Asia Cup 2022: ലങ്കയ്‌ക്കെതിരേ രണ്ടു ട്രിക്കുകള്‍ രോഹിത് മിസ്സ് ചെയ്തു! ഇര്‍ഫാന്‍ പറയുന്നു
ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായി കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഓവര്‍ പോരില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രണ്ടു ട്രിക്കുകള്‍ മിസ് ചെയ്തതായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. മല്‍സരശേഷം കളിയെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഇന്ത്യ ആറു വിക്കറ്റിനായിരുന്നു ലങ്കയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്. നേരത്തേ ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനോടു അഞ്ചു വിക്കറ്റിനും ഇന്ത്യ തോറ്റിരുന്നു.

റണ്‍ചേസില്‍ അവസാനത്തെ രണ്ടോവറില്‍ 21 റണ്‍സായിരുന്നു ശ്രീലങ്കയ്ക്കു വേണ്ടിയിരുന്നത്. 19ാം ഓവര്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാറിനാണ് രോഹിത് ശര്‍ം നല്‍കിയത്. പക്ഷെ 14 റണ്‍സ് അദ്ദേഹം ഈ ഓവറില്‍ വഴങ്ങി. ഇതോടെ അവസാനത്തെ ഓവറില്‍ അര്‍ഷ്ദീപ് സിങിനു പ്രതിരോധിക്കേണ്ടി വന്നത് ഏഴു റണ്‍സ് മാത്രമായിരുന്നു.

ഓവറിലെ അഞ്ചാമത്തെ ബോള്‍ വരെ ഇതു നീട്ടാന്‍ അര്‍ഷ്ദീപിനായെങ്കിലും ലങ്കയുടെ വിജയം തടയാനായില്ല. തുടരെ രണ്ടാമത്തെ കളിയിലാണ് അര്‍ഷ്ദീപിനു 20ാം ഓവറില്‍ ഏഴു റണ്‍സ് പ്രതിരോധിക്കേണ്ടി വന്നത്. പാകിസ്താനുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും ഇതു തന്നെയായിരുന്നു സംഭവിച്ചത്. അന്നു 19ാം ഓവറില്‍ ഭുവി വഴങ്ങിയത് 19 റണ്‍സാണ്.
ASIA CUP: അഫ്ഗാനെതിരേ ഇന്ത്യക്ക് എവിടെ മാറ്റം വേണം?, മൂന്ന് മാറ്റം!, ബെസ്റ്റ് 11 ഇതാ

ശ്രീലങ്കയ്‌ക്കെതിരേ 19ാമത്തെ ഓവര്‍ ഭുവനേശ്വര്‍ കുമാറിനു നല്‍കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിയായിരുന്നില്ലെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. പകരം അര്‍ഷ്ദീപ് സിങായിരുന്നു ഈ ഓവറില്‍ ബൗള്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രൗണ്ടില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ബൗളിങ് വളരെ സിംപിളായി മാറുകയും ചെയ്തു. സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്നും അല്‍പ്പം സഹായം ലഭിച്ചു. ലങ്കയുടെ വിക്കറ്റുകള്‍ മുഴുവന്‍ സ്പിന്നര്‍മാര്‍ക്കുമായിരുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു വിക്കറ്റൊന്നും വീഴ്ത്താനായില്ലെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.
ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

ഈ മല്‍സരത്തില്‍ രോഹിത് ശര്‍മയ്ക്കു ഒരു ട്രിക്ക് മിസ്സായെന്നാണ് ഞാന്‍ കരുതുന്നത്. ഒന്നിലേറെ തവണ അതുണ്ടായിട്ടുണ്ട്. ആദ്യത്തേത് ദീപക് ഹൂഡയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതാണ്. രണ്ടാമത്തേത് അര്‍ഷ്ദീപ് സിങിനു 19ാമത്തെ ഓവര്‍ നല്‍കാതെയിരുന്നതുമാണ്. ഇടംകൈയന്‍ ബൗളറായ അര്‍ഷ്ദീപിന്റെ പന്ത് മൂവ് ചെയ്ത് പുറത്തേക്കു പോവുന്നതാണ്. അതു കുറേക്കൂടി കളിയില്‍ ഇംപാക്ടുണ്ടാക്കുമായിരുന്നുവെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications