For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: എവിടെ റിഷഭ്? ഇന്ത്യന്‍ ടീം കണ്ട് ആരാധകര്‍ ഞെട്ടി! കാരണം പറഞ്ഞ് രോഹിത്

ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കാക്കുന്നത്

ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെതിരേയുള്ള ഇന്ത്യന്‍ ടീമിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ യുവതാരം റിഷഭ് പന്ത് പ്ലെയിങ് ഇലവനില്‍ ഇല്ലെന്നതാണ് ഇതിനു കാരണം. ഇത്തരമൊരു സര്‍പ്രൈസ് നീക്കം ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

1

റിഷഭിനു പകരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ ടി20 ഫോര്‍മാറ്റില്‍ ഫിനിഷറുടെ റോള്‍ മാത്രമുണ്ടായിരുന്ന ഡിക്കെ എങ്ങനെയാണ് റിഷഭിനെ പിന്തള്ളി വിക്കറ്റ് കീപ്പറുടെ റോളും ഏറ്റെടുത്തത് എന്നതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്.

2

മുന്‍ നായകന്‍ വിരാട് കോലി, ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ എന്നിവര്‍ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയതിനാല്‍ തന്നെ ടീം കോമ്പിനേഷന്റെ കാര്യത്തിലും അവ്യക്തതയുണ്ടായിരുന്നു.
ടോപ്പ് ഫൈവില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. രോഹിത്, രാഹുല്‍, കോലി, റിഷഭ്, സൂര്യ എന്നിവര്‍ ഉറപ്പായും ടീമിലുണ്ടാവുമെന്നായിരുന്നു ഉറപ്പിച്ചിരുന്നത്. പക്ഷെ ഈ നിഗമനമാണ് ടോസിനു പിന്നാലെരോഹിത് തെറ്റിച്ചത്.

Asia Cup 2022: രോഹിത്തോ, ബാബറോ? കൂടുതല്‍ റണ്‍സെടുക്കുക ആരാവും? പ്രവചിച്ച് മുന്‍ താരം

3

റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരിലൊരാള്‍ക്കു മാത്രമേ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരമുണ്ടായിരുന്നുള്ളൂ. കാരണം ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏഴാമനായി രവീന്ദ്ര ജഡജേയമുള്ളതിനാല്‍ ഇന്ത്യക്കു കടുപ്പമേറിയ ഒരു തീരുമാനമെടുക്കേണ്ടത് ആവശ്യമായിരുന്നു.
പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതിനാല്‍ ജഡ്ഡുവിനെ ഇന്ത്യക്കു കൈവിടാന്‍ സാധിക്കില്ലായിരുന്നു.

4

Asia Cup 2022: മുന്‍ ചാംപ്യന്‍മാരടക്കം പുറത്താവും! ഫൈനല്‍ സാധ്യതയുള്ള ടീമുകളെ അറിയാം

അപ്പോള്‍ പിന്നെ റിഷഭ്, കാര്‍ത്തിക് എന്നിവരിലൊരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാനാവൂയെന്ന ഘട്ടം വന്നു. ഒടുവില്‍ റിഷഭിനു പകരം കൂടുതല്‍ അനുഭവസമ്പത്തുള്ള ഫിനിഷറുടെ റോളില്‍ സമീപകാലത്തു മികച്ച ചില പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കാര്‍ത്തികിനു ഇന്ത്യ പ്രഥമ പരിഗണന നല്‍കുകയായിരുന്നു.

5

റിഷഭ് പന്തിനും ദിനേശ് കാര്‍ത്തിക്കിനുമിടയില്‍ ഞങ്ങള്‍ക്കു കടുപ്പമേറിയ കോള്‍ ഞങ്ങള്‍ക്കു എടുക്കേണ്ടതായി വന്നു. ഖേദകരമെന്നു പറയട്ടെ റിഷഭിനു സ്ഥാനം മിസ്സായിരിക്കുകയാണ് എന്നായിരുന്നു ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്.

മല്‍സരത്തില്‍ ടോസിനു ശേഷം ഇന്ത്യ ബൗളിങ് ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ 100ാമത്തെ ടി20 മല്‍സരം കൂടിയാണിത്. ഈ നേട്ടം കുറിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറിയിരിക്കുകയാണ്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

പാകിസ്താന്‍-മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷഹനാസ് ദഹാനി.

Story first published: Sunday, August 28, 2022, 19:57 [IST]
Other articles published on Aug 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+