Asia Cup: ഷഹീനും ആമിറുമില്ല, ഒരു മയത്തിലൊക്കെ അടിക്കണം! രോഹിത്തിനോട് പാക് ഫാന്‍സ്
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഞായറാഴ്ച ദുബായില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും ബാബര്‍ ആസം നയിക്കുന്ന പാകിസ്താനും ഏറ്റുമുട്ടുന്നത്. ഈ വര്‍ഷം ഇതാദ്യമായിട്ടാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പില്‍ കൊമ്പുകോര്‍ത്തപ്പോള്‍ പാകിസ്താന്‍ പത്തു വിക്കറ്റിനു ഇന്ത്യയെ കെട്ടുകെട്ടിച്ചിരുന്നു.

സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയില്ലാതെയാണ് പാകിസ്താന്‍ ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. പരിക്കു കാരണമാണ് അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നത്. ഷഹീന്റെ പിന്‍മാറ്റം ഇന്ത്യയുടെ വിജയസാധ്യതകളും വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെ രോഹിത് ശര്‍മയോടു രസകരമായ ഒരു അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് പാക് ടീമിന്റെആരാധകര്‍. ടീമിന്റെ പരിശീലനം കാണാനെത്തിയ ആരാധകരാണ് ഇക്കാര്യം പറഞ്ഞത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാര്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാവുകയാണ്.

ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാന്‍ പാകിസ്താന്‍ ആരാധകരും എത്തിയിരുന്നു. അവരുടെ നിരന്തരമുള്ള അഭ്യര്‍ഥനയെ തുടര്‍ന്നു രോഹിത് അരികിലേക്കു വരികയും സുരക്ഷാ വേലിക്കു അരികിലെത്തി ആരാധകരുമായി ഹസ്തദാനം ചെയ്യുകയും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തിരുന്നു.
രോഹിത് ഗ്രൗണ്ടിലേക്കു തിരിച്ചുപോയതിനു ശേഷമായിരുന്നു പാക് ആരാധകര്‍ അദ്ദേഹത്തെക്കുറിച്ച് വാചാലരായത്. രോഹിത്തിനെ വാനോളം പുകഴ്ത്തിയ അവര്‍ ബാറ്റിങിനെയും പ്രശംസിച്ചു.
Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്

പാകിസ്താനില്‍ നിന്നാണെന്നു ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ പരിശീലനത്തിലായിരുന്ന രോഹിത് ശര്‍മ ഗ്രൗണ്ടില്‍ നിന്നും അടുത്തേക്കു വരികയും സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇത്തവണ കുറച്ച് മയത്തിലൊക്കെ ബാറ്റ് ചെയ്യണമെന്നു ഞങ്ങള്‍ അദ്ദേഹത്തോടു തമാശയായിപറഞ്ഞു. പാകിസ്താന്റെ ബൗളര്‍മാര്‍ പുതിയ താരങ്ങളാണെന്നും ഷഹീന്‍ അഫ്രീഡിയും മുഹമ്മദ് ആമിറുമൊന്നുമില്ലെന്നും രോഹിത്തിനോടു പറയുകയും ചെയ്തു. തങ്ങളെല്ലാം രോഹിത്തിന്റെ ക്ലാസ് ബാറ്റിങിന്റെ ആരാധകരാണെന്നും പാക് ആരാധകന്‍ വിമല്‍ കുമാര്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിയിലൊന്നും വലിയ കാര്യമില്ല. പരസ്പരമുള്ള സ്‌നേഹം തന്നൊയാണ് ഏറ്റവും വലുത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അല്‍പ്പം സ്‌നേഹത്തിന്റെ കുറവാണുള്ളത്. ആളുകള്‍ പറയുന്നതുപോലെ ഒന്നും തന്നെയില്ല.
രോഹിത് ഭായി തന്റെ പരിശീലനത്തിനിടയിലും ഞങ്ങള്‍ വിളിച്ചപ്പോള്‍ അടുത്തേക്കു വരികയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല.ഒരു വ്യക്തിയുടെ സ്വഭാവം തന്നെയാണ് ഏറ്റവും വലുത്. രോഹിത് ഭായ് ഞങ്ങളോടു കാണിച്ച ഈ സ്‌നേഹം വര്‍ഷങ്ങളോളം ഞങ്ങളുടെ മനസ്സിലുണ്ടാവുമെന്നും പാക് ആരാധകര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications