Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: കിങ് ഈസ് ബാക്ക്! രോഹിത് താഴേക്കു വീണു, ഒപ്പം ദ്രാവിഡും- ഇരട്ടനേട്ടം

ഏഷ്യാ കപ്പിലൂടെ തന്റെ ബാറ്റിങിലെ പഴയ മാജിക്ക് ടച്ച് തിരിച്ചു പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി. സൂപ്പര്‍ ഫോറിലെ ആദ്യ പോരില്‍ ചിരവൈരികളായ പാകിസ്താനെതിരേ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. 44 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 60 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

1

തുടക്കം മുതല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു കോലി ബാറ്റ് വീശിയത്. തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പല ഷോട്ടുകളും. ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ രണ്ടു വമ്പന്‍ നേട്ടങ്ങളും കോലി സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

2

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റികളടിച്ച താരമായി വിരാട് കോലി മാറിയിരിക്കുകയാണ്. നേരത്തേ നായകന്‍ രോഹിത് ശര്‍മയേടൊപ്പം (31) ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം.
പക്ഷെ ഇന്നത്തെ കളിയിലെ ഫിഫ്റ്റിയെ കോലി മറികടന്ന് 32 ഫിഫ്റ്റികളുമായി തനിച്ച് ഒന്നാംസ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ് കോലി. കോലിയും രോഹിത്തും കഴിഞ്ഞാല്‍ ഈ ലിസ്റ്റിലെ മൂന്നാമന്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ്. 27 ഫിഫ്റ്റികളാണ് ബാബറുടെ പേരിലുള്ളത്.

IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

3

ടീമംഗമായ രോഹിത് ശര്‍മയെ മാത്രമല്ല ഇ്ന്ത്യന്‍ കോച്ചും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിനെയും വിരാട് കോലി മറികടന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഫിഫ്റ്റികളടിച്ച രണ്ടാമത്തെ താരമായി കോലി മാറിയിരിക്കുകയാണ്. നേരത്തേ രണ്ടാംസ്ഥാനം ദ്രാവിഡിനു അവകാശപ്പെട്ടതായിരുന്നു.
മൂന്നു ഫോര്‍മാറ്റുകളിലുമായി ഇന്ത്യന്‍ ജഴ്‌സിയില്‍ തന്റെ 194ാത്തെ ഫിഫ്റ്റിയാണ് കോലി ഇന്നത്തെ മല്‍സരത്തില്‍ കണ്ടെത്തിയത്. ദ്രാവിഡ് നേടിയത് 193 ഫിഫ്റ്റികളാണ്. ഇനി കോലിക്കു മുന്നിലുള്ളത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. പക്ഷെ 264 ഫിഫ്റ്റികളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബഹുദൂരം മുന്നിലാണ്.

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

4

ഈ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയത് വിരാട് കോലിയാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുമുണ്ട്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു നോട്ടൗട്ടടക്കം 154 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 77 എന്ന മികച്ച ശരാശരിയും 126.22 എന്ന മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഇന്നത്തെ മല്‍സരത്തില്‍ നേടിയ 60 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, September 4, 2022, 22:52 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+