Asia Cup: മുന്‍തൂക്കം അവര്‍ക്ക്- ഇന്ത്യ x പാക് പോരിലെ വിജയികളെ പ്രവചിച്ച് മുന്‍ അഫ്ഗാന്‍ നായകന്‍
ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിനു ബാക്കിയുള്ളത് മണിക്കൂറുകള്‍ മാത്രം. ദുബായിലെ ഈ എല്‍ ക്ലാസിക്കോയില്‍ ആരു വിജയിക്കും? ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഈ ത്രില്ലറിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്നു പത്തു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. അതേ വേദിയില്‍ ഇന്നു വീണ്ടും ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യ കണക്കുതീര്‍ക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയുടെ അഭാവം ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യയെ സംബന്ധിച്ച് നല്ല കാര്യമാണെന്നു അസ്ഗര്‍ അഭിപ്രായപ്പെട്ടു. ഇതു സ്‌പോര്‍ട്‌സ് മാത്രമാണ്, യുദ്ധമല്ല. ഇന്നത്തെ കളിയില്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കമെന്നതില്‍ സംശയമില്ല.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിച്ചുവെന്നത് സത്യമാണ്. പക്ഷെ ഷഹീന്‍ ഫിറ്റല്ലെന്നതു നിര്‍ഭാഗ്യകരമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതു ആശ്വാസം നല്‍കുന്ന കാര്യമാണെന്നും അസ്ഗര്‍ വിലയിരുത്തി.
Asia Cup: ഷഹീനും ആമിറുമില്ല, ഒരു മയത്തിലൊക്കെ അടിക്കണം! രോഹിത്തിനോട് പാക് ഫാന്‍സ്

ഇന്ത്യയുടെ ബാറ്റിങ് കോമ്പിനേഷന്‍ നോക്കുകയാണെങ്കില്‍ അതു വളരെ ശക്തമാണെന്നു കാണാം. പാകിസ്താന്റെ മുന്‍നിരയും കരുത്തുറ്റതാണ്. പ്രത്യേകിച്ചും ഓപ്പണര്‍മാരാണ് അവരുടെ ഏറ്റവും വലിയ ശക്തി. എന്നാല്‍ പാകിസ്താന്റെ മധ്യനിര ഇന്ത്യയുടേത് പോലെ ശക്തമല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യന്‍ ടീമാണ് കൂടുതല്‍ സന്തുലിതമായി കാണപ്പെടുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ മല്‍സരത്തില്‍ ഇന്ത്യ തന്നെയായിരിക്കും ജയിക്കുകയെന്നും അസ്ഗര്‍ അഫ്ഗാന്‍ കൂട്ടിച്ചേര്‍ത്തു.
Asia Cup 2022: മുന്‍ ചാംപ്യന്‍മാരടക്കം പുറത്താവും! ഫൈനല്‍ സാധ്യതയുള്ള ടീമുകളെ അറിയാം

ടി20 ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒമ്പതു മല്‍സരങ്ങളിലാണ് ഇതുവരെ ഏറ്റുട്ടിയത്. ഇതില്‍ ഏഴിലും ജയം ഇന്ത്യക്കായിരുന്നു. രണ്ടു കളികളില്‍ മാത്രമാണ് പാക് ടീമിനു ജയിക്കാനായത്. ഏഷ്യാ കപ്പില്‍ 15 മല്‍സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇതില്‍ എട്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ പാക് ടീമും വിജയം കൊയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications