For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ഇന്ത്യയെ വീഴ്ത്താന്‍ ലങ്കയുടെ 'കോഡ് സിഗ്നല്‍'! തുടരുമെന്ന് കോച്ചിന്റെ മുന്നറിയിപ്പ്

ഇന്ത്യക്കു ജയം അനിവാര്യമാണ്

ഏഷ്യാ കപ്പില്‍ എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്ന പ്രകടനമാണ് മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ദസുന്‍ ഷനക നയിക്കുന്ന ലങ്കന്‍ യുവനിരയ്ക്കു ടൂര്‍ണമെന്റില്‍ ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. അതു ശരിവയ്ക്കുന്നതുമായിരുന്നു ഏഷ്യാ കപ്പില്‍ ലങ്കയുടെ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു ഏകപക്ഷീയമായ പരാജയമായിരുന്നു ലങ്കയ്ക്കു നേരിട്ടത്. ഇതോടെ ലങ്ക ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുമെന്നു എല്ലാവരുമുറപ്പിച്ചു.

1

എന്നാല്‍ രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനു മടക്കടിക്കറ്റ് നല്‍കി ലങ്ക സൂപ്പര്‍ ഫോറിലേക്കു കുതിച്ചു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനായിരുന്നു ആദ്യ എതിരാളികള്‍. ഉദ്ഘാടന മല്‍സരത്തിലെ പരാജയത്തിനു സൂപ്പര്‍ ഫോറില്‍ ലങ്ക കണക്കും തീര്‍ത്തു. ഇനി ഇന്ത്യയെയും ഞെട്ടിച്ച് ഫൈനലില്‍ ഇടംപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലങ്ക. കഴിഞ്ഞ മല്‍സരങ്ങളെടുത്താല്‍ വളരെ വിചിത്രമായ ഒരു തന്ത്രമാണ് ലങ്ക പരീക്ഷിച്ചതെന്നു കാണാന്‍ സാധിക്കും. വ്യത്യസ്ത കോഡുകളിലൂടെയാണ് ഗ്രൗണ്ടിലുള്ള ലങ്കന്‍ നായകന്‍ ഷനകയ്ക്കും കളിക്കാര്‍ക്കും കോച്ച് ക്രിസ് സില്‍വര്‍വുഡ് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇന്നു ഇന്ത്യക്കെതിരേയും ഇതേ തന്ത്രം തുടരുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് കോച്ച്.

2

ഗ്രൗണ്ടിലുള്ള ടീമിനു വഴികാണിക്കുന്നതില്‍ തെറ്റായി ഒന്നുമില്ല. അതെ ഞങ്ങള്‍ കോഡ് സിഗ്നലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യക്കെതിരായ മല്‍സരത്തിലും ഇതു തന്നെ തുടരുമെന്നും കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.
അതേസമയം, സില്‍വര്‍വുഡിന്റെ ഈ രീതിയെ പലരും വിമര്‍ശിക്കുന്നുണ്ട്. പക്ഷെ നിയമം അനുവദിച്ചിരിക്കുന്ന കാര്യം മാത്രമേ താന്‍ ചെയ്യുന്നുള്ളൂവെന്നും അതു തുടരുമെന്നാണ് കോച്ച് വ്യക്തമാക്കുന്നത്.

Asia Cup: ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം, പുറത്താക്കേണ്ടത് മൂന്ന് പേരെ!

3

ഇതില്‍ റോക്കറ്റ് ശാസ്ത്രമൊന്നുമില്ല. ഇവയെല്ലാം മല്‍സരത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ക്യാപ്റ്റനും ക്രീസില്‍ സ്‌ട്രൈക്ക് നേരിടുന്ന ബാറ്റര്‍ക്കും നല്‍കുന്ന നിര്‍ദേശങ്ങള്‍ മാത്രമാണ്. ഒരുപാട് ടീമുകള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണിത്. ഇതു വളരെ സിംപിളാണ്. ക്യാപ്റ്റനു ഗ്രൗണ്ടില്‍ ഉപയോഗിക്കാവുന്ന ചില നിര്‍ദേശങ്ങളാണ് കോഡുകളിലൂടെ നല്‍കുന്നത്. എങ്ങനെയാണ് ടീമിനെ നയിക്കേണ്ടതെന്നു അയാളോടു പറയുന്നില്ല. ഇവ വെറും നിര്‍ദേശങ്ങള്‍ മാത്രമാണെന്നും സില്‍വര്‍വുഡ് വിശദീകരിച്ചു.

