Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഹൂഡ തുടരും, റിഷഭ് പുറത്താവും! ഇന്ത്യന്‍ ഇലവന്‍ തിരഞ്ഞെടുത്ത് ഉത്തപ്പ

ഏഷ്യാ കപ്പില്‍ ഇന്നു രാത്രി ഇന്ത്യന്‍ ടീം തങ്ങളുടെ അവസാന മല്‍സരം കളിക്കാനിരിക്കെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ. അഫ്ഗാനിസ്താനുമായിട്ടാണ് രോഹിത് ശര്‍മയും സംഘവും തങ്ങളുടെ വിടവാങ്ങല്‍ മല്‍സരം കളിക്കന്നത്. ഇന്ത്യയെപ്പോലെ തന്നെ അഫ്ഗാനും ഇതു യാത്രയയപ്പ് മല്‍സരമാണ്. ജയത്തോടെ മടങ്ങാന്‍ അവരും കൈയ്‌മെയ് മറന്ന് പോരാടുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1

സൂപ്പര്‍ ഫോറിലെ രണ്ടു തുടര്‍ പരാജയങ്ങളാണ് കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യക്കു ഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടുത്തിയത്. ആദ്യം ചിരവൈരികളായ പാകിസ്താനോടു അഞ്ചു വിക്കറ്റിനു തോറ്റ ഇന്ത്യ പിന്നാലെ നിര്‍ണായക കളിയില്‍ ശ്രീലങ്കയോടു ആറു വിക്കറ്റിനും കീഴടങ്ങുകയായിരുന്നു.

2

സൂപ്പര്‍ ഫോറിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തഴയപ്പെട്ട വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ ഇന്നത്തെ കളിയില്‍ ഇന്ത്യ തിരിച്ചുവിളിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായി റോബിന്‍ ഉത്തപ്പ പറഞ്ഞു.
അഫ്ഗാനെതിരേ ഇന്നു ദിനേശ് കാര്‍ത്തിക് ഫിനിഷറായി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഡിക്കെയും ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷറുടെ റോള്‍ ഏറ്റെടുക്കുക. റിഷഭ് പന്ത് ഒഴിവാക്കപ്പെടുമെന്നും ദീപക് ഹൂഡ അഞ്ചാം നമ്പറില്‍ കളിക്കുമെന്നും കരുതുന്നതായി ഉത്തപ്പ നിരീക്ഷിച്ചു.

3

അസുഖത്തെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ആവേശ് ഖാനു പകരം വന്ന ദീപക് ചാഹര്‍ ഇന്നത്തെ മല്‍സരത്തില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു റോബിന്‍ ഉത്തപ്പ പറഞ്ഞു.
ബൗളിങില്‍ അഫ്ഗാനിസ്താനെതിരേ ദീപക് ഹൂഡ ഇറങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്. ഇതു അവസാനത്തെ അവസരമായതിനാല്‍ തന്നെ ചില പരീക്ഷണങ്ങള്‍ ഇന്ത്യ നടത്താന്‍ സാധ്യത കൂടുതലാണ്. ഒരു ബ്രേക്കിനു ശേഷമാണ് ചാഹറുടെ വരവ്. സിംബാബ്‌വെയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ അവന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അതിനാല്‍ തന്നെ ചാഹര്‍ അവസരം അര്‍ഹിക്കുന്നതായും ഉത്തപ്പ ചൂണ്ടിക്കാട്ടി.

Asia Cup 2022: അവനുണ്ടെങ്കില്‍ ഇന്ത്യ രക്ഷപ്പെട്ടേനെ! ടീം സെലക്ഷനെതിരേ രവി ശാസ്ത്രി

4

ദീപക് ചാഹറിനെപ്പോലെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കു വന്ന മറ്റൊരു താരമാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. പരിക്കേറ്റ് പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരമാണ് അക്ഷര്‍ ടീമിലെത്തിയത്. ശ്രീലങ്കയുമായുള്ള കഴിഞ്ഞ സൂപ്പര്‍ ഓവര്‍ മാച്ചില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നില്ല.
കളിച്ചാലും ഇല്ലെങ്കിലും അക്ഷര്‍ ഇന്ത്യന്‍ ഇലവനില്‍ നന്നായി യോജിക്കുമെന്നാണ് എന്റെ അഭിപ്രായം.

5

പ്ലെയിങ് ഇലവനിലെടുക്കണമോയെന്നു തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. അക്ഷര്‍ കളിക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ കളിക്കും. തുടര്‍ന്നു ദിനേശ് കാര്‍ത്തിക്, അക്ഷര്‍ എന്നിങ്ങനെയായിരിക്കും ബാറ്റ് ചെയ്യുകയെവന്നും ഉത്തപ്പ വിലയിരുത്തി.

വീണ്ടും തോറ്റു, ടീം പഠിക്കുകയാണെന്നു രോഹിത്, കോഴ്‌സ് എന്നു തീരുമെന്ന് ഫാന്‍സ്!

6

ദിനേശ് കാര്‍ത്തികിനെക്കൂടാതെ അക്ഷര്‍ പട്ടേലും ടീമിലേക്കു വരികയാണെങ്കില്‍ റിഷഭ് പന്തിനെക്കൂടാതെ ദീപക് ഹൂഡയ്ക്കും സ്ഥാനം നഷ്ടമാവുമെന്നു റോബിന്‍ ഉത്തപ്പ പറഞ്ഞു. ഒന്നുകില്‍ ഇന്ത്യക്കു ഇങ്ങനെയൊരു തന്ത്രം സ്വീകരിക്കാം, അല്ലെങ്കില്‍ ദീപക് ചാഹറിനെ കളിപ്പിക്കാം. ഈ രണ്ടിലൊന്നായിരിക്കും ഇന്ത്യ സ്വീകരിക്കാന്‍ സാധ്യതയെന്നും റോബിന്‍ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 8, 2022, 16:26 [IST]
Other articles published on Sep 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+