Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യന്‍ ടി20 ടീമില്‍ അവനെന്ത് കാര്യം? ആഞ്ഞടിച്ച് വസീം അക്രം

കിരീട ഫേവറിറ്റുകളായെത്തി ഏഷ്യാ കപ്പിന്റെ ഫൈനല്‍ പോലും കാണാതെ ഇന്ത്യ പുറത്തായിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ലഭിച്ച ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ വീഴ്ച. ഏഷ്യാ കപ്പിലെ വന്‍ തകര്‍ച്ചയ്ക്കു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രതിക്കൂട്ടിലായിട്ടുണ്ട്. രോഹിത്തിന്റെ ടീം സെലക്ഷനും ക്യാപ്റ്റന്‍സിയിലെ ചില പിഴവുകളുമെല്ലാം ഇപ്പോള്‍ വിമര്‍ശകര്‍ അക്കമിട്ട് നിരത്തുകയാണ്.

1

ടൂര്‍ണമെന്റിനു മുമ്പ് തന്നെ ഇന്ത്യന്‍ ടീം സെലക്ഷനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പേസര്‍മാരുടെ ദൗര്‍ബല്യമായിരുന്നു പ്രധാന വീക്ക്‌നെസായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ മാത്രമായിരുന്നു ടീമിലെ പേസര്‍മാര്‍. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ആവേശ് ഖാനെ ഉള്‍പ്പെടുത്തതിനെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം.

2

140 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ആവേശ് ഖാനു കഴിയാതെ പോവുന്നത് ഇന്ത്യന്‍ ബൗളിങിനെ ദുര്‍ബലമാക്കുന്നതായി വസീം അക്രം നിരീക്ഷിച്ചു.
ഞാനായിരുന്നു രോഹിത് ശര്‍മയെങ്കില്‍ ആവേശ് ഖാന് ചില നിര്‍ദേശങ്ങള്‍ നല്‍കും. നീ 140 പ്ലസ് വേഗതയില്‍ പന്തെറിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നു ആവേശിനോടു തുറന്നു പറയും.

3

നിനക്കു അതിനു കഴിയില്ലെങ്കില്‍ ദയവു ചെയ്ത് അക്കാര്യം തുറന്നുപറയണമെന്നും ആവേശിനോടു ആവശ്യപ്പെടും. 135 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്ന ഒരാളായെയും താന്‍ ടീമില്‍ ആഗ്രഹിക്കുന്നില്ലെന്നും വസീം അക്രം വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Asia Cup 2022: ഇതാണോ കൂള്‍ ക്യാപ്റ്റന്‍? അര്‍ഷ്ദീപിനോടു രോഹിത് കാണിച്ചത് ഞെട്ടിക്കും!

4

വേഗതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആവേശ് ഖാനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നും വസീം അക്രം വിമര്‍ശിച്ചു. ആവേശ് ഖാന്റെ ഒരേയൊരു ചുമതല അതിവേഗം ബൗള്‍ ചെയ്യുകയെന്നതു മാത്രമാണ്. അവനു അതിനു കഴിയുന്നില്ലെങ്കില്‍ പിന്നെ ടീമിലുള്‍പ്പെടുത്തുന്നതില്‍ എന്താണ് കാര്യം. അതുകൊണ്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടു ഇതേക്കുറിച്ച് തന്റെ ഫാസ്റ്റ് ബൗളര്‍മാരോടു നേരിട്ടു ചോദിക്കണമെന്നു താന്‍ നിര്‍ദേശിക്കുന്നതെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.

5

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യക്കു മികച്ചൊരു ബൗളിങ് കോമ്പിനേഷന്‍ കണ്ടെത്താന്‍ സാധിക്കുമോയെന്നു താന്‍ സംശയിക്കുന്നതായും വസീം അക്രം വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിനോടും രോഹിത് ശര്‍മയോടുമുള്ള എന്റെ ചോദ്യം ഇതാണ്. ടി20 ലോകകപ്പിനു മുമ്പു മുമ്പ് 3-4 മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിങ്ങള്‍ക്കു എങ്ങനെയാണ് ബൗളര്‍മാരെ മാറ്റാനും, കണ്ടെത്താനും കഴിയുകയെന്നാണെന്നും അക്രം പറഞ്ഞു.

ഏഷ്യാ കപ്പിനു ശേഷം രണ്ടു വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയണ്. ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന പരമ്പരകളും ഇവ മാത്രമാണ്.

Asia Cup 2022: ലങ്കയ്‌ക്കെതിരേ രണ്ടു ട്രിക്കുകള്‍ രോഹിത് മിസ്സ് ചെയ്തു! ഇര്‍ഫാന്‍ പറയുന്നു

6

അതേസമയം, പരിക്കിനെ തുടര്‍ന്നു ആവേശ് ഖാന്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പകരം നേരത്തേ റിസര്‍വ് ലിസറ്റിലുണ്ടായിരുന്ന ദീപക് ചാഹറാണ് ടീമിലേക്കു വന്നിരിക്കുന്നത്.
ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും ദയനീയ പ്രകടനം നടത്തിയത് ആവേശായിരുന്നു. രണ്ടു മല്‍സരങ്ങളിലായി ആറോവര്‍ ബൗള്‍ ചെയ്ത താരം വിട്ടുകൊടുത്തത് 72 റണ്‍സാണ്. 12 ഇക്കോണമി റേറ്റിലായിരുന്നു ഇത്. വീഴ്ത്തിയതാട്ടെ രണ്ടു വിക്കറ്റുകള്‍ മാത്രമാണ്.

Story first published: Thursday, September 8, 2022, 14:59 [IST]
Other articles published on Sep 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+