Asia Cup 2022: യൂസ്‌ലെസ് ക്യാപ്റ്റന്‍! 19ാം ഓവര്‍ എന്തിന് അവനു കൊടുത്തു? രോഹിത്തിന് രൂക്ഷ വിമര്‍ശനം
ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ചിരവൈരികളായ പാകിസ്താനോടു ഇന്ത്യ പരാജയപ്പട്ടതു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവസാന ഓവറിലേക്കു നീണ്ട ത്രില്ലിങ് പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് പാക് ടീം സ്വന്തമാക്കിയത്.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഈ മല്‍സരത്തില്‍ ചില പിഴവുകള്‍ വരുത്തിയതായും ഇതാണ് ഇന്ത്യയെ പരാജയത്തിലേക്കു നയിച്ചതെന്നുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഹിത്തിന്റെ ബൗളിങ് ചേഞ്ചുകളെയും ഫീല്‍ഡ് ക്രമീകരണത്തെയുമെല്ലാം ചിലര്‍ വിമര്‍ശിച്ചു.

ഇന്ത്യ ഈ മല്‍സരത്തില്‍ പരാജയപ്പെടാനുള്ള കാരണം രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഈ കളിയില്‍ പരാജയമായി മാറി. ഫീല്‍ഡിങ് ക്രമീകരണം വളരെ മോശമായിരുന്നു. അര്‍ഷ്ദീപ് സിങ് വളരെ സിംപിളായിട്ടുള്ള ക്യാച്ചാണ് പാഴാക്കിയത്. യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അവസാന ഓവറുകള്‍ക്കു വലിയ വില നല്‍കേണ്ടി വരികയും ചെയ്തു. മികച്ച ക്യാപ്റ്റന്‍സി രോഹിത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ കുറിച്ചു.

ഫിഫ്റ്റി നേടിയിട്ടും വിരാട് കോലിക്കു കീഴില്‍ പാകിസ്താനെതിരേ (ടി20 ലോകകപ്പ്) ഇന്ത്യ ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ മാധ്യപ്രവര്‍ത്തകരും ഫാന്‍സും ചില കളിക്കാരുമെല്ലാം കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. പക്ഷെ ഇന്നു ഈ കളിയില്‍ ടീം പാകിസ്താനോടു വീണ്ടും തോറ്റപ്പോള്‍ നമ്മുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് ആരും മിണ്ടുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ASIA CUP: പാകിസ്താനോട് തോറ്റു, ഇന്ത്യക്ക് ഇനി എങ്ങനെ ഫൈനലിലെത്താം?, പരിശോധിക്കാം

ഒന്നിനും കൊള്ളാത്ത ക്യാപ്റ്റനാണ് രോഹിത് ശര്‍മ. പാകിസ്താനെതിരേ ദയനീയ ക്യാപ്റ്റന്‍സിയും ഫീല്‍ഡ് ക്രമീകരണവുമായിരുന്നു. 180 പ്ലസ് ട്ടോടല്‍ പോലും പ്രതിരോധിക്കാന്‍ ടീമിനായില്ല. ഇന്ത്യക്കെതിരേ ടി20യില്‍ പാകിസ്താന്റെ ഏറ്റവും വലിയ റണ്‍ചേസാണിത്, അതു രോഹിത്തിന്റെ കീഴിലാണ് സംഭവിച്ചിരിക്കുന്നതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

പാകിസ്താനുമായുള്ള കളിയില്‍ എന്തിനാണ് 19ാമത്തെ ഓവര്‍ ഭുവനേശ്വര്‍ കുമാറിനു രോഹിത് ശര്‍മ നല്‍കിയത്? ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപ് എത്ര മാത്രം മികച്ച ബൗളറാണെന്നെു നമുക്കറിയാം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ മണ്ടത്തരമാണ് 19ാം ഓവര്‍ ഭുവിക്കു നല്‍കിയ തീരുമാനമെന്നും ഒരു യൂസര്‍ തുറന്നടിച്ചു.
ASIA CUP: ഇന്ത്യക്ക് ജയിക്കണം, വിറപ്പിക്കാന്‍ ശ്രീലങ്ക, ജീവന്‍ മരണ പോരാട്ടം, പ്രിവ്യൂ, സാധ്യതാ 11

ഈ മല്‍സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങിലും ബാറ്റിങിലും ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. മധ്യ ഓവറുകളിലായിരുന്നു ഹാര്‍ദിക്കിനെക്കൊണ്ട് രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചത്. പക്ഷെ മുഹമ്മദ് റിസ്വാനും മുഹമ്മദ് നവാസും ചേര്‍ന്ന് നന്നായി കൈകാര്യം ചെയ്തു. ഒരുപാട് റണ്‍സ് വിട്ടുകൊടുത്തിട്ടും ഹാര്‍ദിക്കിന് രോഹിത് വീണ്ടും ഓവര്‍ നല്‍കുകയായിരുന്നു. ആറാമത്തെ ബൗളിങ് ഓപ്ഷനായി ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ടീമിലുണ്ടായിട്ടും ഒരോവര്‍ പോലും താരത്തിനു നല്‍കാന്‍ രോഹിത് തയ്യാറായില്ല. ഇതിനെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications