഖാന്‍, യാസിം മുര്‍ത്തസ, ബാബര്‍ ഹയാത്ത് എന്നീ ബാറ്റര്‍മാര്‍ അപകടകാരികളാണെന്നു അദ്ദേഹം പറഞ്ഞു.
ഈ മൂന്നു പേരും ഹോങ്കോങ് ബാറ്റിങ് നിരയുടെ നട്ടെല്ലായ കളിക്കാരാണ്. ഇന്ത്യക്കെതിരേ അവസാനം കളിച്ച മല്‍സരത്തില്‍ നിസാഖാത്ത് ഖാന്‍ 92 റണ്‍സെടുത്തിരുന്നു.

7

യാസിം മുര്‍ത്തസ വളരെ മികച്ച ഫോമിലാണ് ക്വാളിഫയറില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായിരുന്നു അദ്ദേഹം. ബാബര്‍ ഹയാത്തും വളരെ മികച്ച താരമാണ്. ഈ മൂന്നു പേരെയും ആശ്രയിച്ചായിരിക്കും ഹോങ്കോങ് കളിക്കുക. ഇവരെ ഇന്ത്യക്കു നേരത്തേ പുറത്താക്കാനായാല്‍ വിജയസാധ്യത കൂടുതല്‍ വര്‍ധിക്കുമെന്നും ജാഫര്‍ നിരീക്ഷിച്ചു.

Story first published: Wednesday, August 31, 2022, 16:52 [IST]
Other articles published on Aug 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+