ASIA CUP: ഇന്ത്യക്ക് എങ്ങനെ ഇനിയും ഫൈനല്‍ കളിക്കാം?, അത് സംഭവിച്ചാല്‍ നടക്കും!, അറിയാം

ദുബായ്: വമ്പന്‍ ടീമുമായി ഏഷ്യാ കപ്പിനെത്തിയ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അനായാസം കപ്പിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണെങ്കിലും പോരാട്ടം മുറുകുമ്പോള്‍ ഇന്ത്യ വിയര്‍ക്കുന്നതാണ് കാണുന്നത്. പാകിസ്താനും ശ്രീലങ്കയുമെല്ലാം ഇന്ത്യയെ നാണംകെടുത്തിയിരിക്കുകയാണ്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ ശ്രീലങ്കയോട് ആറ് വിക്കറ്റിനാണ് മുട്ടുമടക്കിയത്.
സൂപ്പര്‍ ഫോറില്‍ 2 മത്സരം തോറ്റതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. എന്നാല്‍ പൂര്‍ണ്ണമായും അവസാനിച്ചുവെന്നും പറയാനാവില്ല. ചില അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനാവും. അത് എങ്ങനെയാണെന്ന് പരിശോധിക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ന് നടക്കുന്ന പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ മത്സരമാണ്.

പാകിസ്താന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിക്കും. ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാകാന്‍ പാകിസ്താനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിക്കേണ്ടതായുണ്ട്. അതിന് സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് സ്ഥാനമില്ല. വന്‍ മാര്‍ജിനില്‍ പാകിസ്താനെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും.
എട്ടാം തീയ്യതിയാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ അവസാന മത്സരം. അഫ്ഗാനിസ്ഥാനെതിരെയാണ് ഈ മത്സരം. ഇന്ത്യക്ക് വന്‍ മാര്‍ജിനില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ ടീമിന്റെ ഫൈനല്‍ സാധ്യതകള്‍ക്ക് വീണ്ടും പ്രതീക്ഷ മുളക്കും. ഇന്ത്യ-അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചാലും അത്ഭുതപ്പെടാനാവില്ല.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

മറ്റൊരു കാര്യം കൂടി സംഭവിക്കേണ്ടതായുണ്ട്. അത് ശ്രീലങ്ക പാകിസ്താനെ തോല്‍പ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റിലേക്ക് കാര്യങ്ങള്‍ എത്തുകയും ഇന്ത്യയുടെ സാധ്യതകള്‍ ഉയരുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്താന്‍ അടുത്ത രണ്ട് മത്സരത്തിലും തോല്‍ക്കേണ്ടത് ഇന്ത്യയുടെ ഫൈനല്‍ സാധ്യതയില്‍ പ്രധാനപ്പെട്ടതാണ്. ശ്രീലങ്ക രണ്ട് ജയവും പാകിസ്താന്‍ ഒരു ജയവും നേടിയിട്ടുണ്ട്. പാകിസ്താന്‍ ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യക്കും അഫ്ഗാനിസ്ഥാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാം.

കരുത്തരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ രണ്ട് മത്സരവും തോല്‍ക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഫൈനലില്‍ സീറ്റ് പ്രതീക്ഷ അധികം വേണ്ട. ഭാഗ്യം അത്രമേല്‍ തുണച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനലിലെത്താനാവൂ. നിലവിലെ നിരാശപ്പെടുത്ത പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഫൈനലിലെത്തിയിട്ടും കാര്യമില്ലെന്ന് പറയാം.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ഇന്ത്യക്ക് ഫൈനലിലെത്താനുള്ള വഴി-അഫ്ഗാനിസ്ഥാന്‍ പാകിസ്താനെ തോല്‍പ്പിക്കണം, ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കണം, ശ്രീലങ്ക പാകിസ്താനെ തോല്‍പ്പിക്കണം, നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനും പാകിസ്താനും മുകളിലെത്തണം. രണ്ട് മത്സരം തോറ്റ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ പാകിസ്താനും അഫ്ഗാനും മുകളിലെത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഫൈനല്‍ കാണില്ലെന്ന് പറഞ്ഞാലും തെറ്റില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications