For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs PAK: ഒന്നു കൊണ്ടു തീരില്ല, അടുത്ത ക്ലാസിക്ക് വരുന്നു! ഈയാഴ്ച തന്നെ- എല്ലാമറിയാം

കഴിഞ്ഞ കളിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചിരുന്നു

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്കിന്റെ ഹാങോവറില്‍ നിന്നും ക്രിക്കറ്റ് പ്രേമികള്‍ ഇനിയും മുക്തരായിട്ടില്ല. ഞായറാഴ്ച രാത്രി ദുബായില്‍ നടന്ന ത്രില്ലറില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അവസാന ഓവറിലായിരുന്നു വിജയികള്‍ തീരുമാനിക്കപ്പെട്ടത്. രണ്ടു ബോളുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പനൊരു സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.

1

എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഈയൊരു പോരാട്ടം കൊണ്ടു തീരുന്നില്ല. അടുത്ത ഇന്ത്യ- പാക് അങ്കവും വൈകാതെ നടക്കാനിരിക്കുകയാണ്. പാകിസ്താന്‍ ഈ കളിയില്‍ കണക്കുതീര്‍ക്കുമോ അതോ ഇന്ത്യ ഒരിക്കല്‍ക്കൂടി അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മല്‍സരം എപ്പോഴായിരിക്കുമെന്നും വേദി എവിടെയാണെന്നുമെല്ലാമറിയാം.

2

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇനി ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വരില്ല. കാരണം ഗ്രൂപ്പില്‍ ഓരോ ടീമും തമ്മില്‍ ഒരു തവണ മാത്രമേ ഏറ്റുമുട്ടുകയുള്ളൂ. ഇന്ത്യയും പാകിസ്താനുമുള്‍പ്പെട്ട ഗ്രൂപ്പ് എയിലെ മൂന്നാമത്തെ ടീം ക്വാളിഫയര്‍ കളിച്ചെത്തിയ ഹോങ്കോങാണ്.
ഹോങ്കോങ് ഇനിയും തങ്ങളുടെ ആദ്യ മല്‍സരം കളിച്ചിട്ടില്ല.

3

ബുധനാഴ്ച ഇന്ത്യയുമായിട്ടാണ് അവരുടെ ആദ്യ അങ്കം. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ ഫോറിലെത്തും. വെള്ളിയാഴ്ചയാണ് ഹോങ്കോങും പാകിസ്താനും ഏറ്റുമുട്ടുന്നത്. പാക് ടീമിനു ഈ മല്‍സരം നിര്‍ണായകമാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹോങ്കോങിനെ തോല്‍പ്പിച്ച് ഇന്ത്യക്കു പിറകില്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി പാക് ടീം സൂപ്പര്‍ ഫോറിലേക്കു ടിക്കറ്റെടുക്കും.

IND vs PAK: എന്തുകൊണ്ട് ജഡേജ നാലാം നമ്പറില്‍?, വെറും പരീക്ഷണമല്ല!, കാരണം അറിയാം

4

നേരത്തേ പരാമര്‍ശിച്ചതു പോലെ തന്നെ സംഭവിക്കുകയാണെങ്കില്‍ സൂപ്പര്‍ ഫോറില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരാട്ടം നമുക്ക് കാണാന്‍ സാധിക്കും. അടുത്ത ഞായറാഴ്ചയായിരിക്കും (സപ്തംബര്‍ 4) ഈ മല്‍സരം. ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും രണ്ടാംസ്ഥാനക്കാരും തമ്മിലാണ് പോരാട്ടം. ഇന്ത്യയും പാകിസ്താനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുുമെന്ന് നമുക്ക് ഉറപ്പിക്കാം. ഞായറാഴ്ച രാത്രി 7.30ന് കഴിഞ്ഞ പപോരാട്ടം നടന്ന ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തന്നെയാണ് ഈ മല്‍സരവും നടക്കുക.

5

അതേസമയം, കഴിഞ്ഞ ദിവസം നടന്ന കളിയിലേക്കു വരികയാണെങ്കില്‍ എല്ലാവരും പ്രതീക്ഷിച്ചതു പോലെ റണ്ണൊഴുകിയ ഒരു പോരാട്ടമായിരുന്നില്ല ദുബായിലേത്. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ പാകിസ്താനെ 147 റണ്‍സിനു ഓള്‍ഔട്ടാക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. നാലു വിക്കറ്റുകളെടുത്ത ഭുവനേശ്വര്‍ കുമാറും മൂന്നു പേരെ പുറത്താക്കിയ ഹാര്‍ദിത് പാണ്ഡ്യയും ചേര്‍ന്നാണ് പാക് പടയെ എറിഞ്ഞിട്ടത്. 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ്‌സ്‌കോററായത്.

IND vs PAK: ഇന്ത്യ ജയിച്ചു, പക്ഷെ ആശങ്കപ്പെടണം!, സന്തോഷിക്കാനും വക, അഞ്ച് കാര്യങ്ങളിതാ

6

റണ്‍ചേസില്‍ ഇന്ത്യ പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ ഓവര്‍ മുതല്‍ പാക് ബൗളര്‍മാര്‍ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കി തീര്‍ത്തു. ഒരു ഘട്ടത്തില്‍ മല്‍സരം ഏതു ഭാഗത്തേക്കും മാറിമറിയുമെന്ന ഘട്ടത്തിലെത്തുകയും ചെയ്തു.

7

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ- ഹാര്‍ദിക് പാണ്ഡ്യ സഖ്യം ചേര്‍ന്നെടുത്ത 52 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയായിരുന്നു.
35 റണ്‍സ് വീതമെടുത്ത വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍മാര്‍. ഹാര്‍ദിക് 17 ബോളില്‍ പുറത്താവാതെ 33 റണ്‍സും നേടി. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഹാര്‍ദിക്കാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.

Story first published: Monday, August 29, 2022, 18:26 [IST]
Other articles published on Aug 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+