For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: നാലു വിദേശ താരങ്ങളെ തരൂ, രോഹിത് ജയിച്ചുകാണിക്കും!

സോഷ്യല്‍ മീഡിയയിലൂടെയാണ് ചിലരുടെ പരിഹാസം

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പുറത്താവല്‍ നായകന്‍ രോഹിത് ശര്‍മയെ പരിഹാസപാത്രമാക്കിയിരിക്കുകയാണ്. അഞ്ചു ഐപിഎല്‍ ട്രോഫികളുമായി ഇന്ത്യയെ നയിക്കാനെത്തിയ ഹിറ്റ്മാനില്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. പക്ഷെ ഏഷ്യാ കപ്പില്‍ ടീമിന്റെ വീഴ്ച അവരെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. കിരീടം നിലനിര്‍ത്താനുറച്ച് വന്ന ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനല്‍ പോലും കാണാതെയാണ് മടങ്ങുന്നത്.

1

സൂപ്പര്‍ ഫോറിലെ മൂന്നു കളികളില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഫൈനല്‍ കളിക്കാമായിരുന്നു. പക്ഷെ ആദ്യത്തെ രണ്ടു കളികളിലും തോറ്റതോടെ ഇന്ത്യയുടെ കഥ തീരുകയായിരുന്നു. ഇന്നു അഫ്ഗാനിസ്താനുമായി അപ്രസക്തമായ അവസാന മല്‍സരം കളിക്കാനിരിക്കെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രോഹിത്തിനെ കളിയാക്കിയിരിക്കുന്നത്.

2

ഐപിഎല്ലില്‍ നാലു വിദേശ താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതു കാരണമാണ് മുംബൈ ഇന്ത്യന്‍സിനെ കിരീടവിജയങ്ങളിലേക്കു നയിക്കാന്‍ രോഹിത് ശര്‍മയ്ക്കു സാധിച്ചതെന്നാണ് ചിലരുടെ അഭിപ്രായം. സമാനമായി നാലു വിദേശ കളിക്കാരെ ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ഹിറ്റ്മാനെ കളിയാക്കി.

3

ഇന്ത്യന്‍ താരങ്ങളെ കിണറ്റിലെ തവളകളാക്കി ഐപിഎഎല്‍ മാറ്റിയിരിക്കുകയാണ്. മല്‍സരങ്ങള്‍ വിജയിക്കാന്‍ അവര്‍ക്കു ഇവിടെയും നാലു വിദേശ താരങ്ങളുടെ ക്വാട്ട ആവശ്യമായി വന്നിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
മല്‍സരങ്ങള്‍ വിജയിക്കണമെങ്കില്‍ രോഹിത് ശര്‍മയ്ക്കു അംബാനിയെയും നാലു വിദേശ കളിക്കാരെയും വേണമെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലെ ഒരു ട്വീറ്റിനു താഴെ യൂസറുടെ പരിഹാസം.

Asia Cup 2022: ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഷോ, തഴഞ്ഞവരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ, സഞ്ജു ഇപ്പോഴില്ല?

4

നമ്മുടെ കളിക്കാര്‍ക്കു ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാനുള്ള ഫിറ്റ്‌നസില്ല, പക്ഷെ ഐപിഎല്ലില്‍ കളിക്കാന്‍ ഫിറ്റുമാണ്. എന്തുകൊണ്ടാണിത്? നമുക്ക് നാലു വിദേശ കളിക്കാരേ കൂടിയേ തീരുവെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
മല്‍സരങ്ങള്‍ ജയിക്കണമെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നാലു വിദേശ താരങ്ങളെ ആവശ്യമാണെന്നായിരുന്നു ഒരു പ്രതികരണം.

Asia Cup 2022: ഇതാണോ കൂള്‍ ക്യാപ്റ്റന്‍? അര്‍ഷ്ദീപിനോടു രോഹിത് കാണിച്ചത് ഞെട്ടിക്കും!

5

രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കാനുള്ള ശക്തമായ തീരുമാനം ബിസിസിഐ എടുക്കണം. അദ്ദേഹം ക്യാപ്റ്റന്‍സിക്കു പറ്റിയ ആളല്ല. രോഹിത്തിന്റെ ശരീരഭാഷ മീം ആയി മാറിയിരിക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഭീതി രോഹിത്തിന്റെ മുഖത്ത് നന്നായി കാണാന്‍ സാധിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തിരികെ കൊണ്ടുവരൂയെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

6

കഴിഞ്ഞ നവംബറിലാണ് ടി20 ലോകകപ്പിനു ശേഷം വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. പിന്നീട് അദ്ദേഹത്തിനു കീഴില്‍ കളിച്ച ദ്വിരാഷ്ട്ര പരമ്പരകളിലെല്ലാം ചാംപ്യന്‍മാരായ ഇന്ത്യ തുടര്‍ ജയങ്ങളില്‍ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു.

2018ലെ അവസാനത്തെ ഏഷ്യാ കപ്പില്‍ രോഹിത്തിനു കീഴിലായിരുന്നു ഇന്ത്യ ജേതാക്കളായത്. കൂടാതെ ഇതേ വര്‍ഷം നിദാഹാസ് ട്രോഫി ടൂര്‍ണമെന്റിലും അദ്ദേഹം ഇന്ത്യയെ ചാംപ്യന്‍മാരാക്കിയിരുന്നു.

7

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡും ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ കിരീടമുറപ്പാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി യുഎഇയിലെത്തിയത്. പക്ഷെ തുടക്കം മുതല്‍ തപ്പിത്തടയുന്ന ഇന്ത്യയെയും സമ്മര്‍ദ്ദത്തിനു അടിപ്പെട്ട രോഹിത്തിനെയുമാണ് ആരാധകര്‍ കണ്ടത്. കളിച്ച ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യയുടെ പ്രകടനം ആധികാരികമായിരുന്നില്ല.

Story first published: Thursday, September 8, 2022, 17:15 [IST]
Other articles published on Sep 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+