Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഇന്ത്യക്ക് മുന്നില്‍ മൂന്ന് 'വലിയ' ചോദ്യങ്ങള്‍, ഉത്തരം കടുപ്പം!, രോഹിത്തിന് പണിയാവും

1

ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള ആവേശ പോരാട്ടം ഈ മാസം 27നാണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാര്‍ ഇന്ത്യയാണ്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കിരീടം നിലനിര്‍ത്തുക എളുപ്പമാവില്ല. പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് കരുത്തുകാട്ടാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ഏഷ്യാ കപ്പില്‍ കാത്തിരിക്കുന്നത്. കപ്പടിച്ചാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. രോഹിത് ശര്‍മയെ നായകനാക്കി ഇതിനോടകം ശക്തമായ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഏഷ്യാ കപ്പില്‍ മൂന്ന് വലിയ ചോദ്യങ്ങള്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം.

വിരാട് കോലിയുടെ ഫോം

വിരാട് കോലിയുടെ ഫോം

ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ ഫോമാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ ചോദ്യം. വിശ്രമത്തിന് ശേഷം തിരിച്ചെത്തുന്ന കോലിയെ ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോം എങ്ങനെയാവുമെന്നത് കണ്ടറിയണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലി ഏഷ്യാ കപ്പില്‍ എങ്ങനെ ബാറ്റ് ചെയ്യുമെന്നത് കണ്ടറിയണം.

2

കോലിയെ സംബന്ധിച്ചുള്ള പ്രധാന പ്രശ്‌നം ഓഫ് സൈഡ് ഷോട്ടുകളിലെ ദൗര്‍ബല്യമാണ്. ഇപ്പോള്‍ ഓഫ്‌സൈഡ് ഷോട്ടുകളില്‍ കോലി തുടര്‍ച്ചയായി പുറത്താവുന്നത് വലിയ തലവേദനയാണ്. കോലിയെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് പരിഗണിക്കുമ്പോള്‍ അദ്ദേഹം നിരാശപ്പെടുത്തിയാല്‍ അത് വലിയ തലവേദനയായി മാറും. ടി20 ലോകകപ്പിലെ കോലിയുടെ സാധ്യതകള്‍ തീരുമാനിക്കുന്നതില്‍ ഏഷ്യാ കപ്പിലെ പ്രകടനം നിര്‍ണ്ണായകമാവും. കോലിയെ മാറ്റിനിര്‍ത്തേണ്ടി വന്നാല്‍ അത് കടുപ്പമേറിയ തീരുമാനമായി മാറും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ രോഹിത് ശര്‍മക്കും വലിയ തലവേദന സൃഷ്ടിക്കുന്ന കാര്യമാണ് കോലിയുടെ ഫോം.

IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 വേണോ?

ദിനേഷ് കാര്‍ത്തികിനെ പ്ലേയിങ് 11 വേണോ?

ഇന്ത്യ ഫിനിഷര്‍ റോളില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന സീനിയര്‍ താരമാണ് ദിനേഷ് കാര്‍ത്തിക്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ അവസാന രണ്ട് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന ഫിനിഷറെന്ന നിലയിലാണ് ഇന്ത്യ പരിഗണിക്കുന്നത്. 37ാം വയസില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയും സമീപകാലത്തായി ലഭിച്ച അവസരങ്ങളെയെല്ലാം മുതലാക്കുകയും ചെയ്ത കാര്‍ത്തികിനെ ഇന്ത്യക്ക് പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തുക കടുപ്പമാണ്.

4

എന്നാല്‍ താരസമ്പന്നമായ ഇന്ത്യന്‍ നിരയില്‍ ഡികെയെ എങ്ങനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുമെന്നത് വലിയ ചോദ്യമാണ്. ഡികെയെ മാറ്റിനിര്‍ത്തുകയെന്നത് എളുപ്പമല്ല. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമുള്ളപ്പോള്‍ രണ്ടോവര്‍ ഫിനിഷറെന്ന നിലയില്‍ കാര്‍ത്തികിനെ എങ്ങനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുമെന്നത് വലിയ ചോദ്യമാണ്.

ആര്‍ അശ്വിനെ കളിപ്പിക്കണോ?

ആര്‍ അശ്വിനെ കളിപ്പിക്കണോ?

ആര്‍ അശ്വിനെ വലിയ ഇടവേളക്ക് ശേഷം ഇന്ത്യ വീണ്ടും ടി20 ടീമിലേക്ക് പരിഗണിച്ചിരിക്കുകയാണ്. രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാം ഇന്ത്യയുടെ സ്പിന്‍ നിരയിലുള്ളപ്പോള്‍ അശ്വിനെ വീണ്ടും എന്തിന് പരിഗണിച്ചുവെന്നത് വലിയ ചോദ്യമാണ്. അശ്വിനെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് പരിഗണിക്കാനാണോ ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചതെന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

6

ഈ ചോദ്യത്തിന് ഏഷ്യാ കപ്പിലൂടെ രോഹിത്തും ദ്രാവിഡും ഉത്തരം നല്‍കേണ്ടതായുണ്ട്. രവീന്ദ്ര ജഡേജയുടെ ബാക്കപ്പായി അശ്വിനെ ഇന്ത്യ പരിഗണിച്ചാലും അത് വലിയ ഗുണം ചെയ്യുമോ?. യുഎഇയിലെ പിച്ചില്‍ അശ്വിന്റെ പ്രകടനം ശരാശരി മാത്രമാണ്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പില്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം.

Story first published: Thursday, August 18, 2022, 17:21 [IST]
Other articles published on Aug 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+