Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: സൂപ്പര്‍ ഫോറില്‍ ഇന്ത്യ 'സേഫല്ല', മൂന്ന് കാര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നു!, അറിയാം

1

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിനും തോല്‍പ്പിച്ചു. ബാറ്റിങ് നിരയും ബൗളിങ് നിരയും മികച്ച പ്രകടനമാണ് ഇന്ത്യക്കായി കാഴ്ചവെക്കുന്നത്. വിരാട് കോലി ഫോമിലേക്കെത്തിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ന്നു.

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് കരുത്ത് പകരുന്നു. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ അത്ഭുതം സംഭവിക്കാത്ത പക്ഷം ഇന്ത്യ പാകിസ്താനെ നേരിടും. ഇപ്പോഴും കിരീട സാധ്യതയില്‍ മുന്നിലുള്ളത് ഇന്ത്യ തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓപ്പണര്‍മാരുടെ മോശം പ്രകടനം

ഓപ്പണര്‍മാരുടെ മോശം പ്രകടനം

നിറം മങ്ങുന്ന ഓപ്പണിങ് നിരയാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ കെ എല്‍ രാഹുലിന് ഒരു ഇന്നിങ്‌സില്‍ പോലും മികവ് കാട്ടാന്‍ സാധിച്ചട്ടില്ല. നായകനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ പ്രകടനവും നിരാശപ്പെടുത്തുന്നു. ഓപ്പണിങ്ങില്‍ വലിയൊരു കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യക്കാവുന്നില്ല. രോഹിത്-രാഹുല്‍ കൂട്ടുകെട്ട് വരുന്ന മത്സരങ്ങളിലും മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യ രാഹുലിനെ പുറത്തിരുത്തി റിഷഭ് പന്തിനെയും ദിനേഷ് കാര്‍ത്തികിനെയും ഒരുമിച്ച പ്ലേയിങ് 11 ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

റണ്‍സ് വഴങ്ങാന്‍ പിശുക്കില്ലാത്ത പേസര്‍മാര്‍

റണ്‍സ് വഴങ്ങാന്‍ പിശുക്കില്ലാത്ത പേസര്‍മാര്‍

ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇന്ത്യയുടെ പേസ് നിരയിലെ സീനിയര്‍. ആവേഷ് ഖാനും അര്‍ഷദീപ് സിങ്ങുമാണ് പേസ് നിരയിലെ മറ്റ് രണ്ട് പേര്‍. രണ്ടാളും യുവതാരങ്ങളാണ്. ഹര്‍ദിക് പാണ്ഡ്യ മൂന്നാം പേസറായി എത്തുന്നു. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഹര്‍ദിക് മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. ഭുവനേശ്വര്‍ കുമാര്‍ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. എന്നാല്‍ ആവേഷ് ഖാന്‍ റണ്‍സ് വഴങ്ങാന്‍ യാതൊരു മടിയും കാട്ടുനില്ല. ഡെത്ത് ഓവറില്‍ ഇതുവരെ 38 പന്തുകളെറിഞ്ഞ ആവേഷ് 114 റണ്‍സാണ് വിട്ടുകൊടുത്തത്. ആവേഷുമായി ഇന്ത്യ സൂപ്പര്‍ ഫോറിലിറങ്ങാന്‍ സാധ്യത കുറവാണ്. ആവേഷിന് വിശ്രമം നല്‍കി പകരം ആര്‍ അശ്വിനെയോ രവി ബിഷ്‌നോയിയെയോ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യതയുണ്ട്.

T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

സ്പിന്നര്‍മാര്‍ വിക്കറ്റ് നേടുന്നില്ല

സ്പിന്നര്‍മാര്‍ വിക്കറ്റ് നേടുന്നില്ല

ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് വിക്കറ്റ് നേടാനാവാത്തത് നിരാശപ്പെടുത്തുന്നു. സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും സ്ഥിരതയോടെ വിക്കറ്റ് നേടുന്നില്ല. പാകിസ്താനെതിരേയും ഹോങ്കോങ്ങിനെതിരേയും ചഹാലിന് വിക്കറ്റ് നേടാനായിരുന്നില്ല. രവീന്ദ്ര ജഡേജയും സ്പിന്നുകൊണ്ട് കാര്യമായൊന്നും ചെയ്യുന്നില്ല. ഹോങ്കോങ്ങിനെതിരേ 4 ഓവറില്‍ 15 റണ്‍സ് 1 വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. സൂപ്പര്‍ ഫോറില്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ മികവ് കാട്ടിയില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

Story first published: Thursday, September 1, 2022, 13:26 [IST]
Other articles published on Sep 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+