Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: കോലി vs ബാബര്‍, ബാറ്റിങില്‍ മിന്നിച്ചത് ആര്? ഇതാ ഉത്തരം

ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയത് രണ്ടു സൂപ്പര്‍ താരങ്ങളുടെ ബാറ്റിലേക്കായിരുന്നു. ഒരാള്‍ ഇന്ത്യന്‍ റണ്‍മെഷീനും മുന്‍ നായകനുമായ വിരാട് കോലിയായിരുന്നെങ്കില്‍ മറ്റൊരാള്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമായിരുന്നു. കോലി കരിയറിലെ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കെയാണ് ഏഷ്യാ കപ്പിന് എത്തിയത്. എന്നാല്‍ ബാബറാവട്ടെ റണ്‍വേട്ട നടത്തിയാണ് ടൂര്‍ണമെന്റില്‍ ഇറങ്ങിയത്.

പക്ഷെ ഏഷ്യാ കപ്പില്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. കോലി ബാറ്റിങിലെ പഴയ മാജിക്കല്‍ ടച്ച് തിരിച്ചുപിടിച്ചപ്പോള്‍ ബാബറിന്റെ ബാറ്റ് നിശബ്ദമാവുകയും ചെയ്തു. ഇതുവരെ കളിച്ച മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവരുടെയും പ്രകടനം പരിശോധിക്കാം.

1

ഈ ഏഷ്യാ കപ്പില്‍ റണ്‍വേട്ടക്കാരില്‍ വിരാട് രണ്ടാംസ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതും അദ്ദേഹമാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും കോലി നേടിയത് 154 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
ടൂര്‍ണമെന്റിന്റെ (ടി20) ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം കൂടിയാണ് അദ്ദേഹം. 2016 മുതല്‍ 22 വരെ ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും കോലിയുടെ സമ്പാദ്യം 307 റണ്‍സാണ്.

2

ഏകദേശം ഒരു മാസത്തോളം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി ബ്രേക്കെടുത്ത ശേഷമാണ് ഏഷ്യാ കപ്പിലൂടെ വിരാട് കോലി മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ഈ ബ്രേക്ക് അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയിരിക്കുകയാണെന്ന് ഇതുവരെയുള്ള മല്‍സരങ്ങളിലെ പ്രകടനങ്ങള്‍ തെളിയിക്കുന്നു.
പാകിസ്താനുമയുള്ള ആദ്യ മല്‍സരത്തില്‍ റണ്‍ചേസില്‍ 34 ബോളില്‍ 35 റണ്‍സുമായിട്ടാണ് കോലി തുടങ്ങിയത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് മികച്ച ചില ഷോട്ടുകള്‍ കളിച്ചു.

ASIA CUP: ഇന്ത്യക്ക് ജയിക്കണം, വിറപ്പിക്കാന്‍ ശ്രീലങ്ക, ജീവന്‍ മരണ പോരാട്ടം, പ്രിവ്യൂ, സാധ്യതാ 11

3

ഹോങ്കോങുമായുള്ള അടുത്ത കളിയില്‍ അദ്ദേഹം ടോപ്പ് ഗിയറിലേക്കു കയറി. 44 ബോളില്‍ പുറത്താവാതെ 59 റണ്‍സ് കോലി നേടി. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ പോരില്‍ പാകിസ്താനെതിരേ 44 ബോളില്‍ 60 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു. 76.75 ശരാശരിയും 126.22 സ്‌ട്രൈക്ക് റേറ്റും ഏഷ്യാ കപ്പില്‍ കോലിക്കുണ്ട്.

4

ഇത്തവണത്തെ ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോറര്‍ പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 192 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. 96 ശരാശരിയില്‍ 128 സ്‌ട്രൈക്ക് റേറ്റിലാണിത്. രണ്ടു ഫിഫ്റ്റികളാണ് റിസ്വാന്‍ നേടിയത്.

IND vs PAK: അനാവശ്യ ഷോട്ട് കളിച്ച് പുറത്ത്, റിഷഭിനോട് കയര്‍ത്ത് രോഹിത്, തര്‍ക്കം, വൈറല്‍

5

ബാബര്‍ ആസമിന്റെ ഈ ഏഷ്യാ കപ്പിലെ പ്രകടനമെടുത്താല്‍ അതു ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കളിച്ച മൂന്നു ഇന്നിങ്‌സുകളിലും അദ്ദേഹത്തിനു തിളങ്ങാന്‍ സാധിച്ചില്ല. വെറും 33 റണ്‍സ് മാത്രമാണ് ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ കൂടിയായ ബാബര്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും നേടിയിട്ടുള്ളത്. 11 എന്ന ദയനീയ ശരാശരിയിലാണിത്. ഉയര്‍ന്ന സ്‌കോര്‍ 14 റണ്‍സാണ്. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോറിലായിരുന്നു ഇത്.

6

നേരത്തേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരേ 10ഉം ഹോങ്കോങിനെതിരേ ഒമ്പതും റണ്‍സിനു താരം പുറത്തായിരുന്നു. അഞ്ചു ബൗണ്ടറികള്‍ മാത്രമേ ബാബര്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളൂ. സിക്‌സര്‍ ഒന്നു മാത്രമേയുള്ളൂ. 2018ലെ കഴിഞ്ഞ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നു. അന്നു പാകിസ്താനു വേണ്ടി 156 റണ്‍സ് താരം നേടിയിരുന്നു.

Story first published: Monday, September 5, 2022, 18:37 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+