ASIA CUP: ഡെക്കായാലും പ്രശ്‌നമല്ല, കോലി വമ്പന്‍ റെക്കോഡ് സ്വന്തമാക്കും!, അപൂര്‍വ്വ നേട്ടം

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്. മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ലാത്ത അപൂര്‍വ്വ നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. പാകിസ്താനെതിരേ കോലി കളിക്കുന്നത് അദ്ദേഹത്തിന്റെ 100ാമത്തെ അന്താരാഷ്ട്ര ടി20യാണ്. ഇതോടെ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കോലിയെ കാത്തിരിക്കുന്നത്.
കോലി എന്തായാലും ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ കോലി ഈ റെക്കോഡ് സ്വന്തം പേരിലാക്കുമെന്നുറപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിച്ച ആദ്യത്തെ താരം ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലറാണ്. 2020 ഫെബ്രുവരിയിലായിരുന്നു ടെയ്‌ലര്‍ ഈ നേട്ടത്തിലേക്കെത്തിയത്. കോലി നിലവില്‍ 102 ടെസ്റ്റും 262 ഏകദിനവും കളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹം ടി20യിലിലും 100 മത്സരത്തിലേക്കെത്താന്‍ പോകുന്നത്.

കൂടാതെ ഇന്ത്യക്കായി 100 ടി20 കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോലിയെ കാത്തിരിക്കുന്നു. 132 മത്സരം കളിച്ച രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. കോലി വലിയ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് പാകിസ്താനെതിരേ ഇറങ്ങുന്നത്. ഒരുമാസത്തോളം ഇടവേളയെടുത്താണ് അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലിക്ക് തന്റെ മികവ് ഏഷ്യാ കപ്പിലൂടെ തെളിയിക്കേണ്ടതായുണ്ട്.

ഓഫ് സൈഡ് ഷോട്ടുകള്‍ ബലഹീനതയായി മാറിയ കോലിക്ക് അതേ നാണയത്തില്‍ത്തന്നെ വിമര്‍ശകരോട് മറുപടി പറയേണ്ടതായുണ്ട്. കോലി പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. ഇത് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പാകിസ്താനെതിരേ കോലിയുടെ പ്രകടനം ഇന്ത്യയുടെ മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

മറ്റ് പല റെക്കോഡുകളും മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. രോഹിത് ശര്‍മ 13 റണ്‍സ് നേടിയാല്‍ ടി20യില്‍ 3500 റണ്‍സെന്ന നേട്ടത്തിലേക്കെത്തുന്ന ആദ്യ താരമാവാന്‍ സാധിക്കും. ഇന്ത്യയുടെ കെ എല്‍ രാഹുല്‍ ഒരു ബൗണ്ടറി കൂടി നേടിയാല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 600 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കാനാവും. രാഹുല്‍ മോശം ഫോമിലാണെങ്കിലും ഇന്ത്യയുടെ ഓപ്പണറായിത്തന്നെ പ്രതീക്ഷിക്കാം.

ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ മൂന്ന് വിക്കറ്റുകൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ചഹാലിന് സാധിക്കും. ഇന്ത്യയുടെ മുഖ്യ സ്പിന്നറായി ചഹാല്‍ പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പ്. വിരാട് കോലിയെ മറ്റൊരു റെക്കോഡും കാത്തിരിക്കുന്നു. ഒരു ബൗണ്ടറി കൂടി നേടിയാല്‍ ടി20യില്‍ 300 ബൗണ്ടറികളെന്ന നേട്ടത്തിലേക്കെത്താന്‍ കോലിക്കാവും. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നാല് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കും.
ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

പാക് താരങ്ങളും ചില നേട്ടങ്ങള്‍ സ്വപ്‌നം കാണുന്നു. പാക് നായകന്‍ ബാബര്‍ അസം 28 റണ്‍സ് നേടിയാല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10500 റണ്‍സെന്ന നേട്ടത്തിലേക്കെത്താനാവും. മുഹമ്മദ് റിസ്വാന്‍ 2 സിക്‌സുകള്‍ക്കൂടി നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കും. കൂടാതെ 41 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4000 റണ്‍സെന്ന നാഴികക്കല്ലിലേക്കെത്താനും അദ്ദേഹത്തിനാവും. ഫഖര്‍ സമാന്‍ 2 ബൗണ്ടറി കൂടി നേടിയാല്‍ 450 ബൗണ്ടറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ത്തിയാക്കും. ഹസന്‍ അലി 1 വിക്കറ്റുകൂടി നേടിയാല്‍ 50 വിക്കറ്റുകള്‍ അദ്ദേഹം ടി20യില്‍ പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications