Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: 5 ദിവസം, ഇന്ത്യക്കു മുന്നില്‍ മൂന്ന് കടമ്പ! പാക് പടയ്ക്കായി വെയ്റ്റിങ്

ഏഷ്യാ കപ്പിന്റെ ഗ്രൂപ്പുഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. രോഹിത് ശര്‍മയും സംഘവും സൂപ്പര്‍ ഫോര്‍ പരീക്ഷയ്ക്കാണ് ഇനിയിറങ്ങുക. സൂപ്പര്‍ ഫോറിലെ രണ്ടു ടീമുകള്‍ ആരൊക്കെയാണെന്നതിന്റെ ചിത്രം തെളിഞ്ഞു കഴിഞ്ഞു.

ഇനി അവസാനത്തെ ടീമിനെ മാത്രമേ അറിയാനുള്ളൂ. അഫ്ഗാനിസ്താന്‍, മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക എന്നിവരാണ് ഇതിനകം സൂപ്പര്‍ ഫോറിലെത്തിയ ടീമുകള്‍. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ചിരവൈരികളായ പാകിസ്താനായിരിക്കും അടുത്ത ടീം.

1

ഇന്ന് (വെള്ളി) നടക്കാനിരിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ പാകിസ്താനും ഹോങ്കോങും ഏറ്റുമുട്ടും. ഹോങ്കോങിനെ തോല്‍പ്പിക്കാനായാല്‍ പാക് പട സൂപ്പര്‍ ഫോറിലെത്തും. എന്നാല്‍ ഹോങ്കോങ് വമ്പന്‍ അട്ടിമറി കുറിക്കുകയാണെങ്കില്‍ അവരാവും സൂപ്പര്‍ ഫോറിലേക്കു മുന്നേറുക. സൂപ്പര്‍ ഫോറില്‍ അഞ്ചു ദിവസത്തിനിടെ മൂന്നു വെല്ലുവിളികളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇവയില്‍ ജയിക്കാനായാല്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനമുറപ്പിക്കാം.

2

ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഓവര്‍ പോര്. പാകിസ്താന്‍- ഹോങ്കോങ് മല്‍സരത്തിലെ വിജയികളുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുക. ഒരാഴ്ചയ്ക്കിടെ വീണ്ടുമൊരു ഇന്ത്യ- പാക് എല്‍ക്ലാസിക്കോ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ഞായറാഴ്ച നടന്ന ഗ്രൂപ്പുഘട്ട മല്‍സരത്തില്‍ പാക് പടയെ ഇന്ത്യ അഞ്ചു വിക്കറ്റിനു മറികടന്നിരുന്നു.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

3

ഞായറാഴ്ചത്തെ മല്‍സരം കഴിഞ്ഞാല്‍ ആറ്, എട്ട് തിയ്യതികളിലായിരിക്കും സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ തുടര്‍ന്നുള്ള കളികള്‍. ആറിനു ദസുന്‍ ഷനക നയിക്കുന്ന ശ്രീലങ്കയെയാണ് ഇന്ത്യന്‍ ടീം നേരിടുക. എട്ടിനു മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ മുഹമ്മദ് നബി നായകനായ അഫ്ഗാനിസ്താനുമായും ഇന്ത്യ കൊമ്പുകോര്‍ക്കും.

4

ലങ്കയ്‌ക്കെതിരേ ഈ വര്‍ഷം ടി20യില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയായിരിക്കും ഇന്ത്യ സൂപ്പര്‍ ഫോറില്‍ കച്ചമുറുക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വമ്പന്‍ ടീമുകള്‍ക്കെതിരേ ലങ്ക ഭൂരിഭാഗം മല്‍സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കെതിരേ രണ്ടു ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രമേ അവര്‍ക്കു ജയിക്കാനുമായിട്ടുള്ളൂ. 18 പരമ്പരകളാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇതുവരെ കളിച്ചത്. ഇതില്‍ 11ലും ഇന്ത്യക്കായിരുന്നു കിരീടം. രണ്ടു പരമ്പരകളില്‍ ലങ്ക വിജയികളായപ്പോള്‍ അഞ്ചു പരമ്പരകള്‍ സമനിലയാവുകയും ചെയ്തു.

38 ബോളില്‍ 114 റണ്‍സ്- നേടിയതല്ല, വഴങ്ങിയത്! ആവേശ് ഇനിയും ടീമില്‍ വേണോ?

5

അഫ്ഗാവിസ്താന്റെ കാര്യമെടുത്താല്‍ ഈ ഏഷ്യാ കപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീം അവരാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ആധികാരിക വിജയമാണ് അവര്‍ കൈക്കലാക്കിയത്. ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിനു നാണം കെടുത്തിയായിരുന്നു ലങ്കയുടെ തുടക്കം. രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ച് അവര്‍ ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു. അഫ്ഗാനെതിരേ ടി20യില്‍ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ മൂന്നു മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കായിരുന്നു.

6

ഏഷ്യാ കപ്പിന്റെ ഈ സീസണില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ ഇന്ത്യയെ ചില കാര്യങ്ങള്‍ കുഴയ്ക്കുന്നതായി കാണാന്‍ സാധിക്കും. ആദ്യത്തേത് ബൗളിങ് നിരയുടെ പ്രകടനമാണ്. പാകിസ്താനെതിരേ നന്നായി പന്തെറിഞ്ഞെങ്കിലും ദുര്‍ബലരായ ഹോങ്കോങിനെതിരേ ഇന്ത്യ ശരിക്കും വിയര്‍ത്തു. അവരെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല 150ന് മുകളില്‍ റണ്‍സ് ഇന്ത്യ വഴങ്ങുകയും ചെയ്തു. പേസ് നിരയില്‍ ആവേശ് ഖാനാണ് ഏറ്റവും വലിയ ഫ്‌ളോപ്പായിരിക്കുന്നത്.

7

സൂപ്പര്‍ ഫോറില്‍ ആവേശിനു പകരം ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരിലൊരാളെ ഇന്ത്യ പരീക്ഷിച്ചേക്കും. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആരെ കളിപ്പിക്കുമെന്നതും സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ മറ്റൊരു തലവേദനയാണ്. ഹോങ്കോങിനെതിരേ ഇരുവരെയും ഇറക്കിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കു ഇന്ത്യക്ക് വിശ്രമം നല്‍കേണ്ടിവന്നിരുന്നു.

Story first published: Friday, September 2, 2022, 11:53 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+