Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: 'കോമാളി' ചഹല്‍ ഇപ്പോഴും ടീമില്‍, മികച്ച ബൗളര്‍ ബിഷ്‌നോയിയെ പുറത്താക്കി!

ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരില്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ പുറത്തിരുത്തിയ ഇന്ത്യന്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനം. പാകിസ്താനുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ബിഷ്‌നോയിയായിരുന്നു. നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ വിലപ്പെട്ട വിക്കറ്റാണ് അന്നു ബിഷ്‌നോയ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

1

പക്ഷെ ശ്രീലങ്കയുമായുള്ള കളിയില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബിഷ്‌നോയിയെ ഒഴിവാക്കിയ ഇന്ത്യ പകരം പരിചയസമ്പന്നനായ ആര്‍ അശ്വിനെ കളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു കളികളിലും നന്നായി തല്ലുവാങ്ങിയ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ പുറത്തിരുത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ചഹലിന്റെ അനുഭവസമ്പത്തിനു മുന്‍തൂക്കം നല്‍കിയ ടീം മാനേജ്‌മെന്റ് ബിഷ്‌നോയിയുടെ ഫോമിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പക്ഷെ ആരാധകര്‍ ഈ തീരുമാനത്തില്‍ ഒട്ടും ഹാപ്പിയല്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രോഷവും നിരാശയും പ്രകടിപ്പിക്കുകയും ചെയ്തു.

2

രവി ബിഷ്‌നോയിയെ നിങ്ങള്‍ക്കു എങ്ങനെ ടീമില്‍ നിന്നും തഴയാന്‍ സാധിക്കും. പാകിസ്താനെതിരായ മല്‍സരത്തില്‍ നിങ്ങളുടെ ഏറ്റവും മികച്ച സ്പിന്നറായിരുന്നു അദ്ദേഹം. ദയനീയ ടീം സെലക്ഷന്‍, ശുദ്ധ വിഡ്ഢിത്തരമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
രവി ബിഷ്‌നോയായിരുന്നു അവസാന കളിയില്‍ നമ്മുടെ ഏറ്റവും മികച്ച ബൗളര്‍. പക്ഷെ അദ്ദേഹത്തെ മാറ്റി നമ്മള്‍ ആര്‍ അശ്വിനെ ടീമിലെടുത്തു. കോമാളിയായ ചഹല്‍ ഇപ്പോഴും കളിക്കുന്നു. ഇതെന്ത് ക്യാപ്റ്റന്‍സിയാണ് രോഹിത് സാബെന്നു ഒരു യൂസര്‍ ചോദിക്കുന്നു.

IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

3

അവസാന മല്‍സരത്തില്‍ അത്രയും മികച്ച പ്രകടനം നടത്തിയിട്ടും നിങ്ങള്‍ക്കു എങ്ങനെ രവി ബിഷ്‌നോയിയെ പുറത്താക്കാന്‍ സാധിച്ചുവെന്നു എനിക്കു മനസ്സിലാവുന്നില്ല. രവിചന്ദ്രന്‍ അശ്വിന്‍ അവസരം അര്‍ഹിക്കുന്നു. പക്ഷെ അതു യുസ്വേന്ദ്ര ചഹലിനു പകരമായിരുന്നു. ബിഷ്‌നോയ്ക്കു പകരമല്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
പാകിസ്താനെതിരായ അവസാന കളിയില്‍ തോല്‍വിയേറ്റു വാങ്ങി. ഇപ്പോള്‍ ഏറ്റവും മികച്ച ബൗളര്‍ രവി ബിഷ്‌നോയിയെ പുറത്താക്കുകയും ചെയ്തിരിക്കുന്നു. യാതൊരു ക്ലൂവുമില്ലാത്ത രോഹിത് ശര്‍മയെന്ന ക്യാപ്റ്റനാണിതെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

4

പാകിസ്താനുമായുള്ള അവസാന മല്‍സരത്തിലെ ഏറ്റവും മികച്ച ബൗളറായ രവി ബിഷ്‌നോയ് ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. രോഹിത് ശര്‍മയുടെയും കെഎല്‍ രാഹുലിന്റെയും ബുദ്ധിയില്ലാത്ത തീരുമാനമാണിതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
വൗ! പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യുകയും ബാബര്‍ ആസമിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത, 18ാം ഓവഖില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ രവി ബിഷ്‌നോയിയെ തഴഞ്ഞിരിക്കുന്നുവെന്നാണ് പരിഹാസത്തോടെ ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

T20 World Cup: ഡ്രീം ടി20 ടീമിലെ അഞ്ചു പേരെ തിരഞ്ഞെടുത്ത് പോണ്ടിങ്, ഇന്ത്യയുടേ 2 പേര്‍!

5

വളരെ ഉജ്ജ്വലമായി പെര്‍ഫോം ചെയ്ത രവി ബിഷ്‌നോയിയെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ഒരു യുവതാരത്തെ ഈ തരത്തിലാണോ നമ്മള്‍ കൈകാര്യം ചെയ്യേണ്ടത്? ഇതു അയാളുടെ ആത്മവിശ്വാസത്തെ ബാധിക്കും. ടീം സെലക്ഷനില്‍ ഒരു സ്ഥിരതയുമില്ല. രോഹിത് ശര്‍മ, രാഹുല്‍ രാഹുല്‍ ദ്രാവിഡ് എന്നിവരോടു ലജ്ജ തോന്നുന്നതായി ഒരു യൂസര്‍ ആഞ്ഞടിച്ചു.

Story first published: Tuesday, September 6, 2022, 20:24 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+