Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2022: ആറ് ടീമില്‍ ഏറ്റവും മികച്ച ബാറ്റിങ് കരുത്ത് ആര്‍ക്ക്?, റേറ്റിങ് ഇതാ, ടോപ് ഇവര്‍

1

ദുബായ്: ഏഷ്യാ കപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. യുഎഇ വേദിയാവുന്ന ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും പാകിസ്താനുമൊപ്പം ഹോങ്കോങ്ങും ഇറങ്ങുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണുള്ളത്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.

പാകിസ്താന്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ശ്രീലങ്കയേയും ഭയക്കണം. ബംഗ്ലാദേശിന്റെ സമീപകാല പ്രകടനം മോശമാണെങ്കിലും അവരെയും നിസാരരായി കാണാനാവില്ല. വമ്പന്മാരെ ഞെട്ടിക്കാന്‍ കരുത്ത് അഫ്ഗാനുമുണ്ട്. ഏഷ്യാ കപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഏറ്റവും മികച്ച ബാറ്റിങ് കരുത്ത് ഏത് ടീമിനാണ് അവകാശപ്പെടാനാവുക. ആറ് ടീമുകളെ പരിഗണിച്ച് റേറ്റിങ് ഇതാ.

ഹോങ്കോങ്

ഹോങ്കോങ്

ആറാം സ്ഥാനത്ത് ഹോങ്കോങ്ങാണ്. യുഎഇയിലെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് യോഗ്യത നേടിയെടുത്ത ഹോങ്കോങ് വമ്പന്മാരെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് കരുതാനാവില്ല. നായകന്‍ നിസാകത്ത് ഖാന്‍, യാസിം മുര്‍ത്താസ, ബാബര്‍ ഹയാത്ത് എന്നിവരെല്ലാമാണ് ഹോങ്കോങ്ങിന്റെ പ്രധാന താരങ്ങള്‍. ഐസിസിയുടെ ടെസ്റ്റ് യോഗ്യതയില്ലാത്ത ഹോങ്കോങ്ങിനെപ്പോലൊരു ചെറിയ ടീമിന്റെ ബാറ്റിങ് കരുത്തിന് 5ല്‍ താഴെ മാത്രമാണ് റേറ്റിങ് നല്‍കാനാവുക.

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

അട്ടിമറിക്കാന്‍ കെല്‍പ്പുള്ള അഫ്ഗാനിസ്ഥാന് അഞ്ചാം സ്ഥാനം നല്‍കാം. ഐപിഎല്ലിലടക്കം തിളങ്ങുന്ന എടുത്തു പറയാന്‍ സാധിക്കുന്ന അഫ്ഗാന്‍ നിരയിലുണ്ടെങ്കിലും വലിയൊരു പ്രകടനം നടത്താന്‍ സാധിക്കുന്ന ടീമെന്ന് അഫ്ഗാന് പറയാനാവില്ല. എന്നാല്‍ തങ്ങളുടേതായ ദിവസം ഏത് ടീമിനെയും വീഴ്ത്താന്‍ അവര്‍ക്ക് കരുത്തുണ്ട്. നജീബുല്ല സദ്രാന്‍, അഫ്‌സര്‍ സസായി, ഹസ്‌നത്തുല്ല ഷാഹിദി എന്നിവരെല്ലാമാണ് പ്രധാന ബാറ്റ്‌സ്മാന്‍. ക്യാപ്റ്റന്‍ മുഹമ്മദ് നബി, സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ എന്നിവരാണ് അഫ്ഗാന്റെ വജ്രായുധങ്ങള്‍.

ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ബംഗ്ലാദേശിന്റെ ബാറ്റിങ് കരുത്തിന് മൂന്നാം സ്ഥാനം നല്‍കാം. അനുഭവസമ്പന്നരായ താരങ്ങളാലും യുവ താരങ്ങളാലും സമ്പന്നമാണ് ബംഗ്ലാദേശ്. മൂന്ന് തവണ ഏഷ്യാ കപ്പ് ഫൈനല്‍ കളിച്ച ടീമാണ് ബംഗ്ലാദേശെങ്കിലും ഒരു തവണ പോലും കപ്പിലേക്കെത്താനായില്ല. അനാമുല്‍ ഹഖ്, ആഫിഫ് ഹൊസൈന്‍, മൊസാദഥ് ഹൊസൈന്‍, ഷക്കീബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം എന്നിവരെല്ലാം ബംഗ്ലാദേശിനായി അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ്. എന്നാല്‍ സ്ഥിരതയോടെ കളിക്കുന്ന താരങ്ങള്‍ ബംഗ്ലാദേശ് നിരയില്‍ കുറവാണെന്ന് തന്നെ പറയാം.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

ശ്രീലങ്ക

ശ്രീലങ്ക

അഞ്ച് തവണ ഏഷ്യാ കപ്പ് കിരീടം ചൂടിയിട്ടുള്ള ടീമാണ് ശ്രീലങ്ക. എന്നാല്‍ പഴയ പ്രതാഭം ഇപ്പോള്‍ അവര്‍ക്കില്ല. എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ശ്രീലങ്കയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളിക്കുന്നവര്‍ കുറവാണെന്നതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ നാലാം സ്ഥാനം ശ്രീലങ്കയ്ക്ക് നല്‍കാം. ധനുഷ്‌ക ഗുണതിലക, പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലന്‍ക, ബാനുക രാജപക്‌സെ, ദിനേഷ് ചണ്ഡിമാല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശ്രീലങ്ക തങ്ങളുടേതായ ദിവസം എല്ലാ കൊമ്പന്മാരെയും വിറപ്പിക്കാന്‍ കഴിവുള്ളവരുടെ നിരയാണ്.

പാകിസ്താന്‍

പാകിസ്താന്‍

ബാറ്റിങ് കരുത്തില്‍ രണ്ടാം സ്ഥാനം പാകിസ്താന് നല്‍കാം. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരാണ് പാക് നിരയിലെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. ഇതില്‍ ബാബര്‍ അസം സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും റിസ്വാന്റെയും ഫഖര്‍ സമാന്റെയും സ്ഥിരത പ്രശ്‌നമാണ്. വമ്പനടിക്കാരനായി ആസിഫ് അലിയും ഒപ്പമുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ താരങ്ങളെ അമിതമായി ബാറ്റിങ്ങില്‍ പാകിസ്താന്‍ ആശ്രയിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ബാബര്‍ നേരത്തെ പുറത്തായാല്‍ പാകിസ്താന്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്.

ഇന്ത്യ

ഇന്ത്യ

തലപ്പത്ത് ഇന്ത്യയാണ്. ഇത്തവണ ഇന്ത്യയുടെ ബൗളിങ് അല്‍പ്പം ദുര്‍ബലമാണെങ്കിലും അതിനെ മറികടക്കാനുള്ള ബാറ്റിങ് കരുത്ത് ഇന്ത്യക്കുണ്ട്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം നന്നായി ബാറ്റ് ചെയ്യുന്നവര്‍. ഒന്നിലധികം മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ ഫോം പ്രശ്‌നമാണെങ്കിലും ഏഷ്യാ കപ്പിലൂടെ ഇവര്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Story first published: Saturday, August 27, 2022, 12:25 [IST]
Other articles published on Aug 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+