Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ- പാക് പോരിലെ ഹീറോ ആരാവും? ഇവരില്‍ ഒരാള്‍‍ നേടും

ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ബദ്ധവൈരികള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഖാമുഖം വരുന്നത്. അവസാനമായി ഇന്ത്യ- പാക് ത്രില്ലര്‍ കണ്ടത് കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. അന്നു ഇന്ത്യയെ പാകിസ്താന്‍ പത്തു വിക്കറ്റിനു കശാപ്പ് ചെയ്യുകയും ചെയ്തിരുന്നു.

1

ഏഷ്യാ കപ്പില്‍ ഇതിനു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യം കൂടി രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുണ്ട്. സൂപ്പര്‍ താരങ്ങളുടെ നിര തന്നെ ഈ മല്‍സരത്തില്‍ ഇരുടീമിലും കാണാന്‍ സാധിക്കും. മല്‍സഗതി നിര്‍ണയിക്കാന്‍ ശേഷിയുള്ള മാച്ച് വിന്നര്‍മാരാണ് പലരും. നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലറില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സാധ്യതയുളളവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്


ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള ഒരാള്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി തകര്‍പ്പന്‍ പ്രകടനമാണ് സൂര്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയില്‍ അദ്ദേഹം കന്നി സെഞ്ച്വറിയും കുറിച്ചിരുന്നു.
നിലവില്‍ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള താരം കൂടിയാണ് സൂര്യ. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് തലപ്പത്ത്. ഇരുവരു തമ്മില്‍ റേറ്റിങ് പോയിന്റിന്റെ കാര്യത്തില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ.

3

വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി കളിച്ച പരമ്പരയില്‍ ഓപ്പണറായാണ് സൂര്യ പരീക്ഷിക്കപ്പെട്ടത്. പുതിയ റോളില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ സൂര്യ വീണ്ടും മധ്യനിരയിലേക്കു മാറും. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ ജോടിയായിയിരിക്കും ഓപ്പണ്‍ ചെയ്യുക.

Asia Cup 2022: ഇന്ത്യയോ, പാകിസ്താനോ? ക്ലാസിക്കിലെ വിജയികളെ പ്രവചിച്ച് പോണ്ടിങ്

ബാബര്‍ ആസം

ബാബര്‍ ആസം

പാകിസ്താന്‍ ക്യാപ്റ്റനും നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമായ ബാബര്‍ ആസമാണ് പ്ലെയര്‍ ഓഫ് ദി മാച്ചാവാന്‍ സാധ്യതയുള്ള മറ്റൊരു താരം. മൂന്നു ഫോര്‍മാറ്റിലും റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന ബാബര്‍ ഏഷ്യാ കപ്പിലും ഇതാവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക.
അവസാനമായി കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹം അപരാജിത സെഞ്ച്വറിയുമായി മിന്നിയിരുന്നു. വരാനിരിക്കുന്ന പോരാട്ടത്തിലും ബാബര്‍ ഇതാവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറും.

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സ്റ്റാര്‍ പേസറും സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റുമായ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യ- പാക് കളിയിലെ ഹീറോയാവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ഭുവിയായിരിക്കും. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.

6

പാകിസ്താനെതിരേ ഇതുവരെ നാലു മല്‍സരങ്ങളിലാണ് ഭുവനേശ്വര്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. അപകടകാരികളായ പാകിസ്താന്റെ ഓപ്പണിങ് ജോടികളായ ബാബര്‍ ആസം- മുഹമ്മദ് റിസ്വാന്‍ എന്നിവരെ പിടിച്ചുകെട്ടുകയെന്ന വലിയ ദൗത്യമാണ് ഭുവിക്കുള്ളത്.ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇവരിലൊരാളെ പുറത്താക്കാനായാല്‍ ഭുവിയെ സംബന്ധിച്ച് അതു വലിയ സംഭാവന തന്നെയായിരിക്കും. സമീപകാലത്തെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു അതു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Saturday, August 13, 2022, 10:03 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+