For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: കിരീടം രണ്ടിലൊരു ടീം നേടും! പ്രവചിച്ച് രവി ശാസ്ത്രി

വിരാട് കോലിക്കു പിന്തുണയുമായി വസീം അക്രം

ഏഷ്യാ കപ്പിലെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും മുന്‍ മുഖ്യ കോച്ചുമായിരുന്ന രവി ശാസ്ത്രി. രണ്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ളവരെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും നായകനുമായിരുന്ന വസീം അക്രവും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. മോശം ഫോമിലൂടെ കടന്നുപോവുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ പിന്തുണച്ച അദ്ദേഹം താരത്തിനെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നവരെയും കുറ്റപ്പെടുത്തി.

2

വിരാട് കോലി ഏഷ്യാ കപ്പിലൂടെ ശക്തമായി തിരിച്ചുവരുമെന്നു തന്നെയാണ് രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടത്. വലിയ കളിക്കാര്‍ ഉണരും, അവര്‍ക്കു ബ്രേക്ക് ആവശ്യമാണ്. മാനസികമായ ക്ഷീണം ലോകത്തിലെ ഏറ്റവും മികച്ചവരെപ്പോലും തളര്‍ത്തും.
ക്രിക്കറ്റ് ചരിത്രമെടുത്താല്‍ മോശം സമയത്തിലൂടെ കടന്നുപോവാത്ത ഒരു താരം പോലുമില്ലെന്നു കാണാം. ശാന്തമായ മനസ്സോടെ വിരാട് ഗ്രൗണ്ടില്‍ തന്റെ പ്ലാനുകള്‍ നടപ്പാക്കുകയാണ് വേണ്ടത്. ആദ്യ കളിയില്‍ ഫിഫ്റ്റിയടിച്ചാല്‍ എല്ലാവരും വായടക്കുമെന്നും ശാസ്ത്രി വിലയിരുത്തി.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

3

വിരാട് കോലിയെയും പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനെയും താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു വസീം അക്രം വ്യക്തമാക്കി. ബാബര്‍ മൂന്നു ഫോര്‍മാറ്റുകളിലും സ്ഥിരത പുലര്‍ത്തുന്നുണ്ട്. കാരണം വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കാണ് അവന്റേത്.

4

ബാബര്‍ ബാറ്റിങ് ആസ്വദിക്കുന്നു. മാത്രമല്ല എല്ലായ്‌പ്പോഴും റണ്‍സിനായി ദാഹിക്കുകയും ചെയ്യുന്നു. പക്ഷെ നിങ്ങള്‍ വിരാടിനെയും ബാബറിനെയും താരതമ്യം ചെയ്യുമ്പോള്‍ അതു വളരെ നേരത്തേ ആയിപ്പോയെന്നാണ് എനിക്കു തോന്നുന്നത്. ബാബര്‍ ശരിയായ ട്രാക്കില്‍ തന്നെയാണ്. പക്ഷെ ഈയൊരു ഘട്ടത്തില്‍ കോലിയുമായി താരതമ്യം ചെയ്താല്‍ നേരത്തേ ആയിപ്പോവുമെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

5

ഏഷ്യാ കപ്പ് വളരെ ആവേശകരമായ ടൂര്‍ണമെന്റ് തന്നെയായിരിക്കും. നമ്മള്‍ ഇന്ത്യയെയും പാകിസ്താനെയും കുറിച്ച് സംസാരിച്ചു കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഏഷ്യ വളരെ ശക്തമാണ്. ഇവിടുത്തെ സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ട ടോസ് നഷ്ടപ്പെടുത്തിയാല്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളെ വില കുറച്ചു കാണാന്‍ സാധിക്കില്ല.
അവരെല്ലാം മികച്ച ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ശക്തരായ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫോര്‍മാറ്റ് അവര്‍ക്കു യോജിച്ചതുമാണ്.

6

ഏഷ്യാ കപ്പ് തുടങ്ങിയതിനു ശേഷം ഏറ്റവും ശക്തമായ ടൂര്‍ണമെന്റായിരിക്കും ഇത്തവണത്തേത് എന്നതാണ് എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നത്. ടീമുകള്‍ തമ്മിലുള്ള അന്തരം ഒരുപാട് കുറഞ്ഞിരിക്കുകയാണ്. തങ്ങളുടെ ദിവസം ഏതു ടീമിനും ആരെയും തോല്‍പ്പിക്കാം. എങ്കിലും ഇന്ത്യയും പാകിസ്താനും തന്നെയാണ് കിരീട ഫേവറിറ്റുകളെന്നും ശാസ്ത്രി പ്രവചിച്ചു.

7

അടുത്തിടെയായി വിരാട് കോലിക്കെതിരേ ആരാധകരുടെ ഭാഗത്തു നിന്നു പോലും സോഷ്യല്‍ മീഡിയകളിലൂടെ വിമര്‍ശനങ്ങളുയരുന്നത് തനിക്കു കാണാന്‍ സാധിച്ചതായി വസീം അക്രം വ്യക്തമാക്കി. ഇതു പാടില്ലാത്തതായിരുന്നു. വിരാടിനു 33 വയസ്സ് ആയിട്ടേയുള്ളൂ. ആധുനിക ക്രിക്കറ്റിലെ മാത്രമല്ല എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളാണ് അദ്ദേഹം. ഇപ്പോഴും വളരെയധികം ഫിറ്റുമാണ്. ക്ലാസെന്നത് ഒരിക്കലും നഷ്ടപ്പെടില്ല, അത് എല്ലായ്‌പ്പോഴുമുണ്ടാവും. അതാണ് വിരാട് കോലി, അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യും. പാകിസ്താനെതിരേ ആവരുത് ആ തിരിച്ചുവരവ് എന്നു പ്രതീക്ഷിക്കുന്നതായും ചിരിച്ചുകൊണ്ട് അക്രം പറഞ്ഞു.

Story first published: Tuesday, August 23, 2022, 18:16 [IST]
Other articles published on Aug 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+