Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇതാണോ കൂള്‍ ക്യാപ്റ്റന്‍? അര്‍ഷ്ദീപിനോടു രോഹിത് കാണിച്ചത് ഞെട്ടിക്കും!

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മല്‍സരത്തിലും പരാജയം രുചിച്ചതോടെ ഇന്ത്യന്‍ ടീമിനും നായകന്‍ രോഹിത് ശര്‍മയ്ക്കുമെതിരേ ആരാധകരോഷം ശക്തമാണ്. ടീമിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും കളിക്കളത്തിലെ പരുക്കനായ പെരുമാറ്റത്തിനെതിരേയും വിമര്‍ശനങ്ങളുണ്ട്.

1

ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെതിരേ രോഹിത്തിന്റെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. എംഎസ് ധോണിയെപ്പോലെ ക്യാപ്റ്റന്‍ കൂളെന്നു നേരത്തേ വിശേഷിപ്പിക്കപ്പെട്ടിരുന്ന രോഹിത്തിന്റെ ഇപ്പോഴത്തെ പെരുമാറ്റം കണ്ട് ആരാധകരും ഞെട്ടലിലാണ്.

2

ശ്രീലങ്കന്‍ ഇന്നിങ്‌സിലെ അവസാനത്തെ ഓവറിനിടെയായിരുന്നു സംഭവം. ഈ ഓവര്‍ ബൗള്‍ ചെയ്തത് അര്‍ഷ്ദീപ് സിങായിരുന്നു. ഏഴു റണ്‍സായിരുന്നു താരത്തിനു ഈ ഓവറില്‍ പ്രതിരോധിക്കേണ്ടിയിരുന്നത്. തൊട്ടുമുമ്പത്തെ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ 14 റണ്‍സ് വഴങ്ങിയിരുന്നു. ഇതോടെയാണ് തുടരെ രണ്ടാമത്തെ കളിയിലും അവസാന ഓവറില്‍ ഏഴു റണ്‍സ് പ്രതിരോധിച്ച് ടീമിനെ ജയിപ്പിക്കുകയെന്ന അസാധ്യമായ ദൗത്യം അര്‍ഷ്ദീപിലേക്കു വന്നത്. എന്നിട്ടും ലങ്കന്‍ വിജയം അഞ്ചാമത്തെ ബോള്‍ വരെ നീട്ടാന്‍ അര്‍ഷ്ദീപിനു സാധിക്കുകയും ചെയ്തിരുന്നു. ബൗണ്ടറിയോ, സിക്്‌സറോ വഴങ്ങിയതുമില്ല.

ASIA CUP: അഫ്ഗാനെതിരേ ഇന്ത്യക്ക് എവിടെ മാറ്റം വേണം?, മൂന്ന് മാറ്റം!, ബെസ്റ്റ് 11 ഇതാ

3

അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെ അര്‍ഷ്ദീപ് സിങ് രോഹിത് ശര്‍മയുടെ അരികിലേക്കു വരികയും എന്തോ പറയാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഫീല്‍ഡ് ക്രമീകരണത്തെക്കുറിച്ചോ, ബൗളിങുമായി ബന്ധപ്പെട്ടോയാവാം താരം രോഹിത്തുമായി സംസാരിക്കാന്‍ ശ്രമിച്ചത്. പക്ഷെ അര്‍ഷ്ദീപ് അടുത്തേക്ക് വന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും അതു കേള്‍ക്കാന്‍ പോലും ശ്രമിക്കാതെ മുഖം തിരിച്ച് നടന്നു പോവുകയായിരുന്നു. ഇങ്ങനെയൊരു പെരുമാറ്റം രോഹിത്തില്‍ നിന്നും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.

വീഡിയോ ഇവിടെ കാണാം

ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

4

കാരണം അനുഭവസമ്പത്ത് വളരെ കുറവുള്ള താരങ്ങളിലൊരാളാണ് അര്‍ഷ്ദീപ് സിങ്. താരത്തിന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണിത്. മാത്രമല്ല പാകിസ്താനുമായുള്ള തൊട്ടുമുമ്പത്തെ സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഒരു ക്യാച്ച് കൈവിട്ടതിന്റെ പേരില്‍ സൈബര്‍ ആക്രമണവുമെല്ലാം അര്‍ഷ്ദീപ് നേരിട്ടിരുന്നു. ഇവയെ എല്ലാം അതിജീവിച്ചാണ് ലങ്കയുമായുള്ള മല്‍സരത്തില്‍ യുവ പേസര്‍ കളിച്ചത്. എന്നിട്ടും അര്‍ഷ്ദീപിനോടു രോഹിത് ശര്‍മ കാണിച്ച അവഗണനയില്‍ ആരാധകര്‍ക്കു രോഷവും നിരാശയമുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും രോഹിത്തിനെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

5

അതേസമയം, സൂപ്പര്‍ ഫോറില്‍ 174 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ശ്രീലങ്കന്‍ യുവനിരയ്ക്കു ഇന്ത്യ നല്‍കിയത്. നായകന്റെ ഇന്നിങ്‌സ് കളിച്ച രോഹിത് ശര്‍മയാണ് (72) ടീമിനെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 41 ബോളുകളില്‍ നിന്നും അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് അദ്ദേഹം ഇന്ത്യയുടെ അമരക്കാരനായത്. സൂര്യകുമാര്‍ യാദവ് 34 റണ്‍സും നേടി.

6

മറുപടിയില്‍ ഓപ്പണിങ് ജോടികളായ പതും നിസങ്ക (52), കുശാല്‍ മെന്‍ഡിസ് (57) എന്നിവരുടെ ഫിഫ്റ്റികള്‍ ലങ്കന്‍ വിജയത്തിനു അടിത്തറയിട്ടു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 97 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു. ഇരുവരും പുറത്തായ ശേഷം നായകന്‍ ദസുന്‍ ഷനകയും (18 ബോളില്‍ 33) ഭാനുക രാജപക്‌സെയും (17 ബോളില്‍ 22) ചേര്‍ന്ന് ലങ്കന്‍ ജയം പൂര്‍ത്തിയാക്കി.

Story first published: Wednesday, September 7, 2022, 15:39 [IST]
Other articles published on Sep 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+