ASIA CUP: ആരും പ്രതീക്ഷിക്കില്ല, വജ്രായുധം പ്രയോഗിക്കാന്‍ ഇന്ത്യ!, മൂന്ന് തീരുമാനം ഞെട്ടിക്കും

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം 28ന് ദുബായിലാണ് ചിരവൈരി പോരാട്ടം. 2021ലെ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിലിറങ്ങുക. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തുറ്റ താരനിരയുമാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ജയത്തില്‍ കുറഞ്ഞൊന്നും മത്സരത്തില്‍ ചിന്തിക്കാനാവില്ല. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ പരിക്കും മോശം ഫോമും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ചില അപ്രതീക്ഷിത നീക്കങ്ങള്‍ പ്ലേയിങ് 11 നടത്തിയേക്കും. ഇത്തരത്തിലുള്ള ഇന്ത്യയുടെ ചില സര്‍പ്രൈസ് നീക്കങ്ങളെക്കുറിച്ചറിയാം.

സൂര്യകുമാര്‍ ഓപ്പണിങ്ങില്‍
മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മക്കൊപ്പം സ്ഥിരം ഓപ്പണറായ കെ എല്‍ രാഹുലുണ്ട്. എന്നാല്‍ രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവന്നിട്ടേയുള്ളൂ. സിംബാബ്‌വെ പര്യടനത്തില്‍ മോശം പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ രാഹുലിനെ ഓപ്പണറാക്കിയാല്‍ ഇന്ത്യക്ക് തിരിച്ചടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. വിരാട് കോലി വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ ശേഷം കളിക്കുന്ന ആദ്യ മത്സരമാണ് പാകിസ്താനെതിരായത്.
വലിയ സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ മോശം ഫോമിലുള്ള കോലിയെ ഓപ്പണറാക്കുന്നതും തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനാണ് സാധ്യത. ഇത്തരത്തിലുള്ള സര്‍പ്രൈസ് നീക്കം ഇന്ത്യ നടത്താന്‍ സാധ്യതകളേറെയാണെന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും കാത്തിരുന്ന് കാണാം.
ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

ദീപക് ഹൂഡ പ്ലേയിങ് 11
നിലവില്‍ ദീപക് ഹൂഡ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പ്രമുഖരെല്ലാം വിലയിരുത്തുന്നത്. ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍ എന്നിവരിലൊരാളെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യതയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ സര്‍പ്രൈസ് നീക്കമായി ദീപക് ഹൂഡയെ ഇന്ത്യ പ്ലേയിങ് 11 പരിഗണിച്ചേക്കും.
ഹൂഡ പന്തെറിയാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്. നിലവിലെ ഇന്ത്യയുടെ മറ്റൊരു ബാറ്റ്‌സ്മാനും പന്തെറിയുന്നില്ല. അതുകൊണ്ട് തന്നെ ഹൂഡയെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തി കാര്‍ത്തികിനെയും അശ്വിനേയും പുറത്തിരുത്തിയേക്കും. ദുബായിലെ പിച്ചില്‍ അശ്വിന് തല്ലുകൊള്ളി ബൗളറാവാനാണ് സാധ്യത. ജഡേജക്കും ചഹാലിനുമൊപ്പം പാര്‍ട്ട് ടൈം സ്പിന്നറും ബാറ്റ്‌സ്മാനുമായ ഹൂഡയെ പരിഗണിച്ചാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്കത് കരുത്തായേക്കും.
ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

രാഹുല്‍ നാലാം നമ്പറില്‍
കെ എല്‍ രാഹുലിനെ ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാഹുലിനെ ഓപ്പണിങ്ങിലിറക്കിയ 2021ലെ ടി20 ലോകകപ്പില്‍ നിറം മങ്ങിയിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ നിലവിലെ സാഹചര്യത്തില്‍ രാഹുലിന് പ്രയാസമാവും. അതുകൊണ്ട് തന്നെ രാഹുലിനെ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുകയും കാര്‍ത്തികിനെ ഒഴിവാക്കി ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കാനുമുള്ള നീക്കം നടത്തിയേക്കും. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ രാഹുല്‍ നാലാം നമ്പറിലെത്തുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications