ASIA CUP: 10 വര്‍ഷത്തിനിടെ ഇതാദ്യം, ഒരു മാസം ബാറ്റ് തൊട്ടില്ല, തുറന്ന് പറഞ്ഞ് കോലി

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം നാളെ ദുബായില്‍ നടക്കാനിരിക്കെ ആരാധകര്‍ ഏറ്റവും ഉറ്റുനോക്കുന്നത് വിരാട് കോലിയുടെ പ്രകടനത്തിലേക്കാണ്. മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും ഇല്ലാതെ മോശം ഫോമിലൂടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കടന്ന് പോകുന്നത്. ഓഫ് സൈഡ് പന്തുകള്‍ കോലിയുടെ ബലഹീനതയാവുന്നു. ആരും മോഹിച്ചിരുന്ന കരിയറിന്റെ അത്യുന്നതങ്ങളില്‍ നിന്നാണ് കോലി പതിയെ താഴേക്ക് പതിച്ചത്.
തിരിച്ചുവരാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് കോലി. ഇതിന്റെ ഭാഗമായി ഒരു മാസത്തോളം വിശ്രമമെടുത്ത് പുതിയ തുടക്കമെന്ന നിലയിലാണ് കോലി ഏഷ്യാ കപ്പിനെത്തുന്നത്. ഇപ്പോഴിതാ ഇടവേളയെടുത്ത ഒരു വര്‍ഷം ബാറ്റ് കൈകൊണ്ട് തൊട്ടില്ലെന്നും 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായും ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കോലി.

'10 വര്‍ഷത്തിനിടെ ഇതാദ്യമായാണ്. കഴിഞ്ഞ 1 മാസത്തിനിടെ ഞാന്‍ ഒരു തവണ പോലും എന്റെ ബാറ്റ് കൈകൊണ്ട് തൊട്ടില്ല. എന്റെ ഇന്‍സിറ്റിയെ വ്യാജമാക്കി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ എന്നെത്തന്നെ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നിങ്ങളുടെ ശരീരം വിശ്രമിക്കാന്‍ പറയുന്നു. ഇടവേളയെടുക്കാന്‍ മനസും എന്നോട് പറയുന്നുണ്ടായിരുന്നു.
മാനസികമായി വലിയ കരുത്ത് എനിക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഒരു പരിധിയുണ്ട്. അത് തിരിച്ചറിയാനായില്ലെങ്കില്‍ അനാരോഗ്യകരമാവും. മാനസികമായി പ്രയാസപ്പെട്ടിരുന്നുവെന്ന് തുറന്ന് പറയാന്‍ മടിയില്ല. പലപ്പോഴും ധൈര്യമില്ലാത്തതിനാല്‍ ഇതാരും തുറന്ന് പറയില്ല. ദുര്‍ബലനാണെന്ന് സമ്മതിക്കുന്നതിനെക്കാള്‍ മോശം അവസ്ഥയാണ് ശക്തനാണെന്ന് അഭിനയിക്കുന്നത്'-കോലി പറഞ്ഞു.
ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

തുടര്‍ച്ചയായി കോലി ചെറിയ സ്‌കോറില്‍ പുറത്താവുന്നത് അദ്ദേഹത്തിനെതിരേ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. ഒരു സമയത്ത് വാഴ്ത്തിയവര്‍ പോലും വിമര്‍ശകരായി മാറി. കോലിയെ സാങ്കേതിക മികവ് പഠിപ്പിക്കാന്‍ യോഗ്യരായവരില്ല. അദ്ദേഹത്തിന്റെ ഫോം ഔട്ടിന് കാരണം മാനസിക പ്രശ്‌നങ്ങളാണെന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് രവി ശാസ്ത്രി ഉള്‍പ്പെടെ അദ്ദേഹത്തിന് വിശ്രമം നിര്‍ദേശിച്ചത്.

നെറ്റ്‌സില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് വലിയ പ്രതീക്ഷ നല്‍കിയാണ് കോലി ഏഷ്യാ കപ്പിലേക്കെത്തുന്നത്. പാകിസ്താനെതിരേ കോലിയില്‍ നിന്ന് വമ്പന്‍ പ്രകടനം തന്നെ ആരാധകരും പ്രതീക്ഷിക്കുന്നു. കോലിയുടെ മുന്നോട്ടുള്ള കുതിപ്പിന് കരുത്ത് പകരാന്‍ ഏഷ്യാ കപ്പില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. അത് നന്നായി അറിയാവുന്നതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും കോലി തിളങ്ങാനുള്ള ശ്രമത്തിലാണ്.
ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

കോലി ഫോമിലേക്കെത്തിയാല്‍ എതിരാളികള്‍ക്കത് വലിയ തലവേദനയാവുമെന്നതില്‍ തര്‍ക്കമില്ല. കോലി ഫോം ഔട്ടിലാണെങ്കിലും നിസാരനായി ഒരിക്കലും കാണരുതെന്ന് പാക് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി പാക് ടീമിന്റെ മുഖ്യ പരിശീലകന്‍ സക്ലെയ്ന്‍ മുഷ്താഖ് പറഞ്ഞു. കോലി നെറ്റ്‌സില്‍ മികച്ച ഫോമിലായിരുന്നുവെന്നും ബാറ്റിങ്ങില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുമുള്ള പ്രതീക്ഷ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പങ്കുവെച്ചു.
70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ ഇതിനോടകം സ്വന്തം പേരിലാക്കിയ കോലിക്ക് ഒറ്റ ഇന്നിങ്‌സുകൊണ്ട് പഴയ ഫോമിലേക്ക് തിരിച്ചെത്താനായേക്കും. ആ ഇന്നിങ്‌സിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാകിസ്താനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ കോലി തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications