For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: പ്ലീസ് കോലീ, ഞങ്ങള്‍ക്കെതിരേ അതു വേണ്ട! പാക് താരം പറയുന്നു

ഞായറാഴ്ചയാണ് ഗ്ലാമര്‍ പോരാട്ടം

ഏഷ്യാ കപ്പില്‍ ഞായറാഴ്ചത്തെ ഗ്ലാമര്‍ പോാട്ടത്തില്‍ ഇന്ത്യയും പാകിസ്താനും അങ്കം കുറിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഒരാളിലേക്ക് ആയിരിക്കും. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണിത്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഏഷ്യാ കപ്പ് കോലിയെ സംബന്ധിച്ച് അവസാനത്തെ തുറുപ്പുചീട്ട് കൂടിയാണ്. പഴയ ബാറ്റിങ് ടച്ച് വീണ്ടെടുത്ത് വലിയൊരു ഇന്നിങ്‌സ് കളിക്കാനായാല്‍ അദ്ദേഹത്തിനു വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയും. ആരാധകര്‍ പ്രാര്‍ഥിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണ്.

1

കഴിഞ്ഞ ഐപിഎല്‍ മുതല്‍ വിരാട് കോലിയുടെ കരിയര്‍ ഗ്രാഫ് കൂടുതല്‍ താഴേക്കു പതിച്ചതായി കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ഐപിഎല്‍ മുതല്‍ കളിച്ചിട്ടുള്ള അന്താരാഷ്ട്ര ക്രിക്കറ്റുള്‍പ്പെടെയുള്ള 22 ഇന്നിങ്‌സുകളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.
ഇംഗ്ലണ്ട് പര്യടനത്തിലെ ആറ് ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 20 പ്ലസ് സ്‌കോര്‍ പോലുമില്ലാതെ കോലി ക്രീസ് വിട്ടിരുന്നു. ഇതിനു പിന്നാലെ അടുത്ത രണ്ടു പര്യടനങ്ങളില്‍ നിന്നും അദ്ദേഹം ബ്രേക്കെടുക്കുകയും ചെയ്തു.

2

വിരാട് കോലിയുടെ നല്ല കാലം കഴിഞ്ഞതായും എതിര്‍ ടീമുകള്‍ക്കു ഇപ്പോള്‍ അദ്ദേഹത്തെ പഴയതു പോലെ ഭയക്കുന്നില്ലെന്നിും പല മുന്‍ താരങ്ങളും അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ സ്പിന്നര്‍ ഷദാബ് ഖാന്‍. ഇന്ത്യയുമായുള്ള പോരാട്ടത്തിനു മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

3

മുന്‍ ക്രിക്കറ്റര്‍മാരൊന്നും ഇപ്പോള്‍ മല്‍സരരംഗത്ത് ഇല്ലാത്തവരാണ്. അതുകൊണ്ടാണ് വിരാട് കോലി പഴയതു പോലെ എതിരാളികളില്‍ ഭീതി സൃഷ്ടിക്കുന്നില്ലെന്നു അവര്‍ കരുതുന്നത്. കോലി ഗെയിമിലെ ഇതിഹാസം തന്നെയാണ്. അദ്ദേഹം ഒരുപാട് ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്. കോലി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോഴെല്ലാം നിങ്ങള്‍ക്കു അല്‍പ്പം ഭയമുണ്ടാവും. കാരണം അദ്ദേഹം വലിയ പ്ലെയറാണ്. ഞങ്ങള്‍ക്കെതിരേ കോലി വലിയ ഇന്നിങ്‌സ് കളിക്കണമെന്നു ആഗ്രഹിക്കുന്നില്ലെന്നു ഷദാബ് ഖാന്‍ പറഞ്ഞു.

സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

4

സെഞ്ച്വറിയില്ലാതെ വിരാട് കോലി അടുത്തിടെ 1000 ദിനങ്ങള്‍ പിന്നിട്ടിരുന്നു. 2019 നവംബറിലായിരുന്നു അദ്ദേഹം അവസാനമായി മൂന്നക്കം കടന്നത്. പഴയ ഫോമിലേക്കു വിരാട് കോലി മടങ്ങിയെത്തണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുകയാണ്. ഇപ്പോഴും അദ്ദേഹം നന്നായി തന്നെയാണ് പെര്‍ഫോം ചെയ്യുന്നത്. പക്ഷെ നേരത്തേ കോലി സെറ്റ് ചെയ്തു വച്ച ഒരു നിലവാരമുണ്ട്. അതിനാലാണ് അദ്ദേഹം മോശം ഫോമിലാണെന്നു തോന്നുന്നത്.

5

കോലി സെഞ്ച്വറി നേടണമെന്നു തന്നെയാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അതു തങ്ങള്‍ക്കെതിരേ ആവാതിരുന്നാല്‍ മതിയായിരുന്നു. ടൂര്‍ണമെന്റിലെ മറ്റേതെങ്കിലും ടീമിനെതിരേ ആയിക്കൊള്ളട്ടെയെന്നും ഷദാബ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 27, 2022, 10:36 [IST]
Other articles published on Aug 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+