For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: 'ഡ്രസിങ് റൂമിലിരുന്ന് കളി ഫിനിഷ് ചെയ്യാനാവില്ല', ഡികെ വരണം, വാദിച്ച് സെവാഗ്

ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ചകളാണ് ഇന്ത്യയുടെ തോല്‍വികള്‍ക്ക് കാരണമെന്ന വാദം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു

1

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യന്‍ ടീമിന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ഫൈനല്‍ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. പാകിസ്താനോട് അഞ്ച് വിക്കറ്റിനും ശ്രീലങ്കയോട് ആറ് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഇനി അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യക്ക് മത്സരമുള്ളത്. ഇതില്‍ ഇന്ത്യ ജയിച്ചാലും ഫൈനലില്‍ സീറ്റ് നേടുക പ്രയാസമാണെന്ന് പറയാം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇന്ന് നടക്കുന്ന പാകിസ്താന്‍-അഫ്ഗാന്‍ മത്സര ഫലം നിര്‍ണ്ണായകമാണ്.

ഇനി ഇന്ത്യ ഫൈനല്‍ കളിക്കാന്‍ മഹാത്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പാളിച്ചകളാണ് ഇന്ത്യയുടെ തോല്‍വികള്‍ക്ക് കാരണമെന്ന വാദം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയെപ്പോലൊരു മികച്ച താരസമ്പന്നമായ ടീമിനെ കൈകാര്യം ചെയ്യുന്ന മോശം രീതികൊണ്ട് തകര്‍ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

1

ഇന്ത്യയുടെ പ്ലേയിങ് 11 ദിനേഷ് കാര്‍ത്തികിന്റെ അഭാവമാണ് ഇതില്‍ പ്രധാനമായും ചോദ്യമുയര്‍ത്തുന്നത്. നേരത്തെ തന്നെ കാര്‍ത്തികിനെ പുറത്തിരുത്തിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ടീം മാനേജ്‌മെന്റിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. ഡ്രസിങ് റൂമിലിരുന്ന് കാര്‍ത്തികിന് കളി ഫിനിഷ് ചെയ്യാനാവില്ലെന്നും ഇന്ത്യ അവനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമെന്നുമാണ് സെവാഗ് പറഞ്ഞത്.

2

'ദിനേഷ് കാര്‍ത്തികിനെ തഴഞ്ഞ് ദീപക് ഹൂഡയെ പരിഗണിക്കാന്‍ കാരണം അവന്‍ ഒരോവറെങ്കിലും പന്തെറിയുമെന്നതുകൊണ്ടാണ്. അത് രോഹിത് ശര്‍മക്കോ വിരാട് കോലിക്കോ ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഫിനിഷര്‍ റോളില്‍ ഒരാളെ കളിപ്പിക്കുമ്പോള്‍ ചുരുങ്ങിയത് വലിയ രണ്ട് ഷോട്ടെങ്കിലും പ്രതീക്ഷിക്കും. ഹൂഡയെ പരിഗണിച്ചതിന്റെ യുക്തി ഇപ്പോഴും മനസിലാകുന്നില്ല. ഫിനിഷറെന്ന നിലയില്‍ ഒരു സീനിയര്‍ താരത്തെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുന്നു. അതും 37ാം വയസില്‍. എന്നാല്‍ ഇപ്പോള്‍ അവന് കളിക്കാന്‍ അവസരമില്ല. കളിക്കാന്‍ അവസരം നല്‍കാതെ ഡ്രസിങ് റൂമിലിരുന്ന് അവന് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുമോ'- സെവാഗ് പറഞ്ഞു.

IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

3

പേരുകേട്ട ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. ലോക ക്രിക്കറ്റിന്റെതന്നെ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ ഇവരില്‍ ആര്‍ക്കും സാധിക്കുന്നില്ല. ടോപ് ഓഡര്‍ തിളങ്ങിയാല്‍ മുതലാക്കാന്‍ മധ്യനിരക്കാവുന്നില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യ ടീം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ബൗളിങ് നിരയുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ ഇതിനെ ബാറ്റിങ്ങുകൊണ്ട് മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. എന്നാല്‍ ഈ പദ്ധതി പാളുകളായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് നിര മെച്ചപ്പെട്ട സ്‌കോര്‍ നേടാത്ത പക്ഷം ബൗളര്‍മാരെ കുറ്റം പറയാനാവില്ലെന്നും സെവാഗ് പറഞ്ഞു. ' നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ 15-20 റണ്‍സുകൂടി അധികം നേടി ബൗളര്‍മാരുടെ ആത്മവിശ്വാസം കൂട്ടേണ്ടതായുണ്ട്. 190 എങ്കിലും ശ്രീലങ്കയ്‌ക്കെതിരേ നേടേണ്ടതായിരുന്നു. എന്നാല്‍ 173 ആണ് നേടാനായത്. ഹൂഡ പന്തെറിയുന്നില്ലെങ്കില്‍ ഫിനിഷര്‍ റോളില്‍ കളിക്കേണ്ട ആവിശ്യമില്ല.

ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

4

ഹൂഡയെ അടുത്ത മത്സരത്തില്‍ പുറത്തിരുത്തി ദിനേഷ് കാര്‍ത്തികിനെയോ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കേണ്ടതാണ്. ലോകകപ്പില്‍ കാര്‍ത്തിക് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതില്‍ ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും അവനെ പരിഗണിക്കണം. ലോകകപ്പ് കാര്‍ത്തിക് കളിക്കുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ വ്യക്തത വരുത്തേണ്ടതാണ്'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

5

അവസാന ഓവറുകളില്‍ ഇന്ത്യ റണ്‍സെടുക്കാന്‍ പ്രയാസപ്പെടുകയാണ്. കാര്‍ത്തികിനെപ്പോലെ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനും വ്യത്യസ്തമായ ഷോട്ട് കളിക്കാനും കെല്‍പ്പുള്ള താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്. കാര്‍ത്തികിനെപ്പോലെ അനുഭവസമ്പത്തും പ്രതിഭയുമുള്ള താരം ഒപ്പമുള്ളപ്പോള്‍ തീര്‍ച്ചയായും ഇന്ത്യ കളിപ്പിക്കുകയാണ് വേണ്ടത്.

Story first published: Wednesday, September 7, 2022, 12:46 [IST]
Other articles published on Sep 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+