For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ടീം അത് ചിന്തിക്കുന്നില്ല, ഇന്ത്യയെ മാതൃകയാക്കൂ!, ചൂണ്ടിക്കാട്ടി ഡാനിഷ് കനേരിയ

ഈ മാസം നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

1

ആധുനിക ക്രിക്കറ്റിലെ കരുത്തരുടെ നിരയാണ് ഇന്ത്യയും പാകിസ്താനും. രണ്ട് ടീമും ഒന്നിനൊന്ന് മികച്ചവരാണ്. പരസ്പരം ഇപ്പോള്‍ പരമ്പര കളിക്കുന്നില്ലാത്തതിനാല്‍ത്തന്നെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടാന്‍ അവസരം ലഭിക്കുന്നത്. ഈ മാസം നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

രണ്ട് ടീമിനൊപ്പവും പ്രതിഭാശാലികളായ നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം യുവതാരങ്ങളെ വളര്‍ത്തുന്നത് പോലെ പാകിസ്താന്‍ ടീം യുവതാരങ്ങളെ വളര്‍ത്താന്‍ ശ്രദ്ധ നല്‍കുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. പാകിസ്താന്‍ ടീം നിലവിലെ താരങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ടീമിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

1

'2021ലെ ടി20 ലോകകപ്പിന് ശേഷം പാകിസ്താന്‍ കളിച്ചത് കുറച്ച് മത്സരങ്ങള്‍ മാത്രമാണ്. ഇന്ത്യ അതിന് ശേഷം 24 മത്സരങ്ങള്‍ കളിക്കുകയും 19 മത്സരം ജയിക്കുകയും ചെയ്തു. ഇന്ത്യയുടെ വിജയ ശരാശരി വളരെ കൂടുതലാണ്. ഇന്ത്യയുടെ രണ്ടാം നിര ടീമാണ് ഇതില്‍ പല മത്സരങ്ങളും കളിച്ച് ജയിപ്പിച്ചത്. ഇന്ത്യന്‍ ടീം ബെഞ്ചിന്റെ കരുത്ത് കൂട്ടുകയാണ്.

ഭാവിയെ മുന്നില്‍ക്കണ്ടാണ് ഇന്ത്യന്‍ ടീം മുന്നോട്ട് പോകുന്നത്. എന്നാല്‍ പാകിസ്താന്‍ ദൗര്‍ഭാഗ്യവശാല്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ബഞ്ചിന്റെ കരുത്തുയര്‍ത്താന്‍ ശ്രമിക്കുന്നില്ല. യുവതാരങ്ങള്‍ക്ക് അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനുള്ള ധൈര്യം കാട്ടുന്നില്ല'-ഡാനിഷ് കനേരിയ പറഞ്ഞു. ഇന്ത്യയിലേതുപോലെ ശക്തമായൊരു ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്താനിലില്ല. കൂടാതെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നവര്‍ ഏറെയാണ്. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെ പാക് ദേശീയ ടീമിലെത്തിയവര്‍ വിരലില്ലെണ്ണാവുന്നവര്‍ മാത്രം.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

2

ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ ഒരേ സമയത്ത് മൂന്ന് ടീമിനെ വരെ ഇറക്കാനായേക്കും. അത്രത്തോളം ബെഞ്ച് കരുത്ത് ടീമിന് അവകാശപ്പെടാം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ യുവ താരങ്ങളുടെ കരുത്ത് വളരെ മികച്ചതാണ്. സീനിയേഴ്‌സില്ലെങ്കിലും ടീമിന്റെ പ്രകടന നിലവാരം താഴാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ള യുവ താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അത് അധികം ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത കാര്യമാണ്.

3

ഇന്ത്യയുടെ ഭാവി ഇപ്പോള്‍ത്തന്നെ ഭദ്രമാണെന്ന് പറയാം. ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അര്‍ഷദീപ് സിങ്, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് തുടങ്ങി ഇന്ത്യയുടെ ഭാവിയിലേക്ക് നോക്കുമ്പോഴും പ്രതീക്ഷകളേറെയാണ്. ഇവരെയെല്ലാം ഇതിനോടകം ഇന്ത്യ കളിപ്പിക്കുകയും വളര്‍ത്തിക്കൊണ്ട് വരാന്‍ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ്. ഈ മാസം 28നാണ് മത്സരം. 2021ലെ ടി20 ലോകകപ്പില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. എന്നാല്‍ ബാബര്‍ അസം നയിക്കുന്ന പാക് ടീമിനെ തോല്‍പ്പിക്കുക എളുപ്പമാവില്ല. വീണ്ടുമൊരു തീപ്പൊരി പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

4

ഇന്ത്യയും പാകിസ്താനും സൂപ്പര്‍ താരനിരയോടെ ഇറങ്ങുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളുടെ അഭാവവും ഇരു ടീമിലുമുണ്ട്. ഇന്ത്യക്കൊപ്പം ഏഷ്യാ കപ്പിന് ജസ്പ്രീത് ബുംറയില്ല. പാകിസ്താന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും ഏഷ്യാ കപ്പ് കളിച്ചേക്കില്ല. ബാബര്‍ അസം -രോഹിത് ശര്‍മ എന്നീ ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍ ശക്തി പരീക്ഷിക്കുന്നു. മടങ്ങിവരവില്‍ വിരാട് കോലിയുടെ ഫോം എങ്ങനെയെന്നത് കണ്ടറിയാനും ആരാധകര്‍ കാത്തിരിക്കുന്നു.

Story first published: Friday, August 12, 2022, 14:51 [IST]
Other articles published on Aug 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+