Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ, പാക്; ആരാവും ഗ്രൂപ്പിലെ മൂന്നാമത്തെ ടീം? എല്ലാമറിയാം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമൈന്റന്റിനു അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കു ഇന്നു തുടക്കമാവുകയാണ്. ആറു ടീമുകളാണ് ഏഷ്യാ കപ്പില്‍ അിണിനിരക്കുന്നത്. അതില്‍ അഞ്ചു ടീമുകളും ഏതൊക്കെയാണെന്നു വ്യക്തമായിക്കഴിഞ്ഞു. ആറാമനെയാണ് ഇനി അറിയാനുള്ളത്.

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, കരുത്തരായ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഇവര്‍ക്കൊപ്പം ഒരു ടീം കൂടി വരുംദിവസങ്ങളില്‍ ചേരും. അതു ആരായിരിക്കുമെന്ന ഉത്തരം ലഭിക്കു ക്വാളിഫയറിലൂടെയായിരിക്കും.

1

ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പിലെ മൂന്നാമത്തെ ടീം ആരായിരിക്കുമെന്നതിലാണ് സസ്‌പെന്‍സ് തുടരുന്നത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യക്കും പാകിസ്താനുമാണ് തങ്ങളുടെ അടുത്ത എതിരാളി അറിയേണ്ടത്. വരാനിരിക്കുന്ന ഇന്ത്യ- പാക് ക്ലാസിക്കില്‍ പരാജയപ്പെടുന്നവര്‍ക്കു അടുത്ത കളിയില്‍ ക്വാളിഫയര്‍ ടീമിനെ തോല്‍പ്പിച്ചാല്‍ സൂപ്പര്‍ ഫോറില്‍ കടക്കാം.

Asia Cup 2022: ഇത്തവണ ടിക്കറ്റില്ല, അടുത്തതില്‍ ഇവരുണ്ടാവും, സഞ്ജുവിന് ചാന്‍സില്ല!

2

ക്വാളിഫയര്‍ മല്‍സരങ്ങള്‍ക്കു ഇന്നു തുടക്കമാവുകയാണ്. നാലു ടീമുകളാണ് ഏഷ്യാ കപ്പ് ടിക്കറ്റിനായി യോഗ്യതാ റൗണ്ടില്‍ അണിനിരക്കുന്നത്. ആതിഥേയരായ യുഎഇയ്‌ക്കൊപ്പം സിംഗപ്പൂര്‍, ഹോങ്കോങ്, കുവൈത്ത് എന്നിവരാണ് ക്വാളിഫയറില്‍ മാറ്റുരയ്ക്കുന്നവര്‍. ഇന്നു ഇന്ത്യന്‍ സമയം രാത്രി 7.30ന് സിംപ്പൂരും ഹോങ്കോങും തമ്മിലാണ് ആദ്യ മല്‍സരം. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവരാണ് ടൂര്‍ണമെന്റിനു യോഗ്യത നേടുക.

3

അഞ്ചു ദിവസം കൊണ്ട് ക്വാളിഫയറുകള്‍ അവസാനിക്കും. മുഴുവന്‍ മല്‍സരങ്ങളും ഒമാനിലെ അല്‍ അമീറത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. യോഗ്യതാ മല്‍സരങ്ങള്‍ ടെലിവിഷന്‍ സംപ്രേക്ഷണമില്ല. ഫാന്‍കോഡ് ആപ്പിലും വെബ് സൈറ്റിലുമായിരിക്കും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവുക.

എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

ക്വാളിഫയര്‍ മല്‍സരക്രമം

ക്വാളിഫയര്‍ മല്‍സരക്രമം

20-08-22 സിംഗപ്പൂര്‍ x ഹോങ്കോങ് (രാത്രി 7.30)
21-08-22 യുഎഇ x കുവൈത്ത് (രാത്രി 7.30)
22-08-22 യുഎഇ x സിംഗപ്പൂര്‍ (രാത്രി 7.30)
23-08-22 ഹോങ്കോങ് x കുവൈത്ത് (രാത്രി 7.30)
24-08-22 സിംഗപ്പൂര്‍ x കുവൈത്ത് (വൈകീട്ട് 5.30)
ഹോങ്കോങ് x യുഎഇ (രാത്രി 7.30)

Story first published: Saturday, August 20, 2022, 11:15 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+