ASIA CUP: അവന്‍ 'കിങ്', കോലിയെ നിസാരനായി കാണരുത്!, മുന്നറിയിപ്പ് നല്‍കി പാക് ഇതിഹാസം

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. നിറഞ്ഞ ഗ്യാലറിക്കുള്ളില്‍ വീണ്ടും ഇന്ത്യ-പാക് പോരാട്ടമെത്തുമ്പോള്‍ ആരാധകരുടെ ആവേശവും വാനോളം. ഇന്ത്യ നിലവിലെ ചാമ്പ്യന്മാരെന്ന തലക്കനത്തോടെ ഇറങ്ങുമ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്താനാണ് പാകിസ്താന്റെ വരവ്.
രണ്ട് ടീമും ഒന്നിനൊന്ന് ശക്തം. മികച്ച താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്. പാകിസ്താനും മോശമല്ല. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി വിശ്രമത്തിന് ശേഷം കഠിന പരിശീലനം നടത്തിയാണ് തിരിച്ചുവരുന്നത്. കോലി പഴയ ഫോമിലേക്കെത്തിയാല്‍ എതിര്‍ ടീമിന്റെ കഥ കഴിക്കുമെന്നുറപ്പ്.

കോലിയുടെ ഫോം പരിഗണിക്കുമ്പോള്‍ എതിരാളികള്‍ അധികം ഭയക്കേണ്ടതില്ല. എന്നാല്‍ നിര്‍ണ്ണായക മത്സരത്തിന് മുമ്പ് കോലിയെക്കുറിച്ച് പാക് ടീമിന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ പാക് ഇതിഹാസവും നിലവിലെ പാക് ടീമിന്റെ മുഖ്യ പരിശീലകനുമായ സക്ലെയ്ന്‍ മുഷ്താഖ്. കോലിയെ പാകിസ്താന്‍ നിസാരരായി കാണരുതെന്നാണ് മുന്‍ സൂപ്പര്‍ സ്പിന്നര്‍ ബാബറോടും സംഘത്തോടും ഉപദേശിക്കുന്നത്.
'വിരാട് കോലിയെ ഒരിക്കലും നിസാരനായി കാണരുത്. 12 വര്‍ഷത്തോളം ക്രിക്കറ്റിനെ അടക്കിഭരിച്ചവനാണവന്‍. അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ നേടാനാവും. അതുകൊണ്ട് തന്നെ മുന്‍വിധിയോടെ ഒരിക്കലും കോലിയെ കാണരുത്'-മുഷ്താഖ് പറഞ്ഞു. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ആരെയും വിറപ്പിക്കാന്‍ കഴിവുള്ള താരം തന്നെയാണ് അദ്ദേഹം. തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിച്ച കോലിക്ക് പഴയ ഫോമിലേക്ക് മടങ്ങിയെത്താനാവുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
Asia Cup 2022: ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഏത് ടീമിന്?, ടോപ് ഫൈവിനെ പരിശോധിക്കാം

പാകിസ്താനെതിരേ കോലിയുടെ പ്രകടനത്തില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. മൂന്നാം നമ്പറില്‍ത്തന്നെ കോലി എത്താനാണ് സാധ്യത. ഓഫ് സൈഡ് ഷോട്ടുകളിലൂടെ റണ്‍സ് വാരിക്കൂട്ടിയിരുന്ന കോലിക്ക് ഇപ്പോള്‍ ഓഫ് സൈഡ് ഷോട്ടുകള്‍ തന്നെയാണ് ബലഹീനതയായി മാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദൗര്‍ബല്യം എതിരാളികള്‍ മുതലാക്കാനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യക്കെതിരേ പാകിസ്താന്‍ ഇറങ്ങുന്നത് വലിയ ആത്മവിശ്വാസത്തോടെയാവും. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. അന്ന് വിരാട് കോലിയായിരുന്നു ഇന്ത്യന്‍ നായകന്‍. എന്നാല്‍ ഇത്തവണ സാഹചര്യം വ്യത്യാസമാണ്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഇന്ത്യ അതി ശക്തര്‍. ഇന്ത്യയെ വീഴ്ത്താന്‍ പാകിസ്താന് കരുത്തുണ്ടെന്ന് തന്നെ പറയാം. പാകിസ്താന്റെ മാച്ച് വിന്നറാവാന്‍ കഴിവുള്ള താരത്തെയും മുഷ്താഖ് ചൂണ്ടിക്കാട്ടി.
ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

'ബാബര്‍ അസമിന് കീഴില്‍ പാകിസ്താന്‍ ശക്തരാണ്. ഇന്ത്യക്കെതിരേ മികച്ച പ്രകടനം പാകിസ്താന് തുടരാനാവുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ടി20യില്‍ റിസ്വാന്‍ സവിശേഷനായ താരമാണ്. അവന് വ്യത്യസ്തമായ ശൈലി തന്നെയുണ്ട്. അതുകൊണ്ടാണ് 2021ലെ റണ്‍വേട്ടക്കാരില്‍ അവന്‍ ഒന്നാമതായതും. ഷദാബ് ഖാനാണ് തുറുപ്പുചീട്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും വിജയം നേടിക്കൊടുക്കാന്‍ അവന് കഴിവുണ്ട്'-മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications