Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: അവനുണ്ടെങ്കില്‍ ഇന്ത്യ രക്ഷപ്പെട്ടേനെ! ടീം സെലക്ഷനെതിരേ രവി ശാസ്ത്രി

ഏഷ്യാ കപ്പില്‍ നിന്നും നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ പുറത്താവലിന്റെ വക്കില്‍ നില്‍ക്കെ ടീം സെലക്ഷനെതിരേ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു കമന്റേറ്റര്‍ കൂടിയായ അദ്ദേഹം. ശ്രീലങ്കയോടു ആറു വിക്കറ്റിനായിരുന്നു കഴിഞ്ഞ ദിവസം രോഹിത് ശര്‍മയും സംഘവും കീഴടങ്ങിയത്. തൊട്ടുമുമ്പത്തെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനോടു അഞ്ചു വിക്കറ്റിനും ഇന്ത്യ കീഴടങ്ങിയിരുന്നു.

1

രണ്ടു മല്‍സരങ്ങളിലും 170 പ്ലസ് സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ചയില്ലായ്മ തന്നെയാണ് ഈ രണ്ടു മല്‍സരങ്ങളും അടിവരയിടുന്നത്. ബൗളിങ് തന്നെയാണ് ഇന്ത്യയുടെ വീക്ക്‌നെസെന്നു ശാസ്ത്രിയും ചൂണ്ടിക്കാണിക്കുന്നു.

2

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഏഷ്യാ കപ്പില്‍ ഇന്ത്യ തഴഞ്ഞിരുന്നു. പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ടൂര്‍ണമെന്റില്‍ നഷ്ടമായിച്ചും ഷമിയെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.
ഏഷ്യാ കപ്പില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇന്ത്യന്‍ പേസ് ബൗളിങില്‍ മല്‍സരപരിചയമുളള ഏക താരം അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരാണ് പേസ് ബൗളിങ് ലിസ്റ്റിലുണ്ടായിരുന്ന മറ്റുള്ളവര്‍. അസുഖം കാരണം ആവേശ് ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തിരിക്കുകയാണ്.

3

മുഹമ്മദ് ഷമിയെ ഇന്ത്യന്‍ സ്‌ക്വാഡില്‍ കാണാത്തത് തന്നെ ആശ്ചര്യപ്പെടുത്തുന്നതായി രവി ശാസ്ത്രി വ്യക്തമാക്കി. ഷമിയുണ്ടായിരുന്നെങ്കില്‍ പേസ് ബൗലിങില്‍ ടീമിനു ഒരു അധിക ഓപ്ഷനായി മാറുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങള്‍ക്കു വിജയം ആവശ്യമാണെങ്കില്‍ കൂടുതല്‍ നന്നായി തയ്യാറെടുക്കണം. ടീം സെലക്ഷന്‍ കുറച്ചു കൂടി നല്ലതാവേണ്ടിയിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നതായും ശാസ്ത്രി നിരീക്ഷിച്ചു.

ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

4

യുഎഇയിലെ സാഹചര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കു അറിയാവുന്നതാണ്. സ്പിന്നര്‍മാര്‍ക്കു കാര്യമായി ഇവിടെ നിന്നും ലഭിക്കില്ല. ഹാര്‍ദിക് പാണ്ഡ്യടക്കം വെറും നാലു ഫാസ്റ്റ് ബൗളര്‍മാരുമായി ഇന്ത്യ ഇവിടേക്കു വന്നത് എന്നെ ആശ്ചര്യപ്പെടുത്തി.
ഒരു എക്‌സ്ട്രാ പേസറെക്കൂടി നമുക്ക് ആവശ്യമായിരുന്നു. മുഹമ്മദ് ഷമിയെപ്പോലെയൊരാള്‍ വീട്ടില്‍ കാല്‍ തണുപ്പിച്ച് ഇരിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഐപിഎല്ലിനു ശേഷം അദ്ദേഹത്തിലു ടീമില്‍ കയറിപ്പറ്റാന്‍ സാധിച്ചില്ലെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

ASIA CUP: ഇന്ത്യക്ക് എങ്ങനെ ഇനിയും ഫൈനല്‍ കളിക്കാം?, അത് സംഭവിച്ചാല്‍ നടക്കും!, അറിയാം

5

കഴിഞ്ഞ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ മുഹമ്മദ് ഷമിക്കു സാധിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിച്ച ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. ന്യൂബോള്‍ കൊണ്ട് ഏറെ വിക്കറ്റുകളും ഷമി വീഴ്ത്തിയിരുന്നു. 20 വിക്കറ്റുകളാണ് സീസണില്‍ അദ്ദേഹത്തിനു ലഭിച്ചത്.
പക്ഷെ ഷമിയെ ടി20 ടീമിലേക്കു തിരികെ വിളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഷമി അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്.

അതേസമയം, ഏഷ്യാ കപ്പില്‍ പിഴച്ചതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് സംഘത്തെ ഈയാഴ്ച അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

Story first published: Wednesday, September 7, 2022, 18:41 [IST]
Other articles published on Sep 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+