For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: രോഹിത് ഇന്ത്യയെ 'കുഴിയില്‍ ചാടിച്ചേക്കും'! മുന്നറിയിപ്പുമായി ഗംഭീറും അക്രവും

പാകിസ്താനെതിരേ ഇന്ത്യ ജയം നേടിയിരുന്നു

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. ഞായറാഴ്ച ദുബായില്‍ നടന്ന പോരില്‍ പക്ഷെ ഇന്ത്യയുടെ ജയം അത്ര തിളക്കമുള്ളതായിരുന്നില്ല. ഇരുടീമുകളും ബാറ്റിങില്‍ പതറിയ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.

1

രോഹിത് ശര്‍മ ടീമിന്റെ സ്ഥിരം നായകനായ ശേഷം വളരെ അഗ്രസീവായ ബാറ്റിങ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വിക്കറ്റ് പോയാലും പ്രതിരോധത്തിലേക്കു വീഴാതെ ആക്രമിച്ചു തന്നെ ബാറ്റ് ചെയ്യുകയെന്ന ശൈലിയാണ് ടീമിന്റേത്. കഴിഞ്ഞ പരമ്പരകളില്‍ ഈ ശൈലി വിജയിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യയുടെ ഈ മാറിയ സമീപനത്തോടു പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ വസീം അക്രമിനും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനും വലിയ യോജിപ്പില്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു ഇരുവരും ഇക്കാര്യം തുറന്നുപറഞ്ഞത്.

2

ഇതു ഇന്ത്യ- പാകസ്താന്‍ മല്‍സരമാണ്. അതുകൊണ്ടു തന്നെ റിസ്‌കെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. 20 ഓവറും കളിച്ച് ലക്ഷ്യം നേടിയെടുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പോസിറ്റീവ് സമീപനം ആവശ്യമാണ്. അതോടൊപ്പം സാഹചര്യം കൂടി പരിഗണിക്കണമെന്നും വസീം അക്രം ഷോയില്‍ പറഞ്ഞു.
എന്നാല്‍ ഗൗതം ഗംഭീര്‍ കുറക്കേൂടി വിമര്‍ശനാത്മക സമീപനമാണ് ഇന്ത്യയുടെ ശൈലിക്കെതിരേ സ്വീകരിച്ചത്. 15 ഓവറിലായാലും 19 ഓവറിലായാലും ടീം ജയിക്കുകയെന്നതായിരിക്കണം പ്രധാനമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി

3

പോസിറ്റീവ് സമീപനം കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ കണ്ണുമടച്ച് വമ്പന്‍ ഷോട്ടുകള്‍ക്കു മുതിരണമെന്നതല്ല. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ സമീപനം എന്താണ്? ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലെടുത്ത ഇപ്പോഴത്തെ സമീപനമെന്നൊക്കെ പറയാം.
നിങ്ങള്‍ 15 ഓവറില്‍ ജയിച്ചാലും 19 ഓവറില്‍ ജയിച്ചാലും അതു വലിയ കാര്യമല്ല. കളി ജയിക്കുകയെന്നതായിരിക്കണം ക്രിക്കറ്റെന്ന ഗെയിമിലെ ഏക സമീപനം. സാഹചര്യത്തെ ആശ്രയിച്ച് സമീപനം തുടരുന്നിടത്തോളം നിങ്ങള്‍ നന്നായി കളിക്കുകയും ചെയ്യുന്നുവെന്നും ഗൗതം ഗംഭീര്‍ വിശദമാക്കി.

4

പിച്ചില്‍ നിന്നും ന്യൂബോളിനു ആനുകൂല്യം ലഭിക്കുമ്പോള്‍ നിങ്ങള്‍ ആഞ്ഞടിക്കുകയും ആദ്യത്തെ ആറോവല്‍ 3-4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്താല്‍ ആ ടീമിനെ സംബന്ധിച്ച് ഗെയിം കഴിഞ്ഞെന്നു ഉറപ്പിക്കാം. ബാറ്റിങിനു ഒരു പ്രത്യേക ചട്ടക്കൂട് ഉണ്ടാക്കി കൡക്കുന്ന സമീപനത്തോടു താന്‍ യോജിക്കുന്നില്ലെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

5

ഏഷ്യാ കപ്പിന്റെ ഭാഗമായി ഞാന്‍ ഇവിടെയെത്തിയതു മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യന്‍ ടീമിന്റെ മാറിയ സമീപനത്തെക്കുറിച്ചാണ്. ഇന്ത്യയുടെ മാനസികാവസ്ഥയില്‍ മാറ്റം വന്നിരിക്കുകയാണ്. 50 ബോളില്‍ ആരെങ്കിലും 60 റണ്‍സെടുക്കണമെന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിക്കുന്നില്ല. പകരം 25 ബോളില്‍ 50 റണ്‍സെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ ഇതെല്ലാം സാഹചര്യങ്ങളെ ആശ്രയിക്കുന്ന കാര്യങ്ങളാണെന്നും വസീം അക്രം വ്യക്തമാക്കി.

6

ടി20 ഫോര്‍മാറ്റ് വന്നതു തന്നെ അതിനു വേണ്ടിയാണ്. നിങ്ങള്‍ക്കു സ്വയം പ്രകടിപ്പിക്കാനുള്ള വേദിയാണ് ടി20 ക്രിക്കറ്റ്. പക്ഷെ നിങ്ങള്‍ 148 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തിന് ആറോവറില്‍ 60 റണ്‍സെടുക്കണം? ആക്രമിച്ചു ബാറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ഇതിനിടെ അഞ്ചു വിക്കറ്റുകളും ടീമിനു നഷ്ടമായേക്കാം. ഇതു എതിരാളികളെ ഗെയിമിലേക്കു തിരിച്ചുകൊണ്ടു വരാനായിരിക്കും സഹായിക്കുകയെന്നു ഇന്ത്യയുടെ സമീപനത്തെ ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു.

Story first published: Tuesday, August 30, 2022, 13:08 [IST]
Other articles published on Aug 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+