Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇത്തവണ ടിക്കറ്റില്ല, അടുത്തതില്‍ ഇവരുണ്ടാവും, സഞ്ജുവിന് ചാന്‍സില്ല!

ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഏഷ്യയിലെ ടീമുകള്‍ക്കു മികച്ചൊരു തയ്യാറെടുപ്പാണ് ഏഷ്യാ കപ്പിലൂടെ ലഭിച്ചിരിക്കുന്നത്. ഈ മാസം 27 മുതല്‍ സപ്തംബര്‍ 11 വരെ യുഎഇയിലാണ് ടൂര്‍ണമെന്റ്. ലോകകപ്പ് വരാനിരിക്കെ ടി20 ഫോര്‍മാറ്റില്‍ തന്നെയാണ് ഏഷ്യാ കപ്പും നടക്കുന്നത്. 2016ലും ഇതേ രീതിലായിരുന്നു ഇരു ടൂര്‍ണമെന്റുകളും അടുത്തടുത്ത് വന്നത്. ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലായിരുന്നെങ്കില്‍ അതിനു ശേഷം ടി20 ലോകകപ്പും നടന്നു.

1

ഇത്തവണത്തെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ ചില താരങ്ങള്‍ അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ഏകദിന ഫോര്‍മാറ്റിലാണ് 2023ലെ ഏഷ്യാ കപ്പ് നടക്കുന്നത്. ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. 2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിലെത്താനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഏകദിന ഫോര്‍മാറ്റിലായതിനാല്‍ തന്നെ അടുത്ത ഏഷ്യാ കപ്പില്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കും. 2018ലെ ഏഷ്യാ കപ്പില്‍ 68.40 ശരാശരിയില്‍ 342 റണ്‍സ് ധവാന്‍ വാരിക്കൂട്ടിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു താരം.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച കഴിഞ്ഞ ഏകദിന പരമ്പരയില്‍ ധവാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 2023ലെ ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലായതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറാവില്ല.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും അതിനു ശേഷം പേസര്‍ മുഹമ്മദ് ഷമിക്കു ടി20യില്‍ അവസരങ്ങള്‍ കുറവാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ടി20യില്‍ ടീമിലെ സ്ഥിരസാന്നിധ്യമല്ലെങ്കിലും ടെസ്റ്റ്, ഏകദിനം എന്നിവയില്‍ പരിഗണിക്കപ്പെടാറുണ്ട്.

4

10 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒരേയൊരു ഏഷ്യാ കപ്പില്‍ മാത്രമേ ഷമി ഇതുവരെ കളിച്ചിട്ടുള്ളൂ. 2014ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്. ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തു. പക്ഷെ പിന്നീടുള്ള ടൂര്‍ണമെന്റുകളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ ഷമിക്കു കളിക്കാനായില്ല. എങ്കിലും 2023ലേത് ഏകദിന ഫോര്‍മാറ്റിലായതിനാല്‍ അദ്ദേഹത്തെ ഇന്ത്യ തിരികെ വിളിച്ചേക്കും.

Asia Cup: രക്ഷിക്കാന്‍ രോഹിത്തിനുമാവില്ല, പാകിസ്താനോടു ഇന്ത്യ വീണ്ടും തോല്‍ക്കും! കാരണമറിയാം

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് അടുത്ത ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വരാന്‍ സാധ്യതയുള്ള മറ്റൊരു താരം. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായിട്ടാണ് സിറാജ് 2021 മുതല്‍ ടീമിലേക്കു പലപ്പോഴും പരിഗണിക്കപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയുമായുള്ള പരമ്പരയ്ക്കു ശേഷം സിറാജ് ടി20യില്‍ കളിച്ചിട്ടില്ല. എങ്കിലും ഏകദിനത്തില്‍ താരത്തിനു അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ സിറാജ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താനായാല്‍ അടുത്ത എഡിഷനില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലുണ്ടായിരിക്കും

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുന്ന ശുഭ്മാന്‍ ഗില്ലാണ് അടുത്ത എഡിഷനില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ള നാലാമത്തെ താരം. വെസ്റ്റ് ഇന്‍ഡീസുമായി സമാപിച്ച കഴിഞ്ഞ ഏകദിന പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളടക്കം നേടി പ്ലെയര്‍ ഓഫ് ദി സീരീസായി ഗില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 64, 43, 98* എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലും താരം പുറത്താവാതെ 82 റണ്‍സ് നേടിയിരുന്നു.
അടുത്ത ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുമോയെന്ന കാര്യം സംശയമാണെങ്കിലും 15 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരമാണ് ഗില്‍.

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ 15 അംഗ ടീമില്‍ ഇടം ലഭിക്കാതതെ പോയ താരമാണ് ശ്രേയസ് അയ്യര്‍. റിസര്‍വ് ലിസ്റ്റിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ ശ്രേയസിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെയാണ് 15 അംഗ സംഘത്തില്‍ നിന്നും തഴയപ്പെട്ടത്. എന്നാല്‍ ഏകദിനത്തില്‍ ശ്രേയസ് മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ 2023ല്‍ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ദീപക് ഹൂഡയെപ്പോലെയുള്ളവര്‍ക്കു പകരം ശ്രേയസിനു നറുക്കുവീണേക്കും.

Story first published: Friday, August 19, 2022, 19:35 [IST]
Other articles published on Aug 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+