4

2D, D5, A2, C4 തുടങ്ങിയ വിചിത്രമായ കോഡുകളാണ് ശ്രീലങ്കന്‍ കോച്ച് ക്രിസ് സില്‍വര്‍വുഡ് ഉപയോഗിക്കുന്നത്. താന്‍ ഇരിക്കുന്ന മേശയ്ക്കു മുകളില്‍ ഇത്തരം കോഡ് വലുതായി എഴുതിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് ക്യാപ്റ്റന്‍ ദസുന്‍ ഷനകയുമായി കോച്ച് ആശയവിനിയം നടത്തുന്നത്. പക്ഷെ എന്താണ് ഈ കോഡുകള്‍ കൊണ്ട് അര്‍ഥമാക്കുന്നതെന്നു സില്‍വര്‍വുഡിനും മറ്റു കോച്ചിങ് സ്റ്റാഫുമാര്‍ക്കും ലങ്കന്‍ താരങ്ങള്‍ക്കും മാത്രമേ അറിയുകയുള്ളൂ.

Asia Cup 2022: ടി20യില്‍ റിഷഭ് ഫ്‌ളോപ്പാവാന്‍ ഒരു കാരണം മാത്രം! ജാഫര്‍ പറയുന്നു

5

ഇതാദ്യമായിട്ടല്ല ക്രിസ് സില്‍വര്‍വുഡ് ഇത്തരത്തിലുള്ള കോഡ് സിഗ്നലുകള്‍ ഉപയോഗിക്കുന്നത്. നേരത്തേ ഇംഗ്ലണ്ട് ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിരുന്നപ്പോഴും ഇതേ രീതിയില്‍ കോഡുകളിലൂടെയാണ് അദ്ദേഹം ഗ്രൗണ്ടിലുള്ള ടീമുമായി സംവദിച്ചിരുന്നത്.
അന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോനുള്‍പ്പെടെ ചിലര്‍ ഈ രീതിയെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു വോനിന്റെ അഭിപ്രായം.

6

അഫ്ഗാനിസ്താന്‍ ടീമിന്റെ നിലവിലെ മുഖ്യ കോച്ചും സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടറുമായ ലാന്‍സ് ക്ലൂസ്‌നറും ഈ കോഡ് സിഗ്നല്‍ രീതിയെ അനുകൂലിക്കുന്നില്ല. ഗ്രൗണ്ടില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ക്യാപ്റ്റന്‍ മതിയെന്നുമാണ് ക്ലൂസ്‌നറുടെ അഭിപ്രായം.
അഫ്ഗാന്‍ കോച്ചായിരിക്കെ ഞാനൊരിക്കലും ഇതു ഉപയോഗിച്ചിട്ടില്ല. ഇതു രസകരമായി തോന്നാം. പക്ഷെ ഇതു പുതിയ കാര്യമൊന്നുമല്ല, വ്യക്തിപരമയി ഞാന്‍ ഇതിനു വലിയ മൂല്യവും നല്‍കുന്നില്ല. ഓവറുകളെ ബ്രേക്കുകള്‍ക്കിടയിലോ ഡ്രിങ്ക്‌സ് ഇടവേളകളിലോ കോച്ചിനു അനായാസം ടീമിനു നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നും ക്ലൂസ്‌നര്‍ പറയുന്നു.

Story first published: Tuesday, September 6, 2022, 11:56 [IST]
Other articles published on Sep 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+