For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive- ഇന്ത്യ x പാക് പോരില്‍ ആരു നേടും? ഫൈനലില്‍ ആരൊക്കെ? പ്രവചിച്ച് ടിനു യോഹന്നാന്‍

ഞായറാഴ്ചയാണ് മല്‍സരം

ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിനു വേണ്ടി ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഞായറാഴ്ച ദുബായിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ നടക്കുന്നത്. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ക്രിക്കറ്റിലെ ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. അന്നു പത്തു വിക്കറ്റിന്റെ ആധികാരിക വിജയം പാക് ടീം സ്വന്തമാക്കുകയും ചെയ്തിരുന്നു.

1

ലോകകപ്പിലെ പരാജയത്തിനു അതേ വേദിയില്‍ കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യ-പാക് ത്രില്ലറിലെ വിജയികളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന്‍. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് കൂടിയായ അദ്ദേഹം. ഇന്ത്യക്കു വേണ്ടി മൂന്നു വീതം ടെസ്റ്റുകളിലും ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ടിനു യോഹന്നാന്‍. രണ്ടു ഫോര്‍മാറ്റുകളിലുമായി പത്ത് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

2

ഏഷ്യാ കപ്പില്‍ കിരീട സാധ്യതയുള്ള ടീം തന്നെയാണ് ഇന്ത്യ. പക്ഷെ കിരീട ഫേവറിറ്റുകളാണെന്നു പറയാന്‍ സാധിക്കില്ലെന്നു ടിനു യോഹന്നാന്‍ വ്യക്തമാക്കി. ദുബായിലെ സാഹചര്യങ്ങളില്‍ വളരെ നന്നായിട്ട് കളിക്കുന്ന ടീമാണ് പാകിസ്താന്‍. ശ്രീലങ്കയും മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശ് എല്ലായ്‌പ്പോഴും സര്‍പ്രൈസ് ചെയ്യിക്കാറുള്ള അണ്ടര്‍ഗോഡ്‌സാണ്. കൂടാതെ അഫ്ഗാനിസ്താനെയും സൂക്ഷിക്കേണ്ടതുണ്ട്. എല്ലാവരും ഒരുപോലെ വെല്ലുവിളിയുയര്‍ത്തുന്ന ടീമുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

3

അഫ്ഗാനിസ്താന്‍ കിരീടഫേവറിറ്റുകളല്ലെങ്കിലും അട്ടിമറികളിലൂടെ സര്‍പ്രൈസ് ചെയ്യിക്കാന്‍ ശേഷിയുള്ള ടീമാണ്. ദുബായിലെ സാഹചര്യങ്ങള്‍ അഫ്ഗാനിസ്താന്റെ ബൗളിങ് ആക്രമണത്തിനു വളരെയധികം യോജിച്ചതാണെന്നും ടിനു യോഹന്നാന്‍ വിലയിരുത്തി.

Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

4

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്കില്‍ ആരു വിജയിക്കുമെന്ന ചോദ്യത്തിനു അതു വളരെ കടുപ്പമേറിയ കോള്‍ ആണെന്നായിരുന്നു ടിനു യോഹന്നാന്റെ മറുപടി. ഇന്ത്യക്കും പാകിസ്താനും മല്‍സരത്തില്‍ തുല്യ പിന്തുണയായിരിക്കും ദുബായില്‍ ലഭിക്കുക.
മല്‍സരം വളരെ വാശിയേറിയതായിരിക്കും. പാകിസ്താന്‍ വളരെ മികച്ച ഫോമിലാണ്. സന്തുലിതമായ ടീമാണ് അവരുടേത്. എങ്കിലും ഇരുടീമുകളുടെയും നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ പാകിസ്താനെതിരായ പോരാട്ടത്തില്‍ മുന്‍തൂക്കം ഇന്ത്യക്കാണെന്നു താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

5

ടൂര്‍ണമെന്റിന്റെ ഫൈനലിസ്റ്റുകളെയും ടിനു യോഹന്നാന്‍ പ്രവചിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ തന്നെയായിരിക്കും ഫൈനല്‍. താന്‍ പ്രതീക്ഷിക്കുന്നതും ഇരുവരും തമ്മിലുള്ള കലാശപ്പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം ടൂര്‍ണമെന്റില്‍ വളരെ നിര്‍ണായകമായിരിക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമും ഇന്ത്യക്കു വളരെ നിര്‍ണായകമാണ്.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നത് അറിയേണ്ട കാര്യം തന്നെയാണ്. ബുംറയുടെ അഭാവം നികത്താന്‍ ടീമിലെ മറ്റു ബൗളര്‍മാര്‍ക്കു സാധിക്കുമോയെന്നതും കാത്തിരുന്നു കാണണമെന്നും ടിനു യോഹന്നാന്‍ വ്യക്തമാക്കി.

7

ചിരവൈരികളായ പാകിസ്താന്‍ കഴിഞ്ഞാല്‍ ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യ ഭയക്കേണ്ട ടീം ശ്രീലങ്കയാണെന്നു ടിനു യോഹന്നാന്‍ അഭിപ്രായപ്പെട്ടു. ശ്രീലങ്കന്‍ ടീം പഴയ ഫോമിലേക്കു തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ അവര്‍ എല്ലായ്‌പ്പോഴും നന്നായിട്ടു പെര്‍ഫോം ചെയ്യാറുണ്ട്. ഇത്തവണ മികച്ച പ്രകടനത്തിലൂടെ സര്‍പ്രൈസ് ചെയ്യിക്കാന്‍ ലങ്കയ്ക്കു സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

Story first published: Wednesday, August 24, 2022, 16:20 [IST]
Other articles published on Aug 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+