Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: മുന്‍ ചാംപ്യന്‍മാരടക്കം പുറത്താവും! ഫൈനല്‍ സാധ്യതയുള്ള ടീമുകളെ അറിയാം

15ാമത് ഏഷ്യാ കപ്പിനു ഇന്നു മുതല്‍ ആരവമുയരുകയാണ്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ ശേഷിയുള്ള അഫ്ഗാനിസ്താനും തമ്മിലാണ് കന്നിയങ്കം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ആകര്‍ഷണമായ ഇന്ത്യ- പാകിസ്താന്‍ പോരാട്ടം നാളെയാണ്. ദുബായിലാണ് ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ. ഏഷ്യയിലെ ക്രിക്കറ്റ് സിംഹാസനം സ്വപ്‌നം കണ്ട് ആറു ടീമുകളാണണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

1

ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ഇന്ത്യ തന്നെയാണ് നിലവിലെ ജേതാക്കള്‍. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ക്വാളിഫയര്‍ കളിച്ചെത്തിയ ഹോങ്കോങ് എന്നിവരാണ് മറ്റു ടീമുകള്‍. അടുത്ത മാസം 11ന് നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ആരൊക്കെയായിരിക്കും കൊമ്പുകോര്‍ക്കുക? ഇത്തവണ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള മൂന്നു ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

അഫ്ഗാനിസ്താന്‍

അഫ്ഗാനിസ്താന്‍

ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീമാണ് അഫ്ഗാനിസ്താന്‍. ടി20യിലെ ഏറ്റവും അപകടകാരികളായ ടീമാണ് അവരുടേത്. ഒരുപിടി മാച്ച് വിന്നര്‍മാര്‍ അവരുടെ നിരയിലുണ്ട്. തങ്ങളുടെതായ ദിവസം ആരുടെയും ചീട്ട് കീറാന്‍ അഫ്ഗാനു കഴിയും. ലോകത്തിലെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ അഫ്ഗാന്‍ ടീമിന്റെ ഭാഗമാണ്.

3

ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പമാണ് ഏഷ്യാ കപ്പില്‍ അഫ്ഗാന്റെ സ്ഥാനം. ടൂര്‍ണമെന്റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പും ഇതു തന്നെയാണ്. രണ്ടു ടീമുകള്‍ക്കു മാത്രമേ ഗ്രൂപ്പില്‍ നിന്നും സൂപ്പര്‍ ഫോറിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പര 2-3നു തോറ്റ ശേഷമാണ് അഫ്ഗാന്‍ ഏഷ്യാ കപ്പിനായി എത്തിയിരിക്കുന്നത്. എന്നാല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര നേരത്തേ തൂത്തുവാരിയ അഫ്ഗാന്‍ ബംഗ്ലാദേശിനെതിരായ പരമ്പര 1-1നു അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

പാകിസ്താന്‍ (2 തവണ ചാംപ്യന്‍മാര്‍)

പാകിസ്താന്‍ (2 തവണ ചാംപ്യന്‍മാര്‍)

രണ്ടു തവണ ജേതാക്കളായിട്ടുള്ള പാകിസ്താനാണ് ഫൈനലില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. ചിരവൈരികളായ ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താന്‍. ഈ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം ഹോങ്കോങ് ആയതിനാല്‍ തന്നെ ഇന്ത്യയും പാകിസ്താനും സൂപ്പര്‍ ഫോറിലെത്തുമെന്നു ഉറപ്പായിരിക്കുകയാണ്. ബാബര്‍ ആസമിനു കീഴില്‍ മികച്ച ഫോമിലാണ് പാക് ടീം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

5

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ തന്നെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ ഉജ്ജ്വല ഫോമിലായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെയെല്ലാം തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി അവര്‍ സെമിയിലെത്തിയിരുന്നു. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു. പാക് ടീമിനെ സംബന്ധിച്ച് അവര്‍ക്ക് ഹോംഗ്രൗണ്ട് പോലെയാണ് യുഎഇ. ഇവിടുത്തെ പിച്ചും സാഹചര്യങ്ങളുമെല്ലാം ഏറെ പരിചിതമായതിനാല്‍ അവര്‍ കിരീടം നേടിയാലും അദ്ഭുതപ്പെടാനില്ല.

ഇന്ത്യ (7 തവണ ചാംപ്യന്‍മാര്‍)

ഇന്ത്യ (7 തവണ ചാംപ്യന്‍മാര്‍)

ഏഴു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട ഇന്ത്യയാണ് ഇത്തവണ ഫൈനല്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം. കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ തന്നെയാണ് രോഹിത് ശര്‍മയും സംഘവും. രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയും അഗ്രസീവായിട്ടുള്ള പുതിയ സമീപനവുമെല്ലാം ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ്.

7

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ തീര്‍ച്ചയായും സൂപ്പര്‍ ഫോറിലുണ്ടാവുമെന്നതില്‍ സംശയമില്ല. സൂപ്പര്‍ ഫോറിലും നിലവിലെ ഫോമില്‍ ഹിറ്റ്മാനെയും തടഞ്ഞുനിര്‍ത്തുക എതിരാളികള്‍ക്കു ദുഷ്‌കരമായിരിക്കും. അതിനാല്‍ ഇന്ത്യ തീര്‍ച്ചയായും ഫൈനലിലുണ്ടാവുമെന്നു നമുക്ക് ഉറപ്പിക്കാം. എട്ടാമത്തെ കിരീടവുമായി ഏഷ്യാ കപ്പില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുക തന്നെയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ എത്രത്തോളമെത്തിയെന്നു ഏഷ്യാ കപ്പിലൂടെ നമുക്ക് വ്യക്തമാവും.

Story first published: Saturday, August 27, 2022, 16:14 [IST]
Other articles published on Aug 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